പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, 64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി, 4 ജി എല്‍.ടി.ഇ എന്നിവയും നവാഗതനിലുണ്ടാവുമെന്നാണ് സൂചന.
സ്മാര്‍ട്ട്ഫോണിനും ടാബ്ലറ്റിനും ഇടയിലുള്ള ഫാബ്ലറ്റിന്‍െറ അവതാരമായ 5.5 ഇഞ്ചുള്ള ഗ്യാലക്സി നോട്ട് രണ്ടിന് 13 എം.പി ക്യാമറയായിരുന്നു പറഞ്ഞുകേട്ടിരുന്നത്. പക്ഷേ കൈയിലത്തെിയപ്പോള്‍ എട്ട് എം.പിയായി. മുന്‍ഗാമിയായ ഗ്യാലക്സി എസ് 3ക്കും എസ് രണ്ടിലുള്ള എട്ട് എം.പി ക്യാമറ തന്നെയായിരുന്നു. ഇത്തവണയെങ്കിലും പ്രതീക്ഷ അസ്ഥാനത്താവില്ളെന്ന് കരുതാം.
ഗ്യാലക്സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്‍െറ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച് ടച്ച്സ്ക്രീന്‍ സാംസങ്ങിനെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടി.
എസ് 3
ഗ്യാലക്സി എസ് 3യില്‍ ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍വിച്ച് ഒ.എസ് (ജെല്ലിബീനാക്കാം), 1 ജി.ബി റാം, 133 ഗ്രാം ഭാരം, 720*1280 പിക്സല്‍ 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, എട്ട് എം.പി പിന്‍ ക്യാമറ 1.9 എം.പി മുന്‍ ക്യാമറ, നാല് കോര്‍ 1.4 ജിഗാഹെര്‍ട്സ് എക്സൈനോസ് 4412 പ്രോസസര്‍, ത്രീജിയില്‍ 790 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 11.40 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 2100 എം.എച്ച് ബാറ്ററി എന്നിവയുണ്ട്.
എസ് 3 മിനി
സ്ക്രീന്‍ വലിപ്പം കൂടുന്നത് ഇഷ്ടമില്ലാത്തവരെ ലക്ഷ്യമിട്ട് ഇറക്കിയ സാംസങ് ഗ്യാലക്സി എസ് 3 മിനിയില്‍ നാലിഞ്ച് 480*800 പിക്സല്‍ സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, 1 ജി.ബി റാം, അഞ്ച് എം.പി പിന്‍ ക്യാമറ, വി.ജി.എ മുന്‍ ക്യാമറ, 32 ജി.ബി വരെ മൈക്രോ എസ്.ഡി സപ്പോര്‍ട്ട്, ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, 111.5 ഗ്രാം ഭാരം, 1500 എം.എ.എച്ച് ബാറ്ററി, ത്രീജിയില്‍ 430 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും 7.10 മണിക്കൂര്‍ സംസാരസമയവും ലഭിക്കും.
ഐ ഫോണ്‍ 5
ആപ്പിള്‍ ഐ ഫോണ്‍ 5ല്‍ നാലിഞ്ച് 640*1136 പിക്സല്‍ ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ്, 1 ജി.ബി റാം, എട്ട് എം.പി പിന്‍ ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, 16/32/64 ജി.ബി വരെ സ്റ്റോറേജ്, ത്രി ബാന്‍ഡ്് എല്‍.ടി.ഇ, ഡ്യൂവല്‍ കോര്‍ 1.2 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, ഐ.ഒ.എസ് 6 ഓപറേറ്റിങ് സിസ്റ്റം, 112 ഗ്രാം ഭാരം, ത്രീ ജിയില്‍ 225 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും എട്ട് മണിക്കൂര്‍ വരെ സംസാരസമയവും നല്‍കുന്ന 1440 എം.എച്ച് ബാറ്ററി എന്നoവയായിരുന്നു പ്രത്യേകതകള്‍.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment