Thank you for visiting My BLOG!

Sunday, April 17, 2011

സ്റ്റാര്‍ സിങ്ങര്‍ സന്നിദാനന്ദന്‍ വിവാഹിതനായി




Sannidanandan and Asha


കോട്ടയം: ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങറിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഗായകന്‍ സന്നിദാനന്ദന്‍ വിവാഹിതനായി. കോട്ടയം പനച്ചിക്കാട്ട് സ്വദേശി രാജന്റെയും രാജമ്മയുടെയും മകളായ ആഷയാണ് സന്നിയുടെ വധു. 

സന്നിദാനന്ദന്റെ ഇഷ്ടദൈവമായ ലോകരത്തിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു താലകെട്ട്. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ വന്‍ജനക്കൂട്ടംവിവാഹത്തിനെത്തിയിരുന്നു.

വടക്കാഞ്ചേരി ബിആര്‍സിക്കു കീഴിലുള്ള സ്‌കൂളില്‍ അധ്യാപികയാണ് ആഷ. നെടുങ്കുന്നം കോളേജില്‍ ആഷ. ആഷ ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ അവരുടെ കോളെജില്‍ സന്നിദാനന്ദന്‍ ഗാനമേള അവതരിപ്പിക്കാന്‍ എത്തിയതുമുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.

തയ്യൂര്‍ ചെങ്ങഴിക്കോട് നാരായണന്റെയും തങ്കമണിയുടെയും മകനാണ് സന്നിധാനന്ദന്‍. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സന്നിധാനന്ദന്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചാണ് ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ എത്തിയത്.

സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവുമാണ് മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തെ സ്റ്റാറാക്കി മാറ്റിയത്. സന്നിധാനന്ദന്‍ ഒട്ടേറ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴിലും സന്നിധാനന്ദന്‍ പാടിയിട്ടുണ്ട്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment