Monday, November 29, 2010

ഒകാവിൿസ്-വിക്കിപീഡിയ ഓഫ്‌ലൈൻ ബ്രൌസർ

വിക്കി പീഡിയയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഇന്റർനെറ്റുപയോഗിക്കുന്നവരിൽ കുറവായിരിക്കും.വിവരങ്ങളുടെ ഒരു വലിയ ശേഖരമാണ് വിക്കിപീഡിയ. ആർക്കും വിവരങ്ങൾ കൂട്ടീച്ചേർക്കുവാൻ കഴിയുന്ന ബൃഹത്തായ ഒരു സംരംഭമായ വിക്കിപീഡിയ മിക്കവാറും എല്ലാ ഭാഷകളീലും തന്നെ നിലവിലുണ്ട്. ഇന്റർനെറ്റ് സൌകര്യം ഉണ്ടങ്കിൽ മാത്രമെ വിക്കിപീഡിയയിലെ വിവരങ്ങൾ നമുക്ക് ഉപയോഗിക്കാനായി സാധിക്കു. എന്നാൽ ഇന്റർനെറ്റ് സൌകര്യം ഇല്ലാതെ തന്നെ വിക്കിപീഡിയ ഓഫ്‌ലൈനായി വായിക്കാൻ സൌകര്യം തരുന്ന ഒരു ഒകാവിക്സ് എന്ന ഒരു ഓഫ്‌ലൈൻ ബ്രൌസറിനെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

ഒകാവിക്സ്
ഓപ്പൺ സോഴ്സ് പ്രോജക്റ്റുകൾ ഹോസ്റ്റ് ചെയ്യാനായി ഉപയൊഗിക്കുന്ന ഇന്റർനെറ്റിലെ ഏറ്റവും വലിയ സൈറ്റുകളിലൊന്നാണു സോഴ്സ്ഫോർജ്. സോഴ്സ് ഫോർജിൽ മേയ് 26 2009 ൽ രജിസ്റ്റർ ചെയ്ത ഒരു പ്രോജക്റ്റാണ് ഒകാവിക്സ് എന്നറിയപ്പെടുന്നത്. മീഡിയാ വിക്കിക്ക് വേണ്ടിയാണു ആദ്യം ഡിസൈൻ ചെയ്തതെങ്കിലും എല്ലാതരത്തിലുമുള്ള HTML കണ്ടന്റുകളും ഒകാവിക്സ് സപ്പോർട്ട് ചെയ്യുന്നു. വിക്കിപീഡിയയുമായി ബന്ധപ്പെട്ട എല്ലാ ഭാഷകളിലെയും വിക്കി ഉള്ളടക്കങ്ങൾ ഒരു സ്റ്റാൻഡെലോൺ കമ്പ്യൂട്ടറിലേക്ക് ഡൌൺ ലോഡ് ചെയ്ത് സാധാരണ ബ്രൌസറിൽ ഉപയോഗിക്കുന്ന പോലെ തന്നെ ബ്രൌസ് ചെയ്യാനും സെർച്ച് ചെയ്യാനുമായി ഒകാവിക്സിൽ സാധിക്കും. വിക്കി സോഴ്സ്, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്ക്സ് തുടങ്ങിയ വിക്കിപീഡിയയുമായി ബന്ധപ്പെട്ട എല്ലാം ഒകാവിൿസ്  ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഒകാവിക്സ് ക്ലയന്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിൻഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒക്റ്റാവിക്സിന്റെ ക്ലയന്റ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചൊ ഒക്റ്റാവിക്സിൽ നിന്നും ടോറന്റ് ഫയൽ ഡൌൺലോഡ് ചെയ്തൊ വളരെ സിമ്പിളായി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണു ഒകാവിക്സിന്റെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ വിക്കിയിൽ ഇന്നു നിലവിലുള്ള എല്ലാ ഭാഷകളിലെയും വിവരങ്ങൾ ഡൌൺലോഡ് ചെയ്യുന്നതിനായി ദിവസങ്ങൾ എടുക്കുന്നതിനാൽ നമുക്കാവശ്യമുള്ള ഭാഷയിലെ വിക്കിപീഡിയ വിവരങ്ങൾ വളരെ കുറഞ്ഞ വിലക്ക് ഒരു യു എസ് ബി ഡ്രൈവിൽ ഒകാവിക്സിൽ നിന്നും വാങ്ങുവാനും സാധിക്കും.

ഒകാവിക്സിന്റെ ഹോം പേജിൽ കയറിക്കഴിഞ്ഞാൽ ഒകാവിക്സ് ക്ലയന്റ് സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാം. വിൻഡോസ്, ലിനക്സ്, മാക്ക് എന്നീ ഓപ്പറേറ്റിംഗ് സോഫ്‌വെയറുകൾക്ക് യഥാക്രമം 9 എം ബി, 9 എം ബി, 19 എം ബി എന്നീ സൈസിലുള്ള ഒകാവിക്സ് ക്ലയന്റ് സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്തു സിസ്റ്റത്തിലേക്ക് ഇൻസ്റ്റാൾ ചെയ്യുക.
 

 ഒകാവിക്സ് ഹോം പേജ്
 

 
അതിനു ശേഷം ഈ ക്ലയന്റ് സോഫ്‌റ്റ്‌വെയർ റൺ ചെയ്തു ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ വിക്കിയിൽ ഇന്ന് നിലവിലുള്ള എല്ലാ ഭാഷകളുടെയും വിവരങ്ങൾ ഒരു വിൻഡോയിൽ കാണാൻ സാധിക്കും.
 
 
 ഒകാവിക്സ് വഴി ഡൌൺലോഡ് ചെയാൻ കഴിയുന്ന വിക്കിയുടെ വിവിധ ഭാഷകളുടെ ലിസ്റ്റ്
 
 
ഏതൊക്കെ ഭാഷകളിലുള്ള വിക്കിപീഡീയയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളാണൊ നമുക്ക് വേണ്ടതു ആ ഭാഷയിലെ ചെക്ക് ബോക്സിൽ ടിക്ക് ചെയ്തതിനു ശേഷം ഏറ്റവും മുകൾഭാഗത്തായൊ താഴ്ഭാഗത്തായൊ നൽകിയിരിക്കുന്ന സെലക്റ്റ് ലാങ്വേജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ വിക്കിപീഡിയ അടക്കമുള്ള വിക്കി പ്രോജക്റ്റുകളുടെ വിവരങ്ങൾ അവയുടെ ആകെ സൈസനുസരിച്ച് ഒരു വിൻഡൊയിൽ ലിസ്റ്റ് ചെയ്തു വരുന്നു.
 
 
ഉദാഹരണത്തിനു മലയാളം വിക്കിപീഡിയ മാത്രമെ നമുക്ക് ആവശ്യമുള്ളുയെങ്കിൽ അതിന്റെ താഴെയായി കാണുന്ന ഡൌൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സിസ്റ്റത്തിലേക്ക് വിക്കിപീഡിയ മലയാളം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

 
 
 
 
 മലയാളംവിക്കി പ്രോജക്റ്റുകൾ ഒകാവിക്സിൽ ഡൌൺലോഡ് ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നു
 
അതിനു ശേഷം എവിടെയാണൊ നമുക്ക് ഒകാവിക്സ് വഴി വിക്കിപീഡീയ ഡൌൺലോഡ് ചെയ്തു സേവ് ചെയ്യേണ്ടതു അതിന്റെ പാത്ത് കാണിച്ച് കൊടുക്കുക.
 
 
ഇമേജുകൾ കൂടി ലോഡ് ചെയ്യാനുള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
 
 
 
ഒകാവിക്സ് ക്ലയന്റിന്റെ ഇടതു വശത്തായി ലോക്കൽ എന്നെഴുതിയിരിക്കുന്നതിന്റെ കീഴെ ഇൻസ്റ്റലേഷൻ പ്രോസസ് കാണുവാനായി സാധിക്കും. നമുക്കാവശ്യമുള്ള വിക്കി പ്രോജക്റ്റുകൾ മുഴുവൻ ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ  താഴെയുള്ള സ്ക്രീൻ ഷോട്ടീൽ നൽകിയിരിക്കുന്ന വിധത്തിൽ വിക്കിപീഡീയയും അനുബന്ധ പ്രോജക്റ്റുകളും നമുക്ക് കാണുവാനായി കഴിയും
 
 
 
വിക്കി പീഡിയ ഒകാവിക്സ് ക്ലയന്റ് ഉപയോഗിച്ച് ഓഫ്‌ലൈനായി കാണുന്നതിന്റെ സ്ക്രീൻ ഷോട്ട്
 
 
 
വിക്ഷണറി ഒകാവിക്സ് ക്ലയന്റ് ഉപയോഗിച്ച് ഓഫ്‌ലൈനായി കാണുന്നതിന്റെ സ്ക്രീൻ ഷോട്ട്
 
 
 
 
 
വിക്കി ഗ്രന്ഥശാല
 
 
ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ സാധാരണ വിക്കിപീഡീയ സെർച്ച് ചെയ്തു ഉപയോഗിക്കുന്നത് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണു ഒകാവിക്സ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇപ്പോഴും ബീറ്റാ സ്റ്റേജിലായതിനാൽ അതിന്റേതായ ലിമിറ്റേഷൻസ് ഒകാവിക്സിനുണ്ട്.  വിക്കി പ്രോജക്റ്റുകൾ കൂടാതെ നമുക്കാവശ്യമായ വെബ് പേജുകൾ കൂടി ഒകാവിക്സ് വഴി ഓഫ്‌ലൈനായി ഉപയോഗിക്കാൻ സാധിക്കും. 
 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment