അന്താരാഷ്ട്ര വിപണിയില്‍ സാംസങ്ങിനും ആപ്പിളിനുമാണ് പ്രിയം. ഇന്ത്യയാണ് നോക്കിയക്ക് അല്‍പം ആശ്വാസം. ചെറുപ്പക്കാരൊക്കെ കൊറിയന്‍, അമേരിക്കന്‍ കമ്പനികളുടെ പിന്നാലെയാണെങ്കിലും പ്രായമായവര്‍ക്ക് ഇന്നും നോക്കിയ വിശ്വസ്തനാണ്. സൗകര്യങ്ങളും ശേഷിയും കുറവാണെങ്കിലും അവര്‍ക്കത് പ്രശ്നമല്ല. ഒരിക്കല്‍ വിശ്വാസം നേടിയാല്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ വിട്ടുകളയില്ല. പുതിയ ഒന്നിനെ അംഗീകരിക്കാന്‍ അവര്‍ സമയമെടുക്കും. എങ്കിലും തങ്ങളുടെ ഇന്ത്യന്‍ സ്ഥിതിയും അത്ര മെച്ചമല്ളെന്ന് നോക്കിയക്ക് അറിയാം.
ഉപയോഗിക്കാന്‍ എളുപ്പവും വില കുറവും ലഭ്യതയുമായിരുന്നു നോക്കിയ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാകാന്‍ കാരണം. ക്യുവര്‍ട്ടി കീപാഡുമായി ബ്ളാക്ക്ബെറിയും ടച്ച്സ്ക്രീനുമായി സാംസങ്ങുമത്തെിയപ്പോള്‍ സാദാ കീപാഡുള്ള ഫിന്നിഷുകാരന്‍ ഒന്നുപരുങ്ങി. ഡ്യുവല്‍ സിമ്മുമായി ചൈനീസ് കമ്പനികളും മൈക്രോമാക്സും ലാവയും മാക്സും കാര്‍ബണും പോലുള്ള ഇന്ത്യന്‍ കമ്പനികളും പിന്നാലെ സാംസങ്ങും എല്‍.ജിയും വന്നിട്ടും ഡ്യുവല്‍ സിമ്മിനോട് ഏറെക്കാലം നോക്കിയ മുഖംതിരിച്ചുനിന്നു. ഒരുവര്‍ഷം മുമ്പാണ് അല്‍പം മെച്ചപ്പെട്ട ഡ്യുവല്‍ സിം ഫോണ്‍ അവര്‍ ഇറക്കിയത്. ഇതൊക്കെ കൊണ്ടാവണം ഉയര്‍ന്നശ്രേണിയില്‍ ലൂമിയയുമായി കളംനിറയുമ്പോള്‍ തന്നെ വില കുറഞ്ഞ ആശ സീരീസുമായി നോക്കിയ വീണ്ടും അടവൊന്നുമാറ്റിയത്.
നോക്കിയ സ്ളാം
നോക്കിയ ആശ 205, നോക്കിയ ആശ 206 എന്നീ രണ്ട് ടു ജി ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. രണ്ടും ഡ്യുവല്‍ സിം, സിംഗിള്‍ സിം ഇനങ്ങളില്‍ ലഭ്യമാണ്. ത്രീജി, വൈഫൈ എന്നിവയില്ല. രണ്ടിനും 3500 രൂപയാണ് പ്രതീക്ഷിത വില. ഡിസംബറില്‍ വിപണിയിലത്തെുന്ന രണ്ടിലും വേഗത്തിലുള്ള ഫയല്‍ കൈമാറ്റ സംവിധാനമായ നോക്കിയ സ്ളാമാണ് പ്രത്യേകത.
ബ്ളൂടൂത്തുള്ള ഏത് ഫോണുമായും ഈ സംവിധാനത്തിലൂടെ വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിവ കൈമാറാം. എന്നാല്‍ പാസ്വേര്‍ഡ് നല്‍കി പെയര്‍ ചെയ്യേണ്ടതില്ല. രണ്ടാമത്തെ ഫോണിന് സ്ളാമിന്‍െറ ആവശ്യമേയില്ല. വേഗത്തില്‍ കണക്ടുചെയ്യാന്‍ സാധിക്കും. ഇന്‍റര്‍നെറ്റ് ഡാറ്റയും ഉപയോഗിക്കേണ്ടി വരുന്നില്ല. ആന്‍ഡ്രോയിഡുമായും ഒത്തുചേരും. എന്നാല്‍ ആപ്പിള്‍ ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.
നോക്കിയ ആശ 205
നേരിട്ട് ഫേസ്ബുക്കിലേക്ക് കയറാനുള്ള കീയാണ് പ്രധാന പ്രത്യേകത. ക്യുവര്‍ട്ടി കീപാഡ്, 2.4 ഇഞ്ച് 65കെ ക്യു.വി.ജി.എ ടി.എഫ്.ടി ഡിസ്പ്ളേ, 320* 240 പിക്സല്‍ സ്ക്രീന്‍ റസല്യൂഷന്‍, 0.3 മെഗാപിക്സല്‍ വി.ജി.എ ക്യാമറ, 64 എം.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡിലൂടെ 32 ജി.ബി വരെ വര്‍ധിപ്പിക്കാം, ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളൂടുത്ത്, 3.5 എ.വി കണക്ടര്‍, 37 ദിവസ സ്റ്റാന്‍ഡ്ബൈയും 11 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 1020 എം.എ.എച്ച് ബാറ്ററി, 94 ഗ്രാം ഭാരം, 40 ഗെയിമുകള്‍, ചാറ്റിങ്ങിന് ഇ ബഡ്ഡി, നോക്കിയ മാപ്പ്, ഗൂഗിള്‍ടോക്ക്, യാഹൂ മെസഞ്ചര്‍, മൈക്രോസോഫ്റ്റ് മെസഞ്ചര്‍, റെക്കോര്‍ഡറുള്ള സ്റ്റീരിയോ എഫ്.എം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 1000 ഫോണ്‍ബുക്ക് എന്നിവയാണ് സവിശേഷതകള്‍. സിയാന്‍, മജന്ത, ഓറഞ്ച്, കറുപ്പ്, വെള്ള എന്നിവയാണ് നിറങ്ങള്‍. ക്യാമറ ഫ്ളാഷില്ല, ജി.പി.എസില്ല എന്നിവയാണ് പോരായ്മകള്‍.
നോക്കിയ ആശ 206
2.4 ഇഞ്ച് 65കെ ടി.എഫ്.ടി ക്യു.വി.ജി.എ ഡിസ്പ്ളേ, 1.3 മെഗാപിക്സല്‍ ക്യാമറ, ബ്ളൂടൂത്ത്, ഇബഡ്ഡി ചാറ്റ്, 91 ഗ്രാം ഭാരം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 32 ജി.ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, സിയാന്‍, മജന്ത, മഞ്ഞ എന്നിവയാണ് നിറങ്ങള്‍. സിംഗിള്‍ സിമ്മില്‍ 47 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും ഇരട്ട സിമ്മില്‍ 25 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും നല്‍കും. ജിമെയില്‍, ട്വിറ്റര്‍, ഗെയിം സപ്പോര്‍ട്ട് എന്നിവയാണ്് പ്രത്യേകതകള്‍.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment