Wednesday, August 10, 2011

അകാല നരയെ ചെറുക്കാം

പുതിയ ജീവിതസാഹചര്യങ്ങളില്‍ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുകയാണ് അകാല നര. ചില പ്രത്യേക ഹോര്‍മോണുകളിലും കുളിക്കാനുപയോഗിക്കുന്ന ജലത്തിന്‍റെ അശുദ്ധിയാലും നരയുണ്ടായേക്കാം. പലപ്പോഴും ഇത് ചെറുക്കാനായി ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും നരയെ വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യാറ്.


"കറിവേപ്പില" നരയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കറിവേപ്പില ധാരാളം ചേര്‍ത്ത് തിളപ്പിക്കുന്ന വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും കറിവേപ്പില കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നരയെ ചെറുക്കും.
ചെമ്പരത്തിപ്പൂവ്, നെല്ലിക്കാത്തോട്, കടുക്കാത്തോട് എന്നിവ 100 ഗ്രാം വീതമെടുത്ത് 50 ഗ്രാം വെളിച്ചെണ്ണയില്‍ അത് കരിയുന്നത് വരെ തിളപ്പിച്ച് അരിച്ചെടുത്ത് തലയില്‍ തേക്കുന്നതും നരയില്ലാതാക്കും


0 അഭിപ്രായ(ങ്ങള്‍) :

Post a Comment