ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, October 08, 2010





വരുന്നു 'ഉടുപ്പ് ഫോണ്'

'അയ്യോ മൊബൈല് എടുക്കാന് മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല് ഫോണ് മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല് ഫോണ് സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്മാരുടെ വസ്ത്രങ്ങള് പോലെ പോക്കറ്റുകള് സ്ത്രീകളുടെ വേഷവിധാനത്തില് കാണാറില്ല. അതിനാല് ബാഗ് കൈയില് വേണം. ഈ തൊന്തരവ് ഒഴിവാക്കാന് ലണ്ടന് ആസ്ഥാനമായുള്ളക്യൂട്ട്സര്ക്കീട്ട് എന്ന ഫാഷന് ഡിസൈന് കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.

'എം-ഡ്രസ്' (മൊബൈല്ഫോണ് ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്റ്റൈലന് സില്ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന് ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല് ഫോണ് ഉടുപ്പില് തുന്നിച്ചേര്ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന് ചെയ്തിട്ടൂള്ള ഒരു സ്മാര്ട്ട് ഫോണ് തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്ക്കീട്ട് ബോര്ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില് ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ സിം കാര്ഡുകള് ഉപയോഗിക്കാന് കഴിയും ഇതില്. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്ഡ് നിക്ഷേപിക്കേണ്ടത്. ഫോണ് എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല് മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല് ഫോണ് ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും.

വളരെ എളുപ്പത്തില് പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്ക്കും ആംഗ്യങ്ങള്ക്കുമനുസരിച്ച് നിയന്ത്രിക്കാന് കഴിയുന്ന പ്രത്യേക സോഫ്ട്വേറാണ് ഇതില് ഉപയോഗിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള് ഉണ്ട്. കീപാഡും ഡിസ്പ്ലേയും ഇല്ല. അതിനാല് ഇഷ്ടമുള്ള നമ്പര് ഡയല് ചെയ്യാനാകില്ല. പക്ഷേ മുന്പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില് വിളിക്കാന് സാധിക്കും. ഇന്കമിംഗ് കോളുകള് സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്പേ ഇല്ലെങ്കിലും നമ്പറുകള്ക്കനുസരിച്ച് റിംഗ്ടോണ് സെറ്റു ചെയ്യാന് കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.

സാധാരണ ഫോണുകളുടെ തുടര്ച്ചയായ ഉപയോഗം തലയില് റേഡിയേഷന് ഏല്പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്യൂട്ട് സര്ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള് പുറത്തിറക്കുന്നത്. 2006 ല് അവതരിപ്പിച്ച 'ഹഗ് ഷര്ട്ടുകള്' ടൈം മാഗസിന്റെ ആ വര്ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്ഡ് കരസ്ഥമാക്കിയിരുന്നു.

എം-ഡ്രസ് ആടുത്ത വര്ഷം വിപണിയില് ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്നിന്ന് പ്രചോദനം ഉള്ക്കൊണ്ട് വരും കാലങ്ങളില് സാരി, ചുരിദാര്, ടീഷര്ട്ട് മൊബൈലുകള് ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം

സെല്ഫോനണ്‍ ഇനി സ്റ്റെതസ്‌കോപ്പിനും പകരക്കാരന്

ലണ്ടന്‍: കഴുത്തില്‍ കുരുക്കിയിട്ട സ്റ്റെതസ്‌കോപ്പുമായി ഡോക്ടര്‍ നിങ്ങളെ പരിശോധനാമുറിയിലേക്ക് സ്വാഗതം ചെയ്യുന്ന കാലം കഴിയുന്നു. കീശയില്‍ ഒളിഞ്ഞുകിടക്കുന്ന 'ഐഫോണ്‍' ഉപയോഗിച്ച് ഡോക്ടര്ക്ക്ശ രോഗിയുടെ ഹൃദയസ്പന്ദനം ഇനി കിറുകൃത്യമായി തിരിച്ചറിയാം. ബ്രിട്ടനിലെ ഹോസ്പിറ്റലുകളില്‍ ഡോക്ടര്മാിര്‍ ഇപ്പോള്‍ തന്നെ സ്‌റ്റെതസ്‌കോപ്പിന് പകരം പുതിയ സങ്കേതം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗവേഷകനായ പീറ്റര്‍ ബെന്‌്പുലി വികസിപ്പിച്ചെടുത്ത 'ഐസ്റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്‍' (iStethoscope app) ആണ് മൊബൈലിനെ സ്‌റ്റെതസ്‌കോപ്പായി മാറ്റുന്നത്. ഫോണിലെ മൈക്രോഫോണിനെ ഹൃദയമിടിപ്പ് പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്സലറുകളാക്കി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റാം. അത് കാര്ഡിയയോഗ്രാമായി ഫോണില്‍ തെളിഞ്ഞു കാണുകയും ചെയ്യും.

തമാശയെന്നമട്ടിലാണ് താന്‍ 'ഐസ്റ്റെതസ്‌കോപ്പി'ന് രൂപം നല്കികയതെന്ന് ബെന്‌്‌്ലി പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലേറെപ്പേര്‍ ബെന്റ്‌ലിയുടെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്ലോതഡ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്റെ സൈറ്റില്‍ നിന്ന് ദിവസവും അഞ്ഞൂറ് ഡൗണ്ലോളഡ് നടക്കുന്നുണ്ട്.

വൈദ്യശാസ്ത്രരംഗത്ത് സ്മാര്‌്ട്സവഫോണിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന എന്നകാര്യം എല്ലാവരെയും ആവേശഭരിതരാക്കിയിട്ടുണ്ടെന്ന് ബെന്‌്പ ലി പറഞ്ഞു. ഹൃദയസ്പന്ദനത്തിനു പുറമെ ചുറ്റുമുള്ള നേര്ത്ത് ശബ്ദങ്ങളും കേള്ക്കാനന്‍ ഈ ഫോണിലൂടെ കഴിയും. ഹൃദ്രോഗ ചികിത്സയിലാണ് പുതിയ ഫോണ്സിങ്കേതം ഏറെ പ്രയോജനം ചെയ്യുക.



ഐഫോണിന്റെ മൈക്രോഫോണ്‍ ഭാഗം നെഞ്ചില്‍ ചേര്ത്തു പിടിച്ചാല്‍ കാര്ഡി്യോഗ്രാം ഫോണില്‍ തെളിഞ്ഞു വരും. രോഗിക്കു തന്നെ വേണമെങ്കില്‍ ഇത് ചെയ്യാം, എന്നിട്ട് ഈ ദൃശ്യങ്ങള്‍ ഒരു സ്‌പെഷലിസ്റ്റിന് അയച്ചുകൊടുത്ത് ഉപദേശം തേടാം. അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് സാരം.

പണവും ജീവനും രക്ഷിക്കാന്‍ സ്മാര്‌്ട്ഞുഫോണുകളുടെ ഇത്തരം ഉപയോഗം സഹായിക്കുമെന്ന് ബെന്റ്‌ലി പറയുന്നു. ഐഫോണ്‍ പോലെ ക്യാമറകളും ഉന്നത നിലവാരമുള്ള മൈക്രോഫോണുകളും സെന്സിറുകളുമൊക്കെയുള്ള സ്മാര്‌്ട്ള ഫോണുകള്ക്ക്ന ആരോഗ്യമേഖലയില്‍ വലിയ പ്രയോജനം ചെയ്യാനാകുമെന്നാണ് ഐസ്റ്റെതസ്‌കോപ്പ് വ്യക്തമാകുന്നത്.

Thursday, October 07, 2010






മൊബൈല്‍ കണക്ഷനുകള്‍ 500 കോടി
ന്യൂയോര്‍ക്ക്: പ്രധാനമായും മൊബൈല്‍ ഫോണുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന വയര്‍ലസ് കണക്ഷനുകളുടെ എണ്ണം ലോകത്ത് ഈ മാസത്തോടെ അഞ്ഞൂറു കോടിയാകുമെന്ന് റിപ്പോര്‍ട്ട്. 687 കോടി വരുന്ന ലോക ജനസംഖ്യയുടെ 73.4 ശതമാനം വരുമിത്. ഈ വര്‍ഷം അവസാനത്തോടെ പത്തുലക്ഷം കണക്ഷനുകള്‍ കൂടി വരുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐസപ്ലി പ്ലസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്മാര്‍ട്ട് ഫോണുകളും സാധാരണ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ് വയര്‍ലെസ് കണക്ഷന്‍. എന്നാല്‍ പലരും ഒന്നില്‍ കൂടുതല്‍ വയര്‍ലസ് കണക്ഷനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലോകത്തെ അഞ്ഞൂറുകോടി പേര്‍ വയര്‍ലസ് കണക്ഷന്‍ ഉപയോഗിക്കുന്നുവെന്ന് പറയാനാവില്ല.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും 50 ശതമാനം പേര്‍ക്കാണ് വയര്‍ലസ് കണക്ഷനുള്ളതെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് 157.6 ശതമാനമാണ്. ഉപയോക്താക്കള്‍ ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണിത് -റിപ്പോര്‍ട്ടില്‍ പറയുന്നു.