വിംബിള്‍ഡന്‍, ഇതിഹാസമായിരുന്നു (ടെന്നീസ്)ആര്‍തര്‍ ആഷിക്ക്. അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപ്പെട്ടു. അദ്ദേഹം കിടപ്പിലായി. രോഗം മരണത്തിലേയ്ക്ക് നയിച്ച ദിനങ്ങള്‍.
ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കത്തുകളും സന്ദേശങ്ങളും പ്രവഹിച്ചു. അതിലൊരു കത്ത് ഇങ്ങനെ.
“എന്തേ ഈശ്വരന്‍ ഇത്ര ഭീകരമായൊരു രോഗം താങ്കള്‍ക്കു നല്കി?”
“എന്തേ ഈശ്വരന്‍ ഇത്ര ഭീകരമായൊരു രോഗം താങ്കള്‍ക്കു നല്കി?”
ലോകപ്രശസ്തനായ ആ താരം മറുപടി എഴുതി,”ഈ ലോകമെമ്പാടും അഞ്ചു കോടി കുട്ടികള്‍ ടെന്നീസ് കളിക്കുന്നുണ്ട്. പക്ഷേ അവരില്‍ അമ്പതു ലക്ഷം പേരേ ടെന്നീസ് കളിക്കാന്‍ പഠിക്കുന്നുള്ളു.
അതില്‍ അഞ്ചു ലക്ഷം പ്രൊഫഷണലായി കളിക്കുന്നു.
അഞ്ചുലക്ഷത്തില്‍ അമ്പതിനായിരം പേര്‍ മാത്രമേ സജീവമായി രംഗത്തുള്ളു.
അതില്‍ അയ്യായിരം പേര്‍ മികച്ച കഴിവ് പ്രകടിപ്പിക്കുന്നു.
അമ്പതു പേര്‍ വിംബിള്‍ഡന്നില്‍ എത്തുന്നു. അവരില്‍ നാലുപേര്‍ സെമി ഫൈനലില്‍ കടക്കുന്നു.
രണ്ടുപേര്‍ ഫൈനല്‍ രംഗത്തും.
വിംബിള്‍ഡന്‍ കപ്പ് അത്യാഹ്ലാദത്തോടെ ഞാന്‍ കൈയ്യിലേന്തിയപ്പോള്‍ “ഈശ്വരാ എന്തുകൊണ്ട് നീ എനിക്ക് ഇതു തന്നു എന്ന് ഞാന്‍ ചോദിച്ചില്ല… അതിനാല്‍ ഇന്നു വേദനകൊണ്ട് പുളയുമ്പോള്‍, ഈശ്വരാ, എന്തുകൊണ്ട് എനിക്ക് ഇതു തന്നു എന്ന് ചോദിക്കാനും എനിക്കവകാശമില്ല.”
സുഖദുഃഖങ്ങളെ സമമായി സ്വീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍ മഹത്തരമായി ലോകത്ത് യാതൊന്നും നേടാനില്ല. ഈശ്വരന്‍ ആരേയും ദുഃഖിപ്പിക്കുന്നില്ല. കാരണം അവിടുന്ന് ആനന്ദസ്വരൂപനാണ്.
കടപ്പാട്: നാം മുന്നോട്ട്
0 അഭിപ്രായ(ങ്ങള്‍) :
Post a Comment