'സ്‌പൈസ് മൊബൈല്‍' ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുന്നു .എം-67 ത്രീഡി എന്ന ഈ മൊബൈല്‍ ഫോണിന് ത്രീഡി അനുഭവം ലഭിക്കാന്‍ പ്രത്യേകം കണ്ണട വെയ്‌ക്കേണ്ടതില്ല അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്‌കോപ്പിക് ഡിസ്‌പ്ലെ ദൃശ്യങ്ങള്‍ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും .ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, ജി പി ആര്‍ എസ് , ഡബ്ലു എ പി തുടങ്ങിയ സൗകര്യങ്ങളും ഈ ത്രീഡി ഫോണില്‍ ലഭ്യമാണ്. ഇതിന്റെ വിലയാവട്ടെ കേവലം 4299 രൂപ മാത്രമാണ്.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment