Wednesday, July 13, 2011

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ Posted on: 30 Jun 2011 -സ്വന്തം ലേഖകന്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു. ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും. ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു. സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍
Posted on: 30 Jun 2011



സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്തെത്തി. 'സെന്റിനെല്‍' (Sentinel) എന്ന പേരുള്ള ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് 'മൈന്‍ഡ്ഹിലിക്‌സ് ടെക്‌നോളജീസ് എല്‍എല്‍പി' എന്ന കമ്പനിയാണ്.

സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി രംഗത്തെക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളെ മുന്നില്‍ കണ്ടാണ് സെന്റിനെല്‍ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്, മൈന്‍ഡ്ഹിലിക്‌സ് കമ്പനിയുടെ സഹസ്ഥാപകരിലൊരാളായ ക്രിസ്റ്റിന്‍ ഇമ്മാനുവല്‍ ജോര്‍ജ് വാര്‍ത്താഏജന്‍സികളെ അറിയിച്ചു.

ഒരു സൗജന്യ ആപ്ലിക്കേഷനാണ് സെന്റിനെല്‍. മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലേക്കും ഇമെയില്‍ അക്കൗണ്ടുകളിലേക്കും ഒറ്റയടിക്ക് അലെര്‍ട്ടുകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ആള്‍ ഏറ്റവും ഒടുവില്‍ എവിടെയാണ്, ഏത് ദിശയിലേക്കാണ് സഞ്ചിരിക്കുന്നത്, വാഹനം ഏതാണ്, അതിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഫോണില്‍ എന്റര്‍ ചെയ്ത്, ആ വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഈ ആപ്ലിക്കേഷന്‍ സാഹായിക്കും. 

ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, ഐഫോണ്‍, ജാവാ പ്ലാറ്റ്‌ഫോമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയിലൊക്കെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.http://sentinel.mindhelix.com/ എന്ന സൈറ്റില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

സുരക്ഷ ഇന്നൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഭീഷണികളുണ്ടാകുമ്പോള്‍ അതെപ്പറ്റി അലെര്‍ട്ടുകള്‍ നല്‍കുക വഴി സുരക്ഷയ്ക്കുള്ള ഒരു അധിക കവചമായി സെന്റിനെല്‍ മാറും-ജോര്‍ജ് പറഞ്ഞു.

സ്ത്രീകളില്‍ 53 ശതമാനം പേരും സുരക്ഷിതരല്ല എന്ന തോന്നലുള്ളവരാണെന്ന് അസോച്ചാം സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും, പ്രത്യേകിച്ചും രാത്രിയില്‍, സ്ത്രീകളുടെ ഉത്ക്കണ്ഠ ഏറുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മൈന്‍ഡ് ഹിലിക്‌സ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തെത്തിച്ചത്

0 അഭിപ്രായ(ങ്ങള്‍) :

Post a Comment