Thursday, December 02, 2010

രത്‌നം പതിച്ച ഐഫോണ്‍; വില 35 കോടി

ഒരു ഐഫോണിന്റെ വില എത്ര വരെയാകാം. 32 ജിബി ഐഫോണ്‍ 4 മോഡലാണെങ്കില്‍ ഇന്ത്യയില്‍ അതിന് 49900 രൂപ വരെയാകും. ഇത് ആപ്പിള്‍ നിശ്ചയിച്ച വില. എന്നാല്‍, ഒരു ഓസ്‌ട്രേലിയന്‍ ബിസിനസ്മാന്‍ ആവശ്യപ്പെട്ടത് പ്രകാരം, ബ്രിട്ടീഷ് ഡിസൈനര്‍ സ്റ്റുവര്‍ട്ട് ഹൂസ് ചമയിച്ചൊരുക്കിയ ഐഫോണ്‍ 4 ന്റെ വിലയെത്രെയന്നോ? ഞെട്ടരുത് 50 ലക്ഷം ബ്രിട്ടീഷ് പൗണ്ട്, എന്നുവെച്ചാല്‍ ഏതാണ്ട് 35 കോടി രൂപ!

മൊത്തം നൂറ് കാരറ്റ് വരുന്ന 500 രത്‌നങ്ങള്‍ പതിച്ചതാണ് സ്റ്റുവര്‍ട്ട് ചമയം നടത്തിയിറക്കിയ ഐഫോണ്‍. 'ഹോം' ബട്ടണില്‍ പതിപ്പിച്ചിട്ടുള്ള 7.4 കാരറ്റ് പിങ്ക് രത്‌നത്തിനും അപൂര്‍വമായ ഒരു എട്ട് കാരറ്റ് രത്‌നത്തിനും കൂടി മാത്രം 40 ലക്ഷം പൗണ്ട് (ഏതാണ്ട് 28 കോടി രൂപ) വില വരും. ഐഫോണിന്റെ പിന്‍വശം സ്വര്‍ണം പൂശുകയും, ആപ്പിള്‍ ലോഗോയെ 53 രത്‌നങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു.

ഏറ്റവും ചെലവേറിയ മൊബൈല്‍ ഫോണ്‍ ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം രണ്ട് ഫോണുകള്‍ക്ക് സ്റ്റുവര്‍ട്ട് രൂപംനല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയൊരു വെല്ലുവിളിയാണ് താന്‍ ഏറ്റെടുത്തതെന്നും, അവസാന ഉത്പന്നം തന്നെ ആഹ്ലാദചിത്തനാക്കിയെന്നും സ്റ്റുവര്‍ട്ട് പറഞ്ഞു. ഫോണുകള്‍ക്ക് അവയുടെ സംരക്ഷണപെട്ടിയുമുണ്ട്. ഏഴ് കിലോഗ്രാം ഗ്രാനൈറ്റ് കൊണ്ടുണ്ടാക്കിതും ഉള്‍വശം തുകല്‍ പതിപ്പിച്ചതുമാണ് സംരക്ഷണപെട്ടി.

മൊബൈല്‍ ഫോണിന് സ്റ്റുവര്‍ട്ട് ആദ്യം സ്വര്‍ണം പൂശിയത് 2003 ലായിരുന്നു. ഒരു നോക്കിയ 8800 ഫോണിനെ അദ്ദേഹം സുവര്‍ണഫോണാക്കി രൂപപ്പെടുത്തി. മുമ്പും അദ്ദേഹം ഐഫോണ്‍ മോഡലുകളെ വിലയേറിയ ഫോണുകളാക്കി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ഐഫോണ്‍ 4 ന്റെ മൂല്യം മുന്‍ റിക്കോര്‍ഡുകളെയെല്ലാം അപ്രസക്തമാക്കുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment