Sunday, March 20, 2011

മൊബൈല്‍ വരിക്കാര്‍ 77.11 കോടിയായി



മൊബൈല്‍ വരിക്കാര്‍ 77.11 കോടിയായി
രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 77.11 കോടിയായി. ഇക്കഴിഞ്ഞ ജനുവരി 31ലെ ഔദ്യോഗിക കണക്കാണിത്. ജനുവരിയില്‍ മാത്രം  1.90 കോടി പുതിയ വരിക്കാരുണ്ടായി. ഗ്രാമീണ മേഖലയിലേക്ക് മൊബൈല്‍ ഫോണ്‍ സേവനം വ്യാപിക്കുന്നതാണ് പുതിയ പ്രവണത. നഗരത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം ഡിസംബറിലെ 66.65 ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 66.42 ശതമാനമായി കുറഞ്ഞപ്പോള്‍ ഗ്രാമീണ വരിക്കാര്‍ 33.35 ശതമാനത്തില്‍നിന്ന് 33.58 ശതമാനമായി കൂടി.
15.58 കോടി വരിക്കാരുള്ള ഭാരതി എയര്‍ടെല്‍, 12.29 കോടി വരിക്കാരുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍,  12.74 കോടിയുമായി വോഡഫോണ്‍ എന്നീ കമ്പനികളാണ് രാജ്യത്തെ  മൊബൈല്‍ സേവനദാതാക്കളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment