ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, November 03, 2010

ഇഷ്ട മഹത് വെക്തികള്‍ :Guru Nitya Chaitanya Yati (1923 - 1999)












Nitya was born November 2, 1923, as the first son of Pandalam Raghava Panicker, a poet and professional teacher in Kerala. After his matriculation, he left home as a wandering mendicant to familiarize himself with the land and people of his country of birth. In those days, India was undivided. His wanderings took him to every nook and cranny of the subcontinent, both cities and villages, of almost all parts of what is now India, Pakistan and Bangladesh. He met all the great people of the subcontinent including great leaders like Mohandas Gandhi and poets of high repute. He sat at the feet of several spiritual masters, including Sufi fakirs, Jain munis and Buddhist monks, and Hindu teachers such as Ramana Maharshi and Nityananda.
In 1947 he joined the University College, Alwaye, to continue his academic studies. After specializing in Philosophy and Psychology he taught these subjects in two Indian Universities. He again sat at the feet of highly reputed sannyasis to learn Vedanta, Samkhya, Yoga, Mimamsa, Indian poetics and literature.
In 1951, he accepted Nataraja Guru as his spiritual preceptor and after Nataraja Guru left his body, Guru Nitya functioned as the continuator of Narayana Guru and Nataraja Guru as Guru and Head of Narayana Gurukula. As Narayana Gurukula is a world community, the Guru has to act as a liaison between all members of the Gurukula at an interpersonal level in the teacher-taught context and as the enunciator of programs from time to time to spur the Gurukula community to work in unison, to help everyone to understand his or her integral value vision (svadharma).
Guru Nitya published over 120 books in Malayalam and 80 books in English, as well as countless articles on philosophy, psychology, social ethics and aesthetics. He also functioned as the chairperson of the East-West University, as the Commissioner for World Education and as a committed sponsor of the World Government of World Citizens. He attained his mahasamadhi on May 14, 1999 and his legacy of love and wisdom continues in his writing and in his disciples.

Tuesday, November 02, 2010

മൊബൈല്‍ ടവര്‍ റേഡിയേഷന്‍: പരിശോധന കര്‍ശനമാകുന്നു




നമ്പര്‍മാറ്റ സംവിധാനം 25 മുതല്‍

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള വികിരണ (റേഡിയേഷന്‍) പരിശോധന, കേന്ദ്ര ടെലികോം വകുപ്പ് കര്‍ശനമാക്കുന്നു. ടവറുകളില്‍ നിന്നുള്ള വൈദ്യുത-കാന്തിക വികിരണം അനുവദനീയമായ നിരക്കിനുള്ളിലാണെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. നിലവിലുള്ള നമ്പര്‍ മാറാതെ തന്നെ സേവന ദാതാവിനെ മാറ്റാന്‍ ഉപഭോക്താവിന് സൗകര്യം ലഭിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി.) സംവിധാനം നവംബര്‍ 25 മുതല്‍ ലഭ്യമാക്കാനും തീരുമാനമായി.

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ മനുഷ്യരില്‍ അര്‍ബുദം, വന്ധ്യത, മസ്തിഷ്‌ക-നാഡീ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഒരു വിഭാഗം പരിസ്ഥിതി-ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന പരിശോധന. ടവറുകളില്‍ നിന്നുള്ള വികിരണ ആധിക്യം പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നുണ്ടെന്നും ആരോപണമുണ്ട്.

നവംബര്‍ 16 മുതല്‍ രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ റേഡിയേഷന്‍ തോതിന്റെ പരിശോധന തുടങ്ങും. അനുവദനീയമായ തോതിലുമധികം വികിരണം കണ്ടെത്തുന്ന ടവറുകളുടെ ഉടമസ്ഥതയുള്ള സേവന ദാതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ടെലികോം വകുപ്പ് അറിയിച്ചു. സേവനദാതാവില്‍ നിന്ന് അഞ്ചുലക്ഷം രൂപ വരെ പിഴയീടാക്കാനും ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഭേദഗതി ചെയ്ത ടെലികോം ലൈസന്‍സ് നിയമ മനുസരിച്ച് കഴിയും. നവംബര്‍ 15നുള്ളില്‍ റേഡിയേഷന്‍ തോത് അനുവദനീയമായ പരിധിക്കുള്ളിലാക്കണമെന്ന് ടെലികോം വകുപ്പ് സേവനദാതാക്കള്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നാലു ലക്ഷത്തോളം മൊബൈല്‍ ടവറുകളാണുള്ളത്.

കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള ടെലികോം എന്‍ജിനീയറിങ് ആന്‍ഡ് റിസോഴ്‌സസ് മോണിട്ടറിങ് (ടേം) സെല്ലിനാണ് പരിശോധനയുടെ ചുമതല. ആണവേതര വസ്തുക്കളില്‍നിന്നുള്ള വികിരണം നിരീക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍തന്നെ ചുമതയുള്ള ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ നോണ്‍ അയണൈസിങ് റേഡിയേഷന്‍ പ്രൊട്ടക്ഷന്റെ (ഐ.സി.എന്‍.ഐ.ആര്‍.പി.) നിബന്ധനകള്‍ സേവനദാതാക്കള്‍ പാലിക്കുന്നുവെന്നാണ് പരിശോധനയിലൂടെ ഉറപ്പാക്കുക. മൊബൈല്‍ ടവര്‍, ഹാന്‍ഡ്‌സെറ്റ് എന്നിവയ്ക്കു പുറമെ മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍, മൈക്രോവേവ് ഓവന്‍ പോലെയുള്ള വൈദ്യുത കാന്തിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വികരണത്തിന്റെ മാനദണ്ഡം തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നുവെന്ന് നിരീക്ഷിക്കുന്നതും ഈ സംഘടന തന്നെയാണ്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും ഒടുവില്‍ നിലവില്‍ വരുമെന്ന് ഉറപ്പായി. നവംബര്‍ 25 മുതല്‍ ഈ സേവനം തുടങ്ങും. ഹരിയാണ ടെലികോം സര്‍ക്കിളിലാണ് ആദ്യം ഇത് നിലവില്‍ വരിക. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പര്‍ മാറാതെതന്നെ ഉപഭോക്താവിന് താത്പര്യമുള്ള ഏത് സേവനദാതാവിന്റെയും കണക്ഷനിലേക്ക് മാറാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. രാജ്യത്തെ മൊബൈല്‍ ഫോണ്‍ ബിസിനസ് മാതൃകയെത്തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു. 1900 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചശേഷം ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാവുന്ന രീതിയില്‍ ലളിതമായ സംവിധാനമാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 20നുള്ളില്‍ രാജ്യത്താകമാനം ഈ സേവനം സ്ഥാപിക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2009 ഡിസംബര്‍ 31ന് രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 2010 ഏപ്രില്‍ ഒന്നിന് രാജ്യത്താകമാനവും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കണമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ നെറ്റ്‌വര്‍ക്കുകളില്‍ സാങ്കേതികമാറ്റം വരുത്താന്‍ സേവനദാതാക്കള്‍ വൈകിയതും നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനുള്ള കരാര്‍ നേടിയ അമേരിക്കന്‍ കമ്പനിയായ ടെല്‍കോര്‍ഡിയയ്‌ക്കെതിരെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നടപടിയെടുത്തതുമാണ് നീണ്ടുപോകാന്‍ കാരണമായത്.

നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനായി ടെല്‍കോര്‍ഡിയയ്ക്ക് 74 ശതമാനം ഓഹരിയുടമസ്ഥതയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോം സൊല്യൂഷനും സിനിവേഴ്‌സ് ടെക്‌നോളജീസിനുമാണ് ടെലികോം വകുപ്പ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് രാജ്യ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് ടെല്‍കോര്‍ഡിയയ്ക്ക് ഓഹരിയുള്ള എം.എന്‍.പി. ഇന്‍റര്‍ കണക്ഷന്‍ ടെലികോമുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. സിനിവേഴ്‌സ് ടെക്‌നോളജീസിനാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനുള്ള ചുമതല.

എയര്‍സെല്‍ 3ജി സേവനം തുടങ്ങി



ചെന്നൈ: പ്രമുഖ ടെലികോം സേവനദാതാവായ എയര്‍സെല്‍ ചെന്നൈയില്‍ 3ജി സേവനം അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് 3ജി സേവനം ലഭ്യമാക്കുന്ന ആദ്യ സ്വകാര്യ ടെലികോം കമ്പനിയായി എയര്‍സെല്‍.

ചലച്ചിത്ര താരം സൂര്യ 3ജി സേവനം ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗുര്‍ദീപ് സിങ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) കെ.വി.പി.ഭാസ്‌കര്‍ എന്നിവരും സംബന്ധിച്ചു.

3ജി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ സ്‌പെന്‍സേഴ്‌സ് പ്ലാസ, എക്‌സ്​പ്രസ് അവന്യു, സിറ്റി സെന്റര്‍, പിഎച്ച് റോഡ് എന്നിവിടങ്ങളില്‍ കമ്പനി 3ജി എക്‌സ്​പീരിയന്‍സ് സോണ്‍ ആരംഭിച്ചു.

Monday, November 01, 2010

ഇത് വായിക്കണം കേട്ടോ! നാം മുന്നോട്ട്




നാം മുന്നോട്ട്-ഭാഗം4
കെ.പി. കേശവമേനോന്
സെല്ഫ്ന ഹെല്പ്പ്ാ
ഭാഷ : മലയാളം
Publisher : Mathrubhumi
Price : 100 രൂപ



ആത്മവിശ്വാസത്തോടെ
ജീവിതത്തെ നേരിടാന്...


നല്ല മനസ്സ് നല്ല ജീവിതം
സത്യവും സഹിഷ്ണുതയും
സ്വഭാവവൈശിഷ്ട്യം മികച്ച സമ്പത്ത്
ലക്ഷ്യബോധവും മനഃസാക്ഷിയും
പ്രയത്‌നവും പ്രതീക്ഷയും...
ഇതേ ഗ്രന്ഥകര്ത്താ വിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്
നാം മുന്നോട്ട്-ഭാഗം1
നാം മുന്നോട്ട്- ഭാഗം 2
നാം മുന്നോട്ട് - ഭാഗം 3
വിജയത്തിലേക്ക്
ജീവിത ചിന്തകള്
മഹാത്മാ
ദാനഭൂമി
എബ്രഹാംലിങ്കണ്
ഭൂതവും ഭാവിയും
ജവഹര്ലാഭല്‍ നെഹ്‌റു

Good Thoughts!





"Mistakes are painful when they happen,

but years later a collection of mistakes is called

experience which leads you to success."