ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Tuesday, November 30, 2010



"സ്വാഗതം
ചെയ്യപ്പെടാത്ത വിരുന്നുകാരനാണ് മരണം "
-ബര്‍ണാഡ് ഷാ-

Monday, November 29, 2010

ഒകാവിൿസ്-വിക്കിപീഡിയ ഓഫ്‌ലൈൻ ബ്രൌസർ

വിക്കി പീഡിയയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്റർനെറ്റുപയോഗിക്കുന്നവരിൽ കുറവായിരിക്കും.വിവരങ്ങളുടെ ഒരു വലിയ ശേഖരമാണ് വിക്കിപീഡിയ. ആർക്കും വിവരങ്ങൾ കൂട്ടീച്ചേർക്കുവാൻ കഴിയുന്ന ബൃഹത്തായ ഒരു സംരംഭമായ വിക്കിപീഡിയ മിക്കവാറും എല്ലാ ഭാഷകളീലും തന്നെ നിലവിലുണ്ട്. ഇന്റർനെറ്റ് സൌകര്യം ഉണ്ടങ്കിൽ മാത്രമെ വിക്കിപീഡിയയിലെ വിവരങ്ങൾ നമുക്ക് ഉപയോഗിക്കാനായി സാധിക്കു. എന്നാൽ ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ വിക്കിപീഡിയ ഓഫ്‌ലൈനായി വായിക്കാൻ സൌകര്യം തരുന്ന ഒരു ഒകാവിക്സ് എന്ന ഒരു ഓഫ്‌ലൈൻ ബ്രൌസറിനെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

ഒകാവിക്സ്
ഓപ്പൺ സോഴ്സ് പ്രോജക്റ്റുകൾ ഹോസ്റ്റ് ചെയ്യാനായി ഉപയൊഗിക്കുന്ന ഇന്റർനെറ്റിലെ ഏറ്റവും വലിയ സൈറ്റുകളിലൊന്നാണു സോഴ്സ്ഫോർജ്. സോഴ്സ് ഫോർജിൽ മേയ് 26 2009 ൽ രജിസ്റ്റർ ചെയ്ത ഒരു പ്രോജക്റ്റാണ് ഒകാവിക്സ് എന്നറിയപ്പെടുന്നത്. മീഡിയാ വിക്കിക്ക് വേണ്ടിയാണു ആദ്യം ഡിസൈൻ ചെയ്തതെങ്കിലും എല്ലാതരത്തിലുമുള്ള HTML കണ്ടന്റുകളും ഒകാവിക്സ് സപ്പോർട്ട് ചെയ്യുന്നു. വിക്കിപീഡിയയുമായി ബന്ധപ്പെട്ട എല്ലാ ഭാഷകളിലെയും വിക്കി ഉള്ളടക്കങ്ങൾ ഒരു സ്റ്റാൻഡെലോൺ കമ്പ്യൂട്ടറിലേക്ക് ഡൌൺ ലോഡ് ചെയ്ത് സാധാരണ ബ്രൌസറിൽ ഉപയോഗിക്കുന്ന പോലെ തന്നെ ബ്രൌസ് ചെയ്യാനും സെർച്ച് ചെയ്യാനുമായി ഒകാവിക്സിൽ സാധിക്കും. വിക്കി സോഴ്സ്, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്ക്സ് തുടങ്ങിയ വിക്കിപീഡിയയുമായി ബന്ധപ്പെട്ട എല്ലാം ഒകാവിൿസ്  ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഒകാവിക്സ് ക്ലയന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒക്റ്റാവിക്സിന്റെ ക്ലയന്റ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചൊ ഒക്റ്റാവിക്സിൽ നിന്നും ടോറന്റ് ഫയൽ ഡൌൺലോഡ് ചെയ്തൊ വളരെ സിമ്പിളായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണു ഒകാവിക്സിന്റെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ വിക്കിയിൽ ഇന്നു നിലവിലുള്ള എല്ലാ ഭാഷകളിലെയും വിവരങ്ങൾ ഡൌൺലോഡ് ചെയ്യുന്നതിനായി ദിവസങ്ങൾ എടുക്കുന്നതിനാൽ നമുക്കാവശ്യമുള്ള ഭാഷയിലെ വിക്കിപീഡിയ വിവരങ്ങൾ വളരെ കുറഞ്ഞ വിലക്ക് ഒരു യു എസ് ബി ഡ്രൈവിൽ ഒകാവിക്സിൽ നിന്നും വാങ്ങുവാനും സാധിക്കും.

ഒകാവിക്സിന്റെ ഹോം പേജിൽ കയറിക്കഴിഞ്ഞാൽ ഒകാവിക്സ് ക്ലയന്റ് സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാം. വിൻഡോസ്, ലിനക്സ്, മാക്ക് എന്നീ ഓപ്പറേറ്റിംഗ് സോഫ്‌വെയറുകൾക്ക് യഥാക്രമം 9 എം ബി, 9 എം ബി, 19 എം ബി എന്നീ സൈസിലുള്ള ഒകാവിക്സ് ക്ലയന്റ് സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്തു സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുക.
 

 ഒകാവിക്സ് ഹോം പേജ്
 

 
അതിനു ശേഷം ഈ ക്ലയന്റ് സോഫ്‌റ്റ്‌വെയർ റൺ ചെയ്തു ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ വിക്കിയിൽ ഇന്ന് നിലവിലുള്ള എല്ലാ ഭാഷകളുടെയും വിവരങ്ങൾ ഒരു വിൻഡോയിൽ കാണാൻ സാധിക്കും.
 
 
 ഒകാവിക്സ് വഴി ഡൌൺലോഡ് ചെയാൻ കഴിയുന്ന വിക്കിയുടെ വിവിധ ഭാഷകളുടെ ലിസ്റ്റ്
 
 
ഏതൊക്കെ ഭാഷകളിലുള്ള വിക്കിപീഡീയയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളാണൊ നമുക്ക് വേണ്ടതു ആ ഭാഷയിലെ ചെക്ക് ബോക്സിൽ ടിക്ക് ചെയ്തതിനു ശേഷം ഏറ്റവും മുകൾഭാഗത്തായൊ താഴ്ഭാഗത്തായൊ നൽകിയിരിക്കുന്ന സെലക്റ്റ് ലാങ്വേജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ വിക്കിപീഡിയ അടക്കമുള്ള വിക്കി പ്രോജക്റ്റുകളുടെ വിവരങ്ങൾ അവയുടെ ആകെ സൈസനുസരിച്ച് ഒരു വിൻഡൊയിൽ ലിസ്റ്റ് ചെയ്തു വരുന്നു.
 
 
ഉദാഹരണത്തിനു മലയാളം വിക്കിപീഡിയ മാത്രമെ നമുക്ക് ആവശ്യമുള്ളുയെങ്കിൽ അതിന്റെ താഴെയായി കാണുന്ന ഡൌൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സിസ്റ്റത്തിലേക്ക് വിക്കിപീഡിയ മലയാളം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

 
 
 
 
 മലയാളംവിക്കി പ്രോജക്റ്റുകൾ ഒകാവിക്സിൽ ഡൌൺലോഡ് ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നു
 
അതിനു ശേഷം എവിടെയാണൊ നമുക്ക് ഒകാവിക്സ് വഴി വിക്കിപീഡീയ ഡൌൺലോഡ് ചെയ്തു സേവ് ചെയ്യേണ്ടതു അതിന്റെ പാത്ത് കാണിച്ച് കൊടുക്കുക.
 
 
ഇമേജുകൾ കൂടി ലോഡ് ചെയ്യാനുള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
 
 
 
ഒകാവിക്സ് ക്ലയന്റിന്റെ ഇടതു വശത്തായി ലോക്കൽ എന്നെഴുതിയിരിക്കുന്നതിന്റെ കീഴെ ഇൻസ്റ്റലേഷൻ പ്രോസസ് കാണുവാനായി സാധിക്കും. നമുക്കാവശ്യമുള്ള വിക്കി പ്രോജക്റ്റുകൾ മുഴുവൻ ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ  താഴെയുള്ള സ്ക്രീൻ ഷോട്ടീൽ നൽകിയിരിക്കുന്ന വിധത്തിൽ വിക്കിപീഡീയയും അനുബന്ധ പ്രോജക്റ്റുകളും നമുക്ക് കാണുവാനായി കഴിയും
 
 
 
വിക്കി പീഡിയ ഒകാവിക്സ് ക്ലയന്റ് ഉപയോഗിച്ച് ഓഫ്‌ലൈനായി കാണുന്നതിന്റെ സ്ക്രീൻ ഷോട്ട്
 
 
 
വിക്ഷണറി ഒകാവിക്സ് ക്ലയന്റ് ഉപയോഗിച്ച് ഓഫ്‌ലൈനായി കാണുന്നതിന്റെ സ്ക്രീൻ ഷോട്ട്
 
 
 
 
 
വിക്കി ഗ്രന്ഥശാല
 
 
ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ സാധാരണ വിക്കിപീഡീയ സെർച്ച് ചെയ്തു ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണു ഒകാവിക്സ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇപ്പോഴും ബീറ്റാ സ്റ്റേജിലായതിനാൽ അതിന്റേതായ ലിമിറ്റേഷൻസ് ഒകാവിക്സിനുണ്ട്.  വിക്കി പ്രോജക്റ്റുകൾ കൂടാതെ നമുക്കാവശ്യമായ വെബ് പേജുകൾ കൂടി ഒകാവിക്സ് വഴി ഓഫ്‌ലൈനായി ഉപയോഗിക്കാൻ സാധിക്കും. 
 

വമ്പൻ ഫയലുകൾ ഡൌൺലോഡ് ചെയ്യാന് wget

സാധാരണ വെബ് കണക്ഷന് ഉപയോഗിച്ചു് http വഴി വളരെ വലിയ ഫയലുകള് ഡൌൺ‌ലോഡ് ചെയ്യാന് ഉപയോഗിക്കാവുന്ന കമാൻഡ് ലൈൻ യൂട്ടിലിറ്റിയാണു്, wget . സംഗതി ഗ്നൂ നേറ്റീവ് ആപ്ലിക്കേഷനാണെങ്കിലും വിൻഡോസിലേക്കു് പോർട്ട് ചെയ്തിട്ടുണ്ടു്.

വിൻഡോസില് wget ഉപയോഗിക്കേണ്ട വിധം

ആപ്ലിക്കേഷന് ഇവിടെ നിന്നു് ഡൌൺ‌ലോഡ് ചെയ്യുക.

കൺസോളിൽ ഏതു് ഡയറക്ടറിയില് നിന്നും wget ഓപ്പറേറ്റ് ചെയ്യേണ്ടതിനു് വേണ്ട കാര്യങ്ങളാണു് ഇനി ചെയ്യേണ്ടതു്. ഇതിനായി സ്റ്റാർട്ട് മെനു പ്രോഗ്രാംസില് നിന്നു് Run എടുത്തു് cmd എന്നു് ടൈപ്പു ചെയ്യുക. (വിന്ഡോസ് വിസ്റ്റയാണു് ഉപയോഗിക്കുന്നതെങ്കില് All Programs > Accessories > Command Prompt എന്ന രീതിയില് GUIലൂടെ കമാന്ഡ് പ്രോംപ്റ്റിലേക്കു് പോകാം.) അപ്പോൾ ലഭിക്കുന്ന ഡോസ് കമാന്ഡ് പ്രോംപ്റ്റില് path എന്നു് ടൈപ്പ് ചെയ്യുക. തൂടർന്ന് നിങ്ങളുടെ ആപ്ലിക്കേഷന് ഇൻസ്റ്റാൾ ചെയ്യാവുന്ന ഒന്നിലധികം ലൊക്കേഷനുകളുടെ ലിസ്റ്റ് ലഭിക്കും. അവ തമ്മില് സെമികോളന് ഉപയോഗിച്ചു് സെപ്പറേറ്റ് ചെയ്തിരിക്കും. അവയിലേതെങ്കിലും ഒരു ലൊക്കേഷനിലേക്കു് (ഉദാ: C:\WINDOWS\System32) നേരത്തെ ഡൌൺ‌ലോഡ് ചെയ്ത .exe ഫയല് കോപ്പി ചെയ്യുക. അതിനു ശേഷം കമാൻഡ് പ്രോംപ്റ്റ് അടച്ചതിനു് ശേഷം വീണ്ടും തുറക്കുക (അതായതു് Start menu> Run > cmd).

കമാൻഡ് പ്രോംപ്റ്റിൽ wget -h എന്നു് ടൈപ്പ് ചെയ്തു നോക്കുക. ആപ്ലിക്കേഷൻ ശരിയായ വിധം പ്രവർത്തിക്കുന്നുവെങ്കിൽ ഒരു നീണ്ട ഹെല്പ് ഫയല് കമാൻഡ് പ്രോംപ്റ്റില് വരും. ഹെല്പ് ഫയല് വായിക്കാന് വേണ്ടിയൊന്നുമല്ല, ഇങ്ങനെ ചെയ്യാന് പറഞ്ഞതു്. ആപ്ലിക്കേഷന്റെ ഇൻസ്റ്റലേഷൻ ശരിയായോ എന്നു് പരിശോധിക്കാൻ വേണ്ടി മാത്രം.
 
ഇനി നിങ്ങൾക്ക് ആവശ്യമായ ഫയല് ഡൌൺലോഡ് ചെയ്യാൻ ഒരു ലൊക്കേഷന് നിശ്ചയിക്കുക. അതു് ഏതുമാകാം. ഉദാഹരണത്തിനു് കമ്പ്യൂട്ടറിന്റെ E:\ ഡ്രൈവില് downloads എന്ന ഫോൾഡറിലേക്കാണു് നിങ്ങൾക്ക് ഫയലുകൾ ഡൌൺലോഡ് ചെയ്യേണ്ടതെന്നിരിക്കട്ടെ. കമാന്റ് പ്രോംപ്റ്റില് നിന്നുകൊണ്ടു് അവിടേക്കു് പോവുക. ഇതു് എങ്ങനെ സാധിക്കുമെന്നു് നോക്കാം.

start menu > Run > cmd എടുക്കുമ്പോൾ സാധാരണഗതിയിൽ നിങ്ങൾ നില്ക്കുന്നതു് C:\ Documents and Settings \username> എന്നിടത്താവും. ഇവിടെ നിന്നു് E: എന്നു് ടൈപ്പ് ചെയ്യുക. ഇപ്പോൾ E:\ പാർട്ടീഷന്റെ റൂട്ടിൽ നിങ്ങളെത്തി. അവിടെ നിന്നു് cd downloads എന്നു് ടൈപ്പ് ചെയ്താല് E:\downloads> എന്ന സ്ഥലത്തേക്കു് മാറാം. ഇവിടെ നിന്നു് wget ന്റെ കമാന്റ് ഏതു വേണമെങ്കിലും ഉപയോഗിക്കുക. 

wget എന്നതാണു് നല്കേണ്ട കമാന്ഡിന്റെ രീതി. options ഒന്നും കൊടുത്തില്ലെങ്കില് ഡീഫോൾട് ഒപ്ഷൻസ് എടുക്കും. എന്തൊക്കെ ഓപ്ഷനുകളുണ്ടെന്നറിയാന് wgetന്റെ man പേജോ ഹെല്പോ നോക്കുക. അത്യാവശ്യം വേണ്ട ചില ഓപ്ഷനുകള് പറയാം. 
ഉദാഹരണത്തിനു ആർക്ക് ലിനക്സ് അടിസ്ഥാനമാക്കിയുള്ള പുതിയ ഡിസ്ട്രോലെറ്റ് ആയ ചക്രയുടെ 64 ബിറ്റ് സിസ്റ്റങ്ങൾക്കായുള്ളആൽ‌ഫ 3 പ്രീ റിലീസ് ലൈവ് ഡിവിഡി വേണമെന്നു് കരുതുക. പ്രീ റിലീസ് ആയതിനാൽ ടോറന്റ് ലഭ്യമല്ല. http വഴിയുള്ള ഡൌൺലോഡ് മാത്രമേ നടക്കൂ. ഇമേജിന്റെ സൈസ് 1.4 ജിബിയാണു്. വിൻഡോസ് അധിഷ്ഠിത സിസ്റ്റം മാത്രമേ തത്ക്കാലം നിങ്ങൾക്കുള്ളു ലഭ്യമായ ബ്രോഡ് ബാന്ഡ് കണക്ഷനിലാവട്ടെ, ശരാശരി 30 KB/s ഡൌണ്ലോഡ് വേഗതയേ ലഭിക്കുന്നുമുള്ളൂ. ഡൌൺലോഡ് ലിങ്കിൽ മൌസ് അമർത്തി . E:\downloads> എന്ന ലൊക്കേഷനിലേക്കു് ഫയൽ ഡൌൺലോഡ് ചെയ്യാൻ ബ്രൌസറിനെ സെറ്റ് ചെയ്തു. ഡൌൺലോഡ് 70% ആയപ്പോഴെക്കും കണക്ഷൻ പോയി, അല്ലെങ്കില് കറണ്ട് പോയി. യുപിഎസ് പ്രവര്ത്തിക്കുന്നില്ല. എന്തു ചെയ്യും? 

ഇതു് വളരെ വലിയ ഫയലാണു്. http വഴിയുള്ള ഡൌൺലോഡ് ഇടയ്ക്കു് ബ്രേക്ക് ആയാൽ സാധാരണഗതിയിൽ ആദ്യം മുതല് റീ ഡൌൺലോഡ് ചെയ്താലേ മതിയാകൂ. ഇവിടെ wget രക്ഷയ്ക്കെത്തും. 
ഡൌൺലോഡ് ചെയ്യേണ്ട ഫയല് ഹോസ്റ്റ് ചെയ്തിരിക്കുന്ന കൃത്യമായ വിലാസം അറിയണമെന്നു് മാത്രം.
 
 
 
 
 
ഇതിനു് ഫയർ ഫോക്സ് ആണുപയോഗിക്കുന്നതെങ്കില് കണക്ഷൻ വീണ്ടും ശരിയായതിന് ശേഷം സൈറ്റിലെ ഡൌൺലോഡ് ലിങ്കില് റൈറ്റ് ക്ലിക്ക് ചെയ്ത് copy Link location എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. എന്നിട്ടു് കമാന്ഡ് പ്രോംപ്റ്റില് മുമ്പുപറഞ്ഞ E:\Downloads> എന്നയിടത്തു നിന്നു് wget -c എന്നു് ടൈപ്പ് ചെയ്ത ശേഷം മൌസ് ഉപയോഗിച്ചു് പ്രസ്തുത ഫയലിന്റെ യുആര്എല് പേസ്റ്റ് ചെയ്യുക.
[code]
wget -c http://chakra-project.org/temp/prerelease/chakra-x86_64-090817.iso
[/code]

ഇപ്പോൾ  നേരത്തെ നടന്ന ഡൌൺലോഡ് നിന്നു് പോയ സ്ഥലത്തു നിന്നു്, അതായതു് 70%ല് നിന്നു് 
ഡൌൺലോഡ് തുടരാം. -c എന്നതിനു് പകരം --continue എന്നു നല്കിയാലും മതിയാകും. ഭാഗികമായി ഡൌൺലോഡ് ചെയ്ത ഫയലുകളുടെ മിച്ചമുള്ള ഭാഗം മാത്രമായി ഡൌൺലോഡ് ചെയ്യാനാണു് ഈ ഓപ്ഷൻ ഉപയോഗിക്കുന്നതു്. ആദ്യം മുതൽ തന്നെ ഡൌണ്ലോഡ് ചെയ്യാനാണെങ്കില് wget എന്നതിനു് ശേഷം ഫയലിന്റെ ലൊക്കേഷന് നല്കിയാൽ മതിയാകും.

നിങ്ങൾക്ക് വേഡ്പ്രസില് ഹോസ്റ്റ് ചെയ്ത ഒരു ബ്ലോഗ് ഉണ്ടെന്നു് കരുതുക. അതിലെ കണ്ടന്റ് ലോക്കലായി ബാക്ക് അപ് ചെയ്യണം. ഇങ്ങനെ ചെയ്യാത്ത പക്ഷം സൈറ്റിനെന്തെങ്കിലും സംഭവിച്ചാൽ കണ്ടന്റ് നഷ്ടമാവും. ഇതിനെന്താണു് ചെയ്യാന് കഴിയുക?
[code]
wget -r http://mypersonalwebsite.com 
[/code]

എന്ന കമാൻഡ് നല്കിയാല് http://mypersonalwebsite.com എന്ന സൈറ്റിലെ എല്ലാ ഡയറക്ടറികളും ചിത്രങ്ങളും അടക്കം recursive ആയി കമാന്ഡ് പ്രോംപ്റ്റില് നിങ്ങള് നില്ക്കുന്ന ലൊക്കേഷനിലേക്കു് ഡൌണ്ലോഡ് ചെയ്യപ്പെടും. എന്നാല് വെബ് സൈറ്റ് ഇങ്ങനെ ഡൌണ്ലോഡ് ചെയ്യുമ്പോള് ഒരു കുഴപ്പമുണ്ടു്. അതിലുള്ള ഇന്റേണല് ലിങ്കുകളും മറ്റും യൂണിവേഴ്സല് ആവും. അതായതു്, അവ ആക്സസ് ചെയ്യാന് വെബ്ബില് പോവും. അങ്ങനെ സംഭവിക്കാതെ അവ ലോക്കലായി തന്നെ കണ്വേര്ട്ട് ചെയ്തുകിട്ടണം എങ്കില് മുന് കമാന്റിൽ ഒരു ആർഗ്യുമെന്റ് (ഓപ്ഷന്) കൂടി ചേർക്കാം. അപ്പോൾ ലിങ്കുകൾ റിലേറ്റീവ് ആയി മാറും.
[code]
wget --convert-links -r http://www.mypersonalwebsite.com
[/code]

ഇതു് wget -k -r http://www.mypersonalwebsite.com എന്നു് ചുരുക്കി നല്കാം.

ഇനി സൈറ്റ് മിറർ ചെയ്യുകയും ഫയലുകള് .html ആയി സേവ് ചെയ്യുകയും വേണമെന്നു് കരുതുക. കമാന്ഡ് ഇങ്ങനെയാവാം:
[code]
wget --html-extension -r http://www.mypersonalwebsite.com
[/code]

ഇതു്
wget -E -r http://www.mypersonalwebsite.com എന്നു് കൊടുത്താലും മതിയാകും. ഋണചിഹ്നത്തിനു് ശേഷം ഓപ്ഷനുകളുടെ ഷോര്ട്ട് കമാന്ഡുകള് അടുക്കടുക്കായി പറയാം. 

വെബ് സൈറ്റ് മൊത്തത്തില് ഡൌണ്ലോഡ് ചെയ്യാന് wget ഉപയോഗിക്കുമ്പോള് ഒരു പ്രശ്നമുണ്ടു്. ചില ഹോസ്റ്റിങ് പ്രൊവൈഡര്മാര് ബാന്ഡ് വിഡ്ത്ത് ലാഭിക്കാനായി wgetന്റെ ഉപയോഗം തടസ്സപ്പെടുത്തും. അങ്ങനെയെങ്കില് എന്തു ചെയ്യാനാവും? wget അല്ല, ഗൂഗിള് ബോട്ടാണു് ഇതു് ചെയ്യുന്നതെന്നു് ഹോസ്റ്റ് മെഷീനെ കബളിപ്പിക്കുകയേ വേണ്ടൂ. യൂസര് ഏജന്റിനെ ചെയ്ഞ്ച് ചെയ്യുകയാണു് അതിനുള്ള വഴി. അതിനാവശ്യമായ കമാന്ഡാണു് ചുവടെ:
wget --user-agent="Googlebot/2.1 (+http://www.googlebot.com/bot.html)" -r http://www.mypersonalwebsite.com

സൈറ്റ് 
ഡൌൺലോഡ് ചെയ്യുമ്പോൾ സാധാരണയായി നല്കാറുള്ള ആർഗ്യുമെന്റുകളാണു താഴെ കൊടുക്കുന്നത്
-r (--recursive), -N (--timestamping)
-l inf (to set maximum recursion depth to infinite)
-nr (--no-remove-listing) എന്നിവ.
ഇത്രയും ഓപ്ഷനുകൾ പൊതുവായി ലഭിക്കുന്ന ആര്ഗുമെന്റാണു് -m അഥവാ --mirror. അതിനോടൊപ്പം -p അഥവ --page-requisites എന്നുകൂടി ചേർത്താൽ ഒരു എച്ച്ടിഎംഎല് പേജ് ശരിയായി ലോഡ് ചെയ്യാന് ആവശ്യമായ ഇതര ഫയലുകള് കൂടി ഡൌൺലോഡ് ചെയ്യും. ഇതു് ഇൻലൈൻ ഇമേജുകളും ശബ്ദങ്ങളും റെഫർ ചെയ്തിരിക്കുന്ന സ്റ്റൈല് ഷീറ്റുകളും ഉൾപ്പെടും . അതായതു്, പ്രസ്തുത സൈറ്റിനു് പുറത്തുള്ള ഒരു ഫയൽ കൂടി ആവശ്യമെങ്കിൽ ഏതു് ഡെപ്ത്ത് വരെയും ചെന്നു് റിക്കേർസിവ് ആയി ഡൌൺലോഡ് ചെയ്യും.

wget -E -H -k -K -p http:/// എന്നതു് ഒരു വെബ് സൈറ്റിലെ ഏതെങ്കിലും ഒരു പേജ് അതിന്റെ റിക്വസിറ്റ്സ് അടക്കം ചെയ്യാനുള്ള മികച്ച ഒരു ആർഗ്യുമെന്റ് സെറ്റിങ്ങ് ആണു്. -H അഥവാ --span-hosts എന്ന ഓപ്ഷന് ഉപയോഗിച്ചാല് റിക്കേർസീവ് 
ഡൌൺലോഡിനായി ഫോറിൻ ഹോസ്റ്റുകളില്ൽ നിന്നും ഫയലുകള് സ്വീകരിക്കും. ഡൌൺലോഡ് ചെയ്യുമ്പോൾ ലിങ്കുകളുടെ റിലേറ്റീവ് പാത്ത് ലോക്കലായി സെറ്റ് ചെയ്യാനാണു് -k എന്നു് നേരത്തെ പറഞ്ഞിരുന്നു. അതിനൊപ്പം -K എന്നോ --backup-converted എന്നോ കൂടി ചേർക്കുമ്പോൾ ഒറിജിനൽ ലിങ്കുകൾ (യൂണിവേഴ്സല് വെബ് ലിങ്കുകൾ ) .orig എന്ന എക്സ്റ്റന്ഷോടെ സേവ് ചെയ്തു സൂക്ഷിക്കും.

wget ന്റെ ഓപ്ഷനുകള് case senstitive ആണു്. ഉദാഹരണത്തിനു് -e നല്കുന്ന അര്ത്ഥവും -E നല്കുന്ന അര്ത്ഥവും രണ്ടാണു്. ആവശ്യം വരാവുന്ന ഒട്ടുമിക്ക ഓപ്ഷനുകളും പഠിക്കാന് http://www.computerhope.com/unix/wget.htm എന്ന പേജ് സന്ദർശിക്കുക . കമാൻഡ് ലൈനിൽ നിന്നു് wget -h എന്നു് ടൈപ്പ് ചെയ്താലും ഓപ്ഷനുകള് പരിചയപ്പെടാന് സാധിക്കും.
 
 
ഇനി ഡൌണ്‍ലോഡ് നടന്നുകൊണ്ടിരിക്കെ നിങ്ങള്‍ക്കു് കമ്പ്യൂട്ടര്‍ അടച്ചു് എവിടെയെങ്കിലും പോകണം. അതിനെന്താ വഴി? അതായതു് പിന്നീടു് വന്നു് ഡൌണ്‍ലോഡ് തുടരാന്‍ പാകത്തിനു് പ്രശ്നമില്ലാതെ കമാന്‍ഡ് പ്രോംപ്റ്റില്‍ നിന്നു് എസ്കേപ്പ് ചെയ്യാന്‍ എന്താണു് മാര്‍ഗ്ഗം? ലളിതം - വെറുതെ കണ്‍ട്രോള്‍ കീയും സി എന്ന അക്ഷരവും (Ctrl+C) ഒരുമിച്ചമര്‍ത്തുക. അത്രതന്നെ. ഡൌണ്‍ലോഡ് അവിടെ കട്ടാകും. പിന്നീടു് നിങ്ങള്‍ക്കു് സൌകര്യമുള്ള സമയത്തു് ഡൌണ്‍ലോഡ് തുടരാം.                                                           

Friday, November 26, 2010

ഗ്യാസ്ട്രബിളിന് ആയുര്‍വേദം


ഉദരസംബന്ധമായ അസുഖവുമായി ഡോ ക്ടറെ സമീപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ ഉപദ്രവവും അതിനോടനുബന്ധിച്ചുള്ള അസ്വസ്ഥതകളും ആയിരിക്കും വിവരിക്കാനുണ്ടാകുക. അല്പം ആഹാരം കഴിച്ചാല്‍പോലും വയറ് കാറ്റ് നിറഞ്ഞതുപോലെ വീര്‍ക്കുക, പുറമെ കേള്‍ക്കത്തക്കവണ്ണം വയറിനുള്ളില്‍ ശബ്ദം ഉണ്ടാകുക, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലെ അസ്വസ്ഥതകളും എരിച്ചി ലും, പുളിച്ചുതേട്ടല്‍, ഛര്‍ദ്ദിക്കുവാനുള്ള തോന്നല്‍, വായില്‍ വെള്ളം തെളിയല്‍, തുടര്‍ച്ചയായ ഏമ്പക്കം... ഇങ്ങനെ പോകുന്ന രോഗിയുടെ പരാതികള്‍. ചിലരില്‍ മലബന്ധവും ഉണ്ടാകുന്നു.
ഗ്യാസ്ട്രബിള്‍ നിരപായമെങ്കിലും ശസ്ത്രക്രിയയോ, ഏറെക്കാലം വിദഗ്ധചികിത്സയോ ആവശ്യം ഉള്ള ഗൗരവമേറിയ രോഗമെന്നപോലെ തന്നെ, രോഗിക്ക് വളരെ അസ്വസ്ഥതകളും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന പ്രശ്‌നമാണ്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന ആധിയും ആകുലതയും നിമിത്തം ചിലര്‍ക്കെങ്കിലും മനോരോഗവിദഗ്ധനെ സമീപിക്കേണ്ട സ്ഥിതിപോലും ഉണ്ടായേക്കാം. 

തെറ്റിദ്ധാരണനിമിത്തം, ഇതേ ലക്ഷണങ്ങളുള്ള മറ്റു ചില ഗുരുതരങ്ങളായ രോഗങ്ങളുടെ, രൂക്ഷതയേറിയ മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാരും ഉണ്ട്. പ്രത്യക്ഷപ്പെട്ടിരിക്കുന്ന രോഗലക്ഷണങ്ങളുടെ ശരിയായ കാരണം കണ്ടെത്താനും, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നേരത്തെ തന്നെ ഉണ്ടായിരുന്ന രോഗങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും ആഹാരശൈലിയിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താനും ഉള്ള ശ്രമങ്ങള്‍ നടന്നാലേ ഈ രോഗത്തെ ഫലപ്രദമായി ചികിത്സിക്കുവാന്‍ കഴിയൂ. വിശദമായ പരിശോധനയിലൂടെ, പ്രത്യേകിച്ച് അവയവത്തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍ ഗ്യാസ്ട്രബിള്‍ പേടിക്കേണ്ട ഒരു രോഗമല്ല.

സാധാരണയായി ഓക്‌സിജന്‍, നൈട്രജന്‍, കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ഹൈഡ്രജന്‍, മീഥേന്‍ എന്നിവയാണ് ആമാശയത്തിലും കുടലുകളിലും കാണപ്പെടുന്ന വായു ഘടകങ്ങള്‍. ഇവയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നവ വളരെ കുറഞ്ഞ അളവിലേ കാണുന്നുള്ളൂ. കഴിച്ച ആഹാരത്തിന്റെ സ്വഭാവം, ഭക്ഷ്യവസ്തു വിഴുങ്ങുമ്പോള്‍ ഒപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവ്, പചനവ്യൂഹത്തിന്റെ ദഹിപ്പിക്കാനുള്ള ശക്തി, ആമാശയത്തിന്‍േറയും കുടലുകളുടേയും ചലനവേഗത, വ്യക്തിയുടെ മാനസികാവസ്ഥയുടെ അസാധാരണത്വം, അയാള്‍ക്കു ലഭിക്കുന്ന ശാ രീരികവ്യായാമത്തിന്റെ തോത് എന്നിങ്ങനെ ധാരാളം ഘടകങ്ങളെ ആശ്രയിച്ച്, ഓരോ വ്യ ക്തിയുടേയും ആമാശയത്തിലും കുടലുകളി ലും സ്ഥിതിചെയ്യുന്ന വായുവിന്റെ അളവ് വ്യത്യസ്തമായിരിക്കും. ആരോഗ്യവാനായ ഒരാളില്‍ പ്രതിദിനം 400 മുതല്‍ 1500വരെ മില്ലിമീറ്റര്‍ വായു ശരീരത്തില്‍നിന്നും പുറന്തള്ളുന്നുണ്ട്. ഗ്യാസിന്റെ അസുഖം ഉള്ളവരിലും അത്തരം രോഗം ഇല്ലാത്തവരിലും തമ്മില്‍, ആമാശയാന്ത്രങ്ങളില്‍ ഉള്‍ക്കൊള്ളുന്ന വായുവിന്റെ അളവില്‍ വലിയ വ്യത്യാസം ഒന്നും കാണപ്പെടുന്നില്ല. എന്നാല്‍ വായു കൃത്രിമമായി ഉള്ളിലേക്കു കടത്തിവിട്ട് നടത്തിയ പരീക്ഷണത്തില്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവരേക്കാള്‍, ആരോഗ്യവാന്മാര്‍ക്ക് അതുകൂടുതല്‍ ഫലപ്രദമായി ഉള്‍ക്കൊള്ളാന്‍ കഴിയും എന്നു തെളിയുകയുണ്ടായി. ഗ്യാസ്ട്രബിളിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നവരില്‍ത്തന്നെ ചിലരില്‍ അകത്തു പ്രവേശിപ്പിക്കപ്പെട്ട വായു പുറന്തള്ളുന്നതിലേക്ക് കുടലുകളുടെ അധോഭാഗത്ത് എത്താന്‍ ഏറെ സമയം എടുത്തപ്പോള്‍, മറ്റുചിലരില്‍ ആവായു കു ടലുകളില്‍നിന്നും തിരികെ ആമാശയത്തിലേക്കുതന്നെ എത്തുന്നതായും കണ്ടെത്തുകയുണ്ടായി. ഗ്യാസുല്പാദനം ശരീരത്തില്‍കൂടിയ അളവില്‍ ഉണ്ടാകുന്നു എന്നതിനേക്കാള്‍ അതി നെ ആമാശയാന്ത്രങ്ങള്‍ തങ്ങളുടെ ചലനത്തിലൂടെയും ആ ഗിരണത്തിലൂടെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമായി പ്രത്യക്ഷപ്പെടുന്നത്.

വയര്‍ നിറയെ ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ വായു, ഏമ്പക്കരൂപത്തില്‍ വായിലെത്തുവാനു ള്ള ഒരു സ്വാഭാവിക പ്രവണത എല്ലാവരിലും ഉള്ളതാണ്. ആമാശയത്തില്‍ ആഹാരം നിറയുമ്പോള്‍, അതോടൊപ്പം നാംവിഴുങ്ങിയ വായുവും ഈ ഏമ്പക്കത്തിലൂടെ പുറന്തള്ളപ്പെടും. കുഞ്ഞിനു മുലയൂട്ടിക്കഴിഞ്ഞാല്‍, തോളില്‍ ക മഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടണമെന്ന് അമ്മമാരെ ഉപദേശിക്കുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. ഇതു സാധിക്കുന്നത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള കവാടം തുറക്കുന്നതുകൊണ്ടാണ്. സാധാരണനിലയില്‍ ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ തിരികെ പ്രവേശിക്കാത്ത രീതിയിലാണ് ഈ കവാടത്തിന്റെ ഘടന.

ആമാശയം നിറയുമ്പോള്‍ മാത്രമല്ല, നേന്ത്ര പ്പഴം, തക്കാളി, ചുവന്നുള്ളി, തുവരപ്പരിപ്പ്, ചെറുപഴം, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും ഏമ്പക്കം ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. ചിലരില്‍ ആഹാരസമയങ്ങള്‍ക്കിടക്കുള്ള അവസരങ്ങളില്‍ ഉള്ളിലെത്തുന്ന വായു, ആമാശയത്തില്‍ കെട്ടിനില്‍ക്കുകയും, ആഹാരം കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്നുതന്നെ വീര്‍ത്ത്, അത് ഏമ്പക്കത്തിലൂടെ വായുവിനെ പുറന്തള്ളുവാനുള്ള ഒരു പ്രേരണ ആയിത്തീരുകയും ചെയ്യാറുണ്ട്.

വായുവിഴുങ്ങുന്ന സ്വഭാവം ചിലരില്‍ പ്രത്യേകിച്ചും കാണാറുണ്ട്. ഇത്തരക്കാര്‍ സംസാരിക്കുമ്പോഴും, ആഹാരം കഴിക്കു മ്പോഴും വെള്ളം കുടിക്കുമ്പോഴും കൂടുതല്‍ വായു ഉള്ളിലേക്കു പ്രവേശിക്കാനിടയാകുന്നു. കൂടാതെ സ്‌ട്രോ ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ കുടിക്കുന്നതും പുകവലിയും ച്യൂവിങ്ങ് ഗമ്മിന്റെ ഉപയോഗവും ഇതു സംഭവിക്കുവാനി ട നല്‍കുന്നു. ആകാംക്ഷയും ആകുലചിന്തയും ഉള്ളവരിലും ഇതിനുള്ള സാദ്ധ്യതകള്‍ വളരെയുണ്ട്. ഉദരത്തിലേയും നെഞ്ചിലേയും അസ്വസ്ഥതകള്‍ക്ക് താത്കാലികശമനം എന്ന നിലയ്ക്ക് കൃത്രിമമായി ഏമ്പക്കം വിടാന്‍ ശ്രമിക്കുന്നതും വായു കൂടിയ അളവില്‍ ഉള്ളിലെത്താനവസരം ഉണ്ടാക്കുന്നു. ഈ ശീലം ഉള്ളവരെ വിശദപരിശോധനക്ക് വിധേയമാക്കി, ഉദരവ്രണം, പിത്താശയക്കല്ല് എന്നീ രോഗാവസ്ഥകള്‍ ഇല്ല എന്നുറപ്പ് വരുത്തേണ്ടതാണ്.

പചനവ്യൂഹത്തിന്റെ അവയവപരവും പ്രവര്‍ത്തനപരവും ആയ വൈകല്യങ്ങളിലും വയര്‍വീര്‍ത്തതുപോലെയുള്ള തോന്നല്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വായു കുടലുകളിലേതെങ്കിലും ഭാഗത്തു തടഞ്ഞുനിന്ന് ഉദരത്തിലോ നെഞ്ചിലോ വിവരണാതീതമായ പീഡകള്‍ ഉണ്ടാക്കാം. ഹൃദ്രോഗമാണോ എന്ന സംശയംപോലും തോ ന്നും. കഴുത്തിലും തോളിലും ഇടതുകൈയിലും പ്രത്യേകിച്ച് കഴപ്പോ വേദനയോ ഉണ്ടാക്കുന്നില്ല എന്നത് ഹൃദയാവയവത്തകരാറുമായി ഇതിനുള്ള ഒരു വ്യത്യാസം ആണ്. മലബന്ധത്തിനു പരിഹാരം ഉണ്ടായാല്‍ത്തന്നെ ഒരു പരിധിവരെ, ഗ്യാസ്ട്രബിള്‍ നിമിത്തം ഉണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍ക്ക് ശമനം കിട്ടാറുണ്ട്. ചില ര്‍ക്ക് ഇതിനായി എനിമ കൊടുക്കേണ്ടിവരും എ ന്നുമാത്രം.

ഭൂരിപക്ഷംപേരിലും വിദഗ്ധപരിശോധനകള്‍കൊണ്ട് പോലും, പ്രത്യേകിച്ച് ഒരു കാരണവും ഈ രോഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നുവരില്ല. പൊതുവേ ആരോഗ്യവും ശരീരത്തിന്റെ തൂക്കവും തൃപ്തികരമായാലും, വളരെ ക്ലേശനിര്‍ഭരമായ ഒരു രോഗചരിത്രവും ലക്ഷണങ്ങളും ആയിരിക്കും ഇത്തരം രോഗികള്‍ അവതരിപ്പിക്കുക. അധോവായു പലരിലും അ സ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും അതൊരു രോ ഗലക്ഷണമാകുന്നതു വളരെ ചുരുക്കമാണ്.

സാധാരണ, നാംകഴിക്കുന്ന അന്നജം വന്‍ കുടലില്‍ എത്താറില്ല. പക്ഷേ, ദഹനശക്തിയു ടെ കുറവുകൊണ്ടോ, ആഗിരണശേഷിയുടെ പോരായ്മ കൊണ്ടോ, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്ക ള്‍ അമിതമായി ഉപയോഗിക്കുക വഴിയോ ആ ഗിരണം ചെയ്യപ്പെടാത്ത അന്നജം ഉള്‍ക്കൊള്ളു ന്ന ആഹാരം കഴിക്കുന്നതുകൊണ്ടോ ഇങ്ങനെ സംഭവിക്കാം. ആരോഗ്യവാന്മാരില്‍പോലും, കഴിക്കുന്ന അന്നജത്തിന്റെ ഇരുപതുശതമാനത്തോളം ആഗിരണം ചെയ്യപ്പെടാറില്ല. അരിയാഹാരത്തിലെ അന്നജം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടുമ്പോള്‍, ഗോതമ്പ്, ഓട്‌സ്, ഉരുളക്കിഴങ്ങ് എന്നിവയിലേതു ഭാഗികമായേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ഇങ്ങനെയുള്ള അ ന്നജത്തിലും ഭക്ഷ്യവസ്തുക്കളിലെ നാരുകളി ലും ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചാണ് ഗ്യാസ് രൂപം കൊള്ളുന്നത്. തേനിലും പഴങ്ങളിലും സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന ഫ്രാക്‌റ്റോസ് സോഫ്ട്ഡ്രിങ്ക്‌സിലും മറ്റും മധുരം കിട്ടാനായി ധാരാളം ചേര്‍ക്കുന്നുണ്ട്. ഗ്യാസ്ട്രബിള്‍ രോഗം ഉള്ളവരില്‍ ഫ്രാക്‌റ്റോ സ് ആഗിരണം വേണ്ടരീതിയില്‍ നടക്കാതിരിക്കുന്നത് അസുഖം കൂട്ടുന്നതായും, ഇതൊഴിവാക്കുമ്പോള്‍ രോഗശമനം ഉണ്ടാകുന്നതായും കണ്ടിട്ടുണ്ട്. 

മലബന്ധംകാരണം വിസര്‍ജ്യവസ്തുക്കള്‍ കൂടുതല്‍ സമയം വന്‍കുടലില്‍ കെ ട്ടിനില്‍ക്കാനിടവന്നാല്‍ അതിലടങ്ങിയിട്ടുള്ള അ ന്നജത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ ബാക്ടീരിയയ്ക്ക് അവസരം കിട്ടുകയും വായു കൂടുതലായി ഉണ്ടാകാനിട നല്‍കുകയും ചെ യ്യും. ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍ക്കൊപ്പം പനി, ഛര്‍ദ്ദി, ശരീരത്തിന്റെ തൂക്കക്കുറവ്, വയറിളക്കം, ഉറക്കമില്ലായ്മ, മലത്തിലൂടെ രക്തസ്രാവം എന്നിവ കാണപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹരോഗികളില്‍ നാഡീതകരാറുകള്‍ കൊണ്ട് കുടലുകളുടെ ചലനത്തിന്റെ സ്വാഭാവി കവേഗതക്ക് മാന്ദ്യം ഉണ്ടാക്കാം. കഴുത്തിനിരുവശവും സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം രോഗിയില്‍ വയറുവീര്‍പ്പും മലബന്ധവും ഉണ്ടാക്കാവുന്നതാണ്.
ഇത്തരം അവയവപരമായ തകരാറുകള്‍ ഒന്നും കണ്ടെത്താനാകുന്നില്ലെങ്കില്‍, ഉദരത്തിലെ ഗ്യാസ് കുറയ്ക്കാനും, ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയത്തിന്‍േറയും കുടലുകളുടേയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനും യുക്തമായ ഔഷധങ്ങള്‍ വിദഗ്‌ധോപദേശം അനുസരിച്ച് കഴിക്കണം.

ഗ്യാസ്ട്രബിള്‍ ഒഴിവാക്കുവാന്‍


ദൈനംദിനജീവിതത്തിലെ അപത്ഥ്യങ്ങളും ക്രമംതെറ്റിയുള്ള ആഹാരവിഹാരങ്ങളും ഒ ഴിവാക്കുകയാണ് ഈരോഗം ബാധിക്കാതിരിക്കാന്‍ പ്രധാനമായും വേണ്ടത്. ശരീരത്തിനു ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ ഏതൊക്കെയെന്നു മനസ്സിലാക്കി അവ വര്‍ജ്ജിക്കണം. ഈ കാലത്ത് മായം ചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ പൊതുവിപണിയില്‍ നിന്ന് ലഭിക്കുക ബുദ്ധിമുട്ടാകയാല്‍ അത്തരം ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. ഫ്രിഡ്ജ ില്‍ വെച്ച ഭക്ഷ്യവസ്തുക്കളും കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങിയവയും ഗ്യാസ്ട്രബിളുള്ളവര്‍ ഒഴിവാക്കണം. പരസ്​പരം യോജിക്കാത്തവ (പാലും മീനും പോലുള്ള വിരുദ്ധാഹാരങ്ങള്‍) ഒരേ സമയത്ത് ഒന്നിച്ചുപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പഴകിയതും ദുഷിച്ചതുമായ മത്സ്യം മാംസം തുടങ്ങിയവ കഴിക്കരുത്. ദഹിക്കുവാന്‍ വിഷമം ഉള്ളതും എരിവും പുളിയും അധികം ചേര്‍ത്തതുമായവയും കഴിക്കാതിരിക്കണം.

ആഹാരം കഴിച്ചയുടനേയുള്ള പകലുറക്കം ഒഴിവാക്കുകയാണു നല്ലത്. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ വെള്ളം കുടിക്കരുത്. അമിതമായ മദ്യപാനവും പുകവലിയും ഈ രോഗത്തെ വര്‍ദ്ധിപ്പിക്കും എന്നോര്‍ക്കുക. തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ചെറുപഴം, പയര്‍വര്‍ഗങ്ങള്‍, എണ്ണയില്‍ വറു ത്ത ഭക്ഷ്യവസ്തുക്കള്‍ ഇവയും വര്‍ജിക്കണം. കൃത്യസമയത്ത് ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഗ്യാസ്ട്രബിള്‍ രോഗി പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. വയറ് വിശന്നിരിക്കുവാന്‍ പാടില്ല. ചായ, കാപ്പി ഇവ വളരെ കുറച്ചുമാത്രം ഉപയോഗിക്കുകയോ ഉപേക്ഷിക്കുക തന്നെയോ ചെയ്യുന്നത് നല്ലതാണ്. എപ്പോഴും സംഘര്‍ഷപൂരിതമായ മനസ്സുള്ളവര്‍ക്ക് ഗ്യാസ്ട്രബിള്‍ വിട്ടുമാറില്ല എന്നോര്‍ക്കുക. അതിനാല്‍ ആധിയും ആകാംക്ഷയും മനഃസംഘര്‍ഷങ്ങളും പരമാവധി ഒഴിവാക്കണം.

പൂതീകരഞ്ജാസവം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, പഞ്ചകോലാസവം, അഭയാരി ഷ്ടം എന്നിവയും ഹിംഗുവചാദിഗുളിക വൈ ശ്വാനരചൂര്‍ണം, ധാന്വന്തരം ഗുളിക, ദശമൂലഹരീതകിലേഹം, വില്വാദിലേഹം തുടങ്ങിയവയും ഈ രോഗം മാറാന്‍ വളരെ നല്ലതാണ്.

വിദഗ്ധനിര്‍ദ്ദേശാനുസരണം ഇവ ഉപയോ ഗിക്കുകയും പത്ഥ്യങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്താല്‍ ഗ്യാസ്ട്രബിളിനു പൂര്‍ണശമനം പ്രതീക്ഷിക്കാം. ജീരകവെള്ളത്തില്‍ ധാന്വന്തരം ഗുളിക ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വെള്ളുള്ളി ചതച്ചിട്ട് കാച്ചിയ ചൂടുപാല്‍ കുടിക്കുന്നതും നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന തരത്തിലുള്ള യോഗാസനങ്ങളും വ്യായാമവും ഈ രോഗത്തെ നിയന്ത്രണവിധേയമാക്കുവാന്‍ സഹായിക്കുന്നു. നടത്തം നല്ല വ്യായാമമാണ്. ഒരേ സ്ഥാനത്ത് തുടര്‍ച്ചയായിരിക്കുന്നത് കുടലുകളുടെ ശരിയായ ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അത് ദഹനക്കേടിനു കാരണമായിത്തീരുകയും ചെയ്യും. അതിനാല്‍ തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നവര്‍ ഇടയ്ക്കിടെ എണീറ്റ് അല്പം നടക്കുന്നതു നല്ലതാണ്.

ഡോ. കെ. മുരളീധരന്‍പിള്ള

പ്രിന്‍സിപ്പാള്‍
വൈദ്യരത്‌നം ആയുര്‍വേദ
കോളേജ്, ഒല്ലുര്‍, തൃശ്ശൂര്‍

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.