Tuesday, March 29, 2011

അധ്യാപകന്‍ സ്വയം മാതൃകയാകണം




ഇപ്പോഴത്തെ കുട്ടികളെ കൈകാര്യം ചെയ്യുക ബഹുകഠിനം. പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നു. എന്തുചെയ്യും ?
ബിഷപ്പ് ഫുള്‍ട്ടണ്‍.ജെ.ഷീന്‍ ആത്മകഥയില്‍ പറയുന്നു, “സ്കുളില്‍ നിന്നും അദ്ധ്യാപകര്‍ പടി ഇറക്കിവിട്ട മൂന്ന് വിദ്യാര്‍ത്ഥികളെ എനിക്കറിയാം. അവര്‍ മൂവരും പിന്നീട് ലോകത്തെ പിടിച്ച് കുലുക്കുകയും ചെയ്തു.
ഒന്നാമന്‍ ചെയ്ത തെറ്റ്; പഠിക്കുമ്പോള്‍ ചിത്രം വരച്ചതാണ്.
രണ്ടാമന്‍ ചെയ്തത്, സഹപാഠികളുമായി വഴക്കിടുക.
മുന്നാമന്‍ ചെയ്ത തെറ്റ്, വിപ്ലവാംശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ചതാണ്.
ഇതില്‍ ഒന്നാമത്തെ വിദ്യാര്‍ത്ഥി ഹിറ്റ്ലറായിരുന്നു. രണ്ടാമന്‍ മുസോളനി, മൂന്നാമന്‍ സ്റ്റാലിന്‍.
അന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു സമീപനം അദ്ധ്യാപകരില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ലോകഗതി തന്നെ തിരുത്തപ്പെടുമായിരുന്നു. ഏതോ അദ്ധ്യാപകരുടെ അതൃപ്തി ആ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയത് അങ്ങനെ.
അദ്ധ്യാപകര്‍ ലോകത്തെ രൂപപ്പെടുത്തുന്ന മഹത്തായ തൊഴിലിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന കാര്യം ഒരിക്കലും മറക്കരുത്. അതിനാല്‍ സ്വയം മാതൃകയാകുക. നല്ല അദ്ധ്യാപകന്റെ കൈമുതല്‍ വറ്റാത്ത സ്നേഹവും മടുക്കാത്ത ക്ഷമയുമാണ്. അങ്ങനെയായാല്‍ ഏതു കുട്ടിയെ മെരുക്കാനും അധ്യാപകനു കഴിയും.
കടപ്പാട്: നാം മുന്നോട്ട്

0 അഭിപ്രായ(ങ്ങള്‍) :

Post a Comment