Thursday, October 14, 2010

ചിലി ദൗത്യം പൂര്ണം്; 33 പേരെയും രക്ഷപെടുത്തി




ചിലി ദൗത്യം പൂര്ണം്; 33 പേരെയും രക്ഷപെടുത്തി

കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ചിലിയിലെ സാന്ജോിസ് ഖനിയില്‍ കുടുങ്ങിയ 33 പേരെയും പുറത്തെത്തിച്ചു. ലൂയിസ് ഉര്സി എന്ന തൊഴിലാളിയാണ് ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്ത്തിനം പൂര്ണോമായി. എല്ലാവരേയും പുറത്തെത്തിക്കാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്‍ കൊണ്ട് തന്നെ എല്ലാം ശുഭകരമായി പൂര്ത്തിതയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത് പ്രത്യേകിച്ച് ഒരു ഖനിയില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യം. അതും 33 മനുഷ്യജീവനുകള്

പറഞ്ഞതിലും നേരത്തെയാണ് രക്ഷാപ്രവര്ത്തംനം മുന്നേറിയത്. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്മതയോടെ. ബുധനാഴ്ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്ധന്‍ മാനുവല്‍ ഗൊണ്സാധലേസ് ഫീനിക്‌സ് എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്‌ളോറന്സി യോയ്ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്ബയന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്‍ അതിനു തയ്യാറായി നില്ക്കു കയായിരുന്നെന്ന് ജനം വീഡിയോയില്‍ കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട് ഫ്‌ളോറന്ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്‍ ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട് പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്റിളന്റെ ഗാഢാലിംഗനം. ഭാര്യയ്ക്കും കുടുംബാംഗങ്ങള്ക്കും കൂട്ടുകാര്ക്കു മൊപ്പം അല്പ സമയം. പിന്നെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലേക്ക്.

'ഇതു ദിവ്യാത്ഭുതം തന്നെ', ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്‌ളോറന്ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്റ്ന സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്. അപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ പള്ളിമണികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്കി്യ മരിയോ സെപല്ഡേവവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്‍ നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട് ഭാര്യ താഴെ വീണുപോയി. 'ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി', മരിയോ പറഞ്ഞു.

അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ച പിടിച്ചു നിന്ന് കുടുസ്സു പേടകത്തില്‍ മുകളിലെത്തിയപ്പോള്‍ 33 തൊഴിലാളികളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്‍ ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ് എല്ലാവരും വന്നത്. പരസഹായം കൂടാതെയാണവര്‍ നടന്നത്.
എഴുപതു ദിവസത്തിന്റെ ഇടവേളയ്ക്കു ശേഷം പകല്വെെളിച്ചവുമായി പൊരുത്തപ്പെട്ടപ്പോള്‍ ഉറ്റവരുടെ മുഖം അവര്‍ കണ്നിപറയെ കണ്ടു. 'രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യാമെന്നു തെളിഞ്ഞിരിക്കുകയാണ്' പുറത്തെത്തുന്ന ഓരോ തൊഴിലാളിയെയും കെട്ടിപ്പിടിച്ചു സ്വീകരിച്ചുകൊണ്ട് പിനേറ പറഞ്ഞു. ആദ്യത്തെയാള്‍ പുറത്തിറങ്ങുമ്പോള്‍ പള്ളിമണി മുഴക്കാന്‍ അയല്രാറജ്യങ്ങളോട് അദ്ദേഹം നേരത്തേ തന്നെ അഭ്യര്ഥിപച്ചിരുന്നു.

ഏക ബൊളീവിയക്കാരന്‍ കാര്ലോ്സ് മമാനി നാലാമതെത്തി. അദ്ദേഹത്തെ സ്വീകരിക്കാന്‍ ബൊളീവിയന്‍ പ്രസിഡന്റ്ാ ഇവോ മൊറേല്സ്ത പറന്നെത്തിയിരുന്നു. തീര്ത്താ ലും തീരാത്ത കടപ്പാടാണ് ബൊളീവിയയയ്ക്കു ചിലിയോടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രായമുള്ള മരിയോ ഗോമസും(63) പ്രായം കുറഞ്ഞ ജിമ്മി സാഞ്ചസും(19) വൈകാതെയത്തി. ഒടുവിലായി വ്യാഴാഴ് ച രാവിലെ ലൂയിസ് ഉര്സ്യും പുറത്തെത്തിയതോടെ തികച്ചും സങ്കീര്ണഴവും അപകടകരവും വെല്ലുവളി നിറഞ്ഞതുമായ രക്ഷാദൗത്യം പരിസമാപ്തിയിലെത്തി.

ആഗസ്ത് അഞ്ചിനാണ് സാന്‍ ജോസ് ചെമ്പു- സ്വര്ണ് ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്ന്ന്ത തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം. സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിച്ചു. ആ ഭഗീരഥ യത്‌നമാണിപ്പോള്‍ വിജയത്തിലെത്തിയത് ലോകമെങ്ങുമുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. പലരും പതിവു പരിപാടികള്‍ പോലും ഇതിനായി മാറ്റിവെച്ചു
കുടുസ്സുമുറിയിലെ ഈര്പ്പുത്തിലും ഇരുട്ടിലും ഇത്രനാള്‍ കഴിഞ്ഞെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആര്ക്കുഇമുണ്ടായില്ല. ചിലര്ക്കു നിസ്സാര ചര്മോരോഗമുണ്ട്. പലര്ക്കും നെഞ്ചില്‍ അണുബാധയേറ്റു. പക്ഷേ, മരണത്തില്‍ നിന്നു ജീവിതത്തിലേക്കുള്ള പ്രയാണത്തിനിടെ അവരുടെ മനസ്സിനേറ്റ ആഘാതം മാറാന്‍ കാലമേറെയെടുക്കുമെന്ന് ഡോക്ടര്മാിര്‍ മുന്നറിയിപ്പു നല്കിുയിട്ടുണ്ട്. വീര പരിവേഷത്തോടെ പുറത്തെത്തിയവരെക്കാത്തുനില്ക്കുനന്ന മാധ്യമങ്ങളെ നേരിട്ടശേഷം ഹെലിക്കോപ്റ്ററില്‍ നേരെ ആസ്പത്രിയിലേക്ക്. അവിശ്വസനീയമായ ഈ കഥ സിനിമയക്കാനും പുസ്തകമാക്കാനും മത്സരിക്കുന്ന വന്തോ്ക്കുകളുമായി വിലപേശേണ്ടതുണ്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment