സുരേഷ് ഗോപി നായകനായി അടുത്ത കാലത്തിറങ്ങുന്ന സിനിമകളുടെ അവസ്ഥയിലാണ് നോക്കിയയുടെ പുതിയ മൊബൈല്‍ ഫോണ്‍ മോഡലുകള്‍. ഏതൊക്കെയോ സംവിധായകര്‍ പടച്ചുവിടുന്ന സുരേഷ്‌ഗോപി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വന്നതും പോയതുമൊന്നും ആരും അറിയുന്നതേയില്ല. തിയേറ്ററുകള്‍ ഉത്സവപ്പറമ്പാക്കിയ പഴയ സുേരഷ്‌ഗോപി സൂപ്പര്ഹിതറ്റുകളൊക്കെ ഇന്ന് ഓര്മ മാത്രമായി. അതുപോലെ തന്നെയാണ് നോക്കിയയുടെ കാര്യവും!
മൊബൈല്‍ ഫോണ്‍ വിപണിയില്‍ കിരീടം വെച്ച രാജാവായി വിലസിയ കാലമൊക്കെ ഏന്നേ പോയ്മറഞ്ഞു. ഐഫോണിനും ആന്ഡ്രോ യിഡ് ഫോണുകള്ക്കും മുന്നില്‍ മത്സരിച്ചു ജയിക്കാനാകാതെ നോക്കിയ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇതിനിടയിലും അതിജീവനത്തിനായി പൊരുതിക്കൊണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ നോക്കിയ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ അവയൊന്നുപോലും ശ്രദ്ധ നേടുന്നില്ലെന്നതാണ് ദു:ഖകരമായ യാഥാര്ഥ്യം .
നോക്കിയ കമ്പനി ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച മോഡലാണ് ഇ-500 എന്ന ഇ-5. നോക്കിയയുടെ സ്വന്തം പ്ലാറ്റ്‌ഫോമായ സിംബിയന്‍ എസ് 60 മൂന്നാം എഡിഷനില്‍ പ്രവര്ത്തികക്കുന്ന ബിസിനസ് സ്മാര്ട്യ ഫോണാണിത്. 256 എം.ബി. റാമും 250 എം.ബി. ഇന്റേണല്‍ മെമ്മറിയുമുള്ള ഇ-ഫൈവില്‍ 32 ജി.ബി. കാര്ഡ്ി വരെ സപ്പോര്ട്ട്പ ചെയ്യും.
ക്യൂവെര്ട്ടി കീപാഡോഡു കൂടിയ ഈ ഫോണില്‍ 320 ഗുണം 240 പിക്‌സല്‍ റിസൊല്യൂഷനോടു കൂടിയ 2.4 ഇഞ്ച് എല്‍.സി.ഡി. സ്‌ക്രീനാണുള്ളത്. ആറു സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഷോട്ട്കട്ടുകളോടു കൂടിയതാണ് ഫോണിന്റെ ഹോം സ്‌ക്രീന്‍. മാപ്പ്്‌സ്, കാമറ, വെബ്, ഫേസ്ബുക്ക്, ഒവി സ്‌റ്റോര്‍, ചാറ്റ് എന്നിവയാണവ. ഇവയിലേക്കൊക്കെ പ്രവേശിക്കാന്‍ മെനുവിലേക്ക് പോകേണ്ട കാര്യമില്ലെന്നര്ഥംല.
കണക്ടിവിറ്റിക്കായി ജി.പി.ആര്‍.എസ്., എഡ്ജ്, വയര്ലെയസ് ലാന്‍, വൈഫൈ, 3ജി സൗകര്യങ്ങള്‍ ഫോണിലുണ്ട്. ബ്ലൂടൂത്ത്, മൈക്രോ യൂ.എസ്.ബി. സ്ലോട്ട്, 3.5 എം.എം. ഓഡിയോ ജാക്ക്, എല്ലാവിധ ഫോര്മാ്റ്റുകളും പ്രവര്ത്തി പ്പിക്കാന്‍ കഴിയുന്ന ഓഡിയോ പ്ലെയര്‍, എല്‍.ഇ.ഡി. ഫ്ലഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ കാമറ എന്നിവയും ഇ-5 ന്റെ പ്രത്യേകതകളാകുന്നു.
തുടര്ച്ച യായുള്ള ഏഴര മണിക്കൂര്‍ സംസാരസമയമാണ് മനാക്കിയ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്. കാഴ്ചയില്‍ പഴയ ഇ-72 വിനോടു സാമ്യമുള്ള ഫോണാണിത്. എന്നാല്‍ ഇ-72 വിലുണ്ടായിരുന്ന ഡിജിറ്റല്‍ കോമ്പസ്, ആക്‌സിലറോമീറ്റര്‍, വീഡിയോേകാള്‍, ഒപ്ടിക്കല്‍ ട്രാക്ക്പാഡ് എന്നിവ ഇ-5വില്‍ ഇല്ല. നോക്കിയയുടെ നല്ല കാലത്തിറങ്ങിയ ഇ-72 ജനപ്രീതി നേടിയ മോഡലായിരുന്നു. ആ വിജയം ആവര്ത്തി്ക്കാന്‍ ഇ-5ന് ആകുമോ എന്നാണ് അറിയാനുള്ളത്. ഇന്ത്യയില്‍ 12,699 രുപയ്ക്കാണ് നോക്കിയ ഇ-5 വില്ക്കു ക
Thursday, October 14, 2010
വിജയം തേടി നോക്കിയ ഇ-5
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment