ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Wednesday, July 20, 2011

എഫ്എമ്മും എംപി3യുമായി ഗോദ്റെജ് റഫ്രിജറേറ്റര്‍


ഇന്ത്യയിലെ റഫ്രിജറേറ്റര്‍ മേഖലയെ പുനര്‍നിര്‍വചിച്ച് "എഡ്ജ് എസ് എക്സ് മ്യൂസിപ്ലേ" എന്ന പുതിയ റഫ്രിജറേറ്ററുകള്‍ ഗോദ്റെജ് അപ്ലയന്‍സസ് വിപണിയിലെത്തിച്ചു. എഫ്എം റേഡിയോ, എംപി3 പ്ലെയര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ ആദ്യമാണ്. അടുക്കളയില്‍ കൂടുതല്‍സമയം കഴിയേണ്ടിവരുന്ന സ്ത്രീകള്‍ക്കു വേണ്ടിയുളളതാണ് മ്യൂസിപ്ലേ റഫ്രിജറേറ്ററുകള്‍ . പാചകവേളയില്‍ റേഡിയോ പരിപാടികള്‍ കേള്‍ക്കാനും എംപി3 ഗാനങ്ങള്‍ ആസ്വദിക്കാനുമുള്ള സൗകര്യം ഇതു ലഭ്യമാക്കുന്നു. മൊബൈല്‍ഫോണ്‍ പ്ലഗ്ചെയ്തും അതിലെ പാട്ടുകള്‍ കേള്‍ക്കാം. പവര്‍കട്ടുണ്ടായാല്‍ പോലും 24 മണിക്കൂര്‍ കൂളിങ് നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതികതയും ഇതിലുണ്ട്. അതിവേഗം ഐസ് ഉണ്ടാക്കുന്നതും ഉള്ളിലെ സ്ഥലലഭ്യത പരമാവധി ഉപയോഗിക്കുന്നതുമായ പ്രത്യേക ഫ്രീസറും ഫൈവ് സ്റ്റാര്‍ എനര്‍ജി റേറ്റിങ്ങും ഇതിന്റെ പ്രത്യേകതകളാണ്. വ്യത്യസ്ത നിറങ്ങളില്‍ 183 ലിറ്റര്‍ , 221 ലിറ്റര്‍ ശേഷികളില്‍ ലഭിക്കുന്ന റഫ്രിജറേറ്റനിന് 13,930 മുതല്‍ 16,830 രൂപവരെയാണ് വില.

Sunday, July 17, 2011

ഈ വലയില്‍ കുടുങ്ങാതിരിക്കുക

  

"നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.''
 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.

സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ 10 വര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്.
രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി. വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്. ആര്‍.എം.പി,
 ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍
 വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.

എന്താണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്

'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന ഇത് പഴയ മണിചെയിന്‍ തട്ടിപ്പ്
തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്.
നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും
മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.

ഓരോ  ഡിസ്ട്രിബ്യൂട്ടര്‍ക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു
 വ്യാപാരി/ഡീലര്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍
 നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍
 തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.

ഒരു  ഉപഭോക്താവ് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു.
 അയാള്‍ രണ്ട് പേരെ കണ്ണി ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32..... ആയി
 പെരുകുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു.
വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം
തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം.
ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല.
ഉല്‍പന്നങ്ങളാകട്ടെ ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ
 ഗണത്തില്‍ ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍
 ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള
ഒരു മറമാത്രം. ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍
 കണ്ണിചേര്‍ക്കാനും അതിന്റെ
 കമീഷന്‍ പറ്റാനുമാണ്.

ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച് ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ  വിസ്മയിപ്പിക്കുന്ന
കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ അല്ല, മറിച്ച്
ധാരാളം ആളുകളെ കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍ നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ താഴെയുള്ളവര്‍ക്ക്
 ഇവര്‍ വാഗ്ദാനം നല്‍കുന്നു.

വിമര്‍ശനം എന്തുകൊണ്ട്?

ഇത്തരം കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ
 ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു
വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്? പുതുതായി എത്രയാളുകളെ നിയമിക്കും? ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ വിതരണക്കാരനാകാന്‍ കഴിയും? ഉപഭോക്താക്കള്‍ മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക? അപ്പോള്‍ പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി വികസിപ്പിക്കുക എന്നതാണ് ലാഭം
 ലഭിക്കുന്നതിനുള്ള  മാര്‍ഗം എന്ന് വ്യക്തം.

കണ്ണിചേര്‍ക്കല്‍ തട്ടിപ്പാകുന്നത്

നെറ്റ്വര്‍ക്കില്‍ അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
 നിങ്ങളുടെ  താഴെ 2 കണ്ണി ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ കണ്ണികള്‍
 1, 2, 4, 8, 16, 32...... ആയി പെരുകി താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും
നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന സംഖ്യ കമ്പനികള്‍ക്കനുസരിച്ച്
വ്യത്യസ്തമായിരിക്കും.

ഇത് ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ  തോല്‍പിക്കുന്നവര്‍ക്ക് ചോദിക്കുന്ന
എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ് പിന്മാറിയെങ്കിലും
 നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ് സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ  ആവശ്യം വളരെ ലളിതമായിരുന്നു.  ചെസ് ബോര്‍ഡില്‍ 64 കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്.
രണ്ടാം ദിവസം രണ്ട് ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ
നിസാരമായി തോന്നി. അരി നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ
 വില രാജാവിന് ബോധ്യമായത്. 1, 2, 3, 4, 8, 16.... ഈ ക്രമത്തില്‍ പത്താം ദിവസം 512 ചാക്കും പതിനഞ്ചാം ദിവസം 16384 ചാക്കും  ഇരുപതാം ദിവസം 16777216 ചാക്കും! ഇങ്ങനെ പോയാല്‍
 64 ദിവസം കൊണ്ട് രാജാവ് ആകെ  എത്ര ചാക്ക് അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?

രണ്ട് പേരെ വീതം താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം. മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന് തീര്‍ന്നിരിക്കും.
 മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക് വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക,
 അല്ലെങ്കില്‍ അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ
 പദ്ധതിയില്‍ വിജയം കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത് നമ്മളാവാതിരിക്കലാണ് തന്ത്രം.

ഉദാഹരണമായി ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15 ആളുകള്‍ 1, 2, 4, 8 എന്ന ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന് കമ്പനി 7000 രൂപ ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ് ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്.
 ഇവര്‍ക്ക് മുടക്കിയ പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112 ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ 127 പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക്
 മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല, 112 ആളുകള്‍ക്ക് (88.19 ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ് ഇതിനുള്ളത്.

സ്വന്തമായി ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന
രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന, ലോകത്താകമാനം ശൃംഖലകളുള്ള, അമേരിക്കയിലെ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
 ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ. സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ളീനിംഗ് ലോഷനുകള്‍, ഫുഡ് സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍ നിലവിലുണ്ട്.

ആംവെയുടെ ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍ കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍  ശരാശരി
 ഒരു ആംവെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700 ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍ ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ 10% ത്തില്‍ താഴെയു
ള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ
വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന പേരിലും റോയല്‍റ്റി എന്ന
 പേരിലും മുകള്‍  തട്ടിലുള്ളവര്‍ കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
 ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷെയര്‍ ബിസിനസ്, റിയല്‍ എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്.
 പേരും സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ
 വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. അടുത്ത ദിനങ്ങളിലായി
വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍, ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല
എന്നുറപ്പ്.

സാമൂഹിക ധാര്‍മിക പ്രശ്നങ്ങള്‍

വ്യക്തികള്‍ തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന് വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കണ്ണിചേര്‍ക്കുന്നു.
 ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍ വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല പോലെ ചെറിയൊരു ഭാഗം
മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍ തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍
 കാണാന്‍ കഴിയും. നെറ്റ്വര്‍ക്കില്‍ കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം
ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ഇത് തട്ടിപ്പും വഞ്ചനയുമാണ്. അമിതമായ ലാഭ പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട രീതിയിലും ഇത് പെടുന്നില്ല.

പലിശക്ക് കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ
കണ്ണീരില്‍  കുതിര്‍ന്ന കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട് മാത്രമല്ല, മുതലാളിത്ത പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്. ലോകത്തെ ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച്  ആഗോള മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം. പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍
നല്‍കുന്ന വായ്പകള്‍, ഊഹ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്.  ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ ചതിയിലകപ്പെടുത്തുകയാണ്.
ആസിഫലി പട്ടര്‍കടവ്‌ 

സോളിഡാരിറ്റി 


Saturday, July 16, 2011

ഐഫോണ്‍ 4, ഗാലക്‌സി എസ് 2 - സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍






ആറായിരം രൂപയ്ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കുന്ന ലോക്കല്‍ കമ്പനികള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇനി കൊടുംമത്സരത്തിന്റെ നാളുകളാണ്. വിലക്കുറവിലല്ല, വിലക്കൂടുതലില്‍ മത്സരിച്ചുകൊണ്ട് ആപ്പിള്‍ ഐഫോണ്‍ 4 ഉംസാംസങ് ഗാലക്‌സി എസ് 2 ഉം ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. സാംസങിന്റെ മോഡലിന് 32,890 രൂപയാണ് വിലയെങ്കില്‍ ആപ്പിളിന്റെ റേഞ്ച് തുടങ്ങുന്നതുതന്നെ 34,500 രൂപയിലാണ്.

ഐഫോണ്‍ 4 മായി ആപ്പിള്‍ ഇന്ത്യയിലെത്തുന്നുവെന്ന വിരമറിഞ്ഞയുടന്‍ സാംസങും തിടുക്കത്തില്‍ പുത്തന്‍ മോഡല്‍ അവതരിപ്പിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഇംഗഌഷ് പത്രങ്ങളിലടക്കം മുഴൂവന്‍പേജ് പരസ്യങ്ങള്‍ നല്‍കി രണ്ടു കമ്പനികളും മത്സരം കൊഴുപ്പിക്കുകയാണ്്. മൊബൈല്‍സര്‍വീസ് കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിലും ഇവര്‍ മത്സരിക്കുന്നു.

കാല്‍ലക്ഷത്തിലേറെ രൂപ മുടക്കി വാങ്ങാന്‍ എന്തു പ്രത്യേകതകളാണ് ഈ ഫോണുകളിലുള്ളതെന്ന് പരിശോധിക്കുകയാണിവിടെ. രണ്ടു ഫോണുകളില്‍ കേമനാരാണ് നിശ്ചയിക്കേണ്ടത് ആത്യന്തികമായി ഉപഭോക്താക്കളാണ്. എങ്കിലും ഇവ രണ്ടിനെയും ഒന്ന് താരതമ്യം ചെയ്യാനുള്ള ശ്രമമാണിവിടെ-

1. ഡിസൈന്‍

കണ്ടുനില്‍ക്കുന്നവരുടെ മനസിലാണ് സൗന്ദര്യം എന്നു പറഞ്ഞതുപോലെ മൊബൈല്‍ഫോണിന്റെ അഴകളവുകള്‍ക്ക് മാര്‍ക്കിടുക ദുഷ്‌കരമാണ്. ഒരാള്‍ അയ്യേ എന്നു പറയുന്ന ഡിസൈന്‍ മറ്റൊരാള്‍ക്ക് അടിപൊളിയായി തോന്നും എന്നതുതന്നെ കാരണം. എന്നിരുന്നാലും സാംസങും ഗാലക്‌സി എസ് 2 ഉം, ഐഫോണ്‍ 4 ഉം കാഴ്ചയില്‍ അവയുടേതായ നിലയില്‍ സുന്ദരന്‍മാരാണ് എന്നു തന്നെ പറയണം. രണ്ടും ഒരുപോലെ സ്‌റ്റൈലിഷ്. 115.2 മില്ലിമീറ്റര്‍ നീളം, 58.6 മില്ലിമീറ്റര്‍ വീതി, 9.3 മില്ലിമീറ്റര്‍ ഘനം എന്നിങ്ങനെയാണ് ഐഫോണ്‍ 4 ന്റെ അളവുകള്‍. ഗാലക്‌സി എസ് 2 ന്റേത് 125.3 മില്ലിമീറ്റര്‍ നീളം, 66.1 മീറ്റര്‍ വീതി, 8.5 മില്ലിമീറ്റര്‍ ഘനം.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സിയെന്ന് സാംസങ് അവകാശപ്പെടുന്നു. അത്തരമൊരു അവകാശവാദം ഇത്രയും കാലം ഉന്നയിച്ചത് സോണി എറിക്‌സണിന്റെ എക്‌സ്പീരിയ ആര്‍ക് എന്ന സ്മാര്‍ട്‌ഫോണിന്റെ കാര്യത്തിലായിരുന്നു. എക്‌സ്പീരിയ ആര്‍ക്കിനേക്കാള്‍ സ്ലിമ്മാണ് ഗാലക്‌സി എസ് 2 എന്നു ചുരുക്കം. ഭാരത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ഐഫോണിനേക്കാള്‍ മുന്നില്‍ തന്നെ. 137 ഗ്രാമാണ് ഐഫോണ്‍ 4 നെങ്കില്‍, 116 ഗ്രാമേയുള്ളൂ ഗാലക്‌സി എസ് 2 ന്. എന്നിരുന്നാലും, ഐഫോണിന്റെ സൗന്ദര്യം ഗാലക്‌സിക്ക് അവകാശപ്പെടാനാകുമോ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാകില്ല.

2. ഡിസ്‌പ്ലേ

4.3 ഇഞ്ച് കപ്പാസിറ്റീവ് സുപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയോടു കൂടിയാണ് ഗാലക്‌സി 2ന്റെ വരവ്. റിസൊല്യൂഷന്‍ 480 ഗുണം 800 പിക്‌സല്‍. ഇന്ന് വിപണിയില്‍ ലഭ്യമായ സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഇതെന്ന് നിസ്സംശയം പറയാം. വീഡിയോകളും സിനിമകളുമെല്ലാം നൂറുശതമാനം മിഴിവോടെ ഇതില്‍ കാണാം.

3.5 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. റെറ്റീന ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 4 ലേത്. റിസൊല്യൂഷന്‍ 640 ഗുണം 960 പിക്‌സല്‍. ഈ ഫോണിന്റെ ഡിസ്‌പ്ലേ മോശമാണെന്ന് പറയാനാകില്ലെങ്കിലും ഗാലക്‌സി എസ് ടുവിനോട് ഏറ്റുമുട്ടാന്‍ ഇവന്‍ പോരെന്നത് യാഥാര്‍ഥ്യം മാത്രം. സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് തന്നെ മേല്‍കൈ. 

3. ഹാര്‍ഡ്‌വേര്‍

ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഗാലക്‌സി എസ് 2 ന് ഐഫോണിനേക്കാള്‍ മുന്‍തൂക്കമുണ്ട്. ഗാലക്‌സി വിപണിയിലെത്തുന്നത് ഇപ്പോഴാണെങ്കില്‍ ഐഫോണ്‍ 4 ഏതാണ്ട് ഒരുവര്‍ഷം മുമ്പ് തന്നെ ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങളില്‍ വിപണിയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളില്‍ ഒരു വര്‍ഷത്തെ പഴമയുണ്ടാകുക സ്വാഭാവികം.

ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഐഫോണ്‍ 4 ലുള്ളത്. ഗാലക്‌സി എസ് 2ല്‍ 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ എക്‌സിനോസ് പ്രൊസസര്‍, ഒരു ജിബി റാം, 16/32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയ്ക്കുപുറമെ മൈക്രോഎസ്ഡി കാര്‍ഡ് സ്‌ലോട്ടുമുണ്ട്്

4. പ്ലാറ്റ്‌ഫോം

ആപ്പിളിന്റെ സ്വന്തമായ ഐ ഒഎസാണ് ഐഫോണ്‍ 4 ലുള്ളത്. മികച്ച യൂസര്‍ ഇന്റര്‍ഫേസ്, നാലു ലക്ഷത്തിലേറെ ഗെയിമുകളും മൂന്നര ലക്ഷത്തിലേറെ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ ഐഒഎസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനാണ് ഗാലക്‌സി എസ് 2 വിലെ ഒഎസ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലുമുണ്ട്.

ഐഫോണ്‍ ഒഎസിനെ കടത്തിവെട്ടുന്ന ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോം ഇല്ലെന്നും, ആന്‍ഡ്രോയിഡിന് അതിന്റെ ഏഴയലത്ത് എത്താനാകില്ലെന്നും വാദിക്കുന്ന ആപ്പിള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍, ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രഡ് പതിപ്പ് ഉപയോഗിച്ചാല്‍ ഈ അഭിപ്രായം മാറുമെന്ന് ആന്‍ഡ്രോയിഡ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

5. ക്യാമറ

ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 2 ലുള്ളത്. വീഡിയോ ചാറ്റിങിനായി രണ്ട് മെഗാപിക്‌സലുള്ള മറ്റൊരു ക്യാമറയുമുണ്ട്. ഐഫോണ്‍ 4 ലുള്ളത് അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോ കോളിങിനായി മുന്‍ക്യാമറയുമുണ്ട്. 

6. വെബ് ബ്രൗസിങ്

രണ്ടു ഫോണുകളിലുമുണ്ട് മികച്ച വെബ് ബ്രൗസറുകള്‍. എന്നാല്‍, വലിയ ഡിസ്‌പ്ലേ ആണെന്നതും ഫ്ലാഷ് സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും ഗാലക്‌സി എസ് 2 ന് നേട്ടമാണ്. കണടക്ടിവിറ്റിക്കായി 4 ജി, ഇപെയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സൗകര്യം, ബിഗ് സ്‌ക്രീന്‍ ടി.വി.യുമായി വയര്‍ലെസ്സ് ബന്ധം സാധ്യമാക്കുന്ന ഡി.എല്‍.എന്‍.എ. സംവിധാനം എന്നിവയും ഗാലക്‌സി എസ് 2 വിലുണ്ട്. പേര് ഐഫോണ്‍ 4 എന്നാണെങ്കിലും, അത് ത്രീജി ഫോണാണ്. ഡിജിറ്റല്‍ വാലറ്റിനായുള്ള എന്‍എഫ്‌സി സംവിധാനം, അടുത്ത തലമുറ ഐഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിധിയെഴുത്ത്

ഐഫോണ്‍ 4 ന്റെ സാധ്യതകളും പേരായ്മകളത്രയും കൃത്യമായി മനസിലാക്കി, അതെല്ലാം പരിഹരിച്ചുകൊണ്ടുള്ള മോഡലാണ് ഗാലക്‌സി എസ് 2 എന്നത് വ്യക്തം. ഹാര്‍ഡ്‌വേര്‍ കരുത്തിലും മറ്റു സംവിധാനങ്ങളിലുമെല്ലാം ഐഫോണ്‍ 4 നെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ നില്‍ക്കാന്‍ അതുകൊണ്ടു തന്നെ ഗാലക്‌സി എസ് 2ന് ആകുന്നു. വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുക ഗാലക്‌സി എസ് 2 തന്നെയാകും. എന്നാല്‍, ആപ്പിള്‍ ബ്രാന്‍ഡിന്റെ ആരാധകര്‍ ഇതൊന്നും കാര്യമാക്കില്ലെന്നുറപ്പ്. 

Friday, July 15, 2011

How to display the hidden secret of iPhone mobile phones?


Mobile Info
2011
 Today tip will help you to enjoy some secret codes of iPhone mobiles. You can try these tricks to all latest iPhone      mobiles. You can display the hidden information of mobile sets and troubleshoot the routine problems using these codes.
Follow the list of latest iPhone codes list:

Code                                        Action 
*#61# and tap Call          To verify the number of unanswered calls
*#62# and tap Call          Use to verify the number for call forwarding
*#06#                                 To display the IMEI Number of the mobile
*777# and tap Call          To display the account balance information for prepaid iPhone
*225# and tap Call          To display the account balance information for Postpaid iPhone
*#67# and tap Call          To display the number for call forwarding when the iPhone is busy
*3001#12345#*               To display many of the inner settings of your iPhone
*#21#                                 To verify the call forwarding is enabled or disabled
*646# and tap Call          To display the Post-paid minute balance
*#33# and tap Call          To Check for call control bars

SUNILMANJERI


Thursday, July 14, 2011

Offline Gmail to browse gmail from computer by downloading the whole gmail


Offline Gmail to access gmail from computer
Gmail as we all know a short form for Google Mail is one of the products of Google INC. In the race of email clients Gmail is coming up with more and more abilities which has attracted millions of users from other mail accounts like yahoo, msn. They have introduced much extra features through lab features which are presently in testing stage but users can still use it .You can view and enable them from the tab which appears in right most corner of the gmail.
The latest lab feature is the ‘offline gmail’ – to access gmail from computer,which ultimately gives the power to download all or selected gmail mails or messages to your pc for the offline use. Offline Gmail is still an early experimental feature
How to enable Offline Gmail
Offline Gmail is available to everyone who uses Gmail in US or UK English, so if you don’t see it under the Labs tab yet, it should be there soon. Once you see it, just follow these steps to get started:
1. Click Settings and click the Labs tab.
2. Select Enable next to Offline Gmail.
3. Click Save Changes.
4. After your browser reloads, you’ll see a new “Offline0.1″ link in the upper righthand corner of your account, next to your username. Click this link to start the offline set up process and download Gears if you don’t already have it.
When you hit save, Gmail will synchronize new messages you didn’t have downloaded before and remove the ones you’re not planning to read from your hard drive. You can always change your settings back to keep fewer or moremessages later on — fewer messages means Offline Gmail runs faster

New Features of Gmail Offline
The feature that Google implemented through Gmail Labs, Gmail offline, just received new functionality. That is, even when offline you can write an email and attach any file that when you have Internet access, the email will be sent automatically. It manages to offer a little more versatility in equipment such as netbooks or laptops.
The good thing about this is that being able to read messages while offline, and now write to attach a file, compared with a desktop mail client virtually no difference.
The new functionality to attach files offline has been integrated transparently to users, so if you had “Offline” live in GMail Labs, enjoy it directly and by activating the service, too.
To activate the new functionality, simply visit the Google Labs tab, select the Offline Gmail option, provided they had not previously checked, and save your changes. . Then in the top right corner of the Gmail page you will see a link “Offline”, that we will be able to click to start using the application.
A blow to popular applications like Microsoft Outlook, Thunderbird or Windows Live Mail