ജര്‍മന്‍ നഗരമായ ഹാനോവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തരസംഘടനയാണ് ഇന്റര്‍നാഷണല്‍ ഫോറം ഡിസൈന്‍ അഥവാ ഐ.എഫ്. ഓരോ വര്‍ഷവും ലോകത്തിറങ്ങുന്ന ഉല്പന്നങ്ങളുടെ മികച്ച രൂപകല്പനയ്ക്ക് ഈ സംഘടന അവാര്‍ഡുകള്‍ നല്‍കാറുണ്ട്. പ്രൊഡക്ട് ഡിസൈനിങിലെ ഓസ്‌കര്‍ അവാര്‍ഡുകളായാണ് ഐ.എഫ. ബഹുമതിയെ ഈ രംഗത്തുള്ളവര്‍ വിലമതിക്കുന്നത്. കഴിഞ്ഞ മാസം മ്യൂണിക് നഗരത്തില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ ഏസര്‍ കമ്പനിയുടെ ക്ലൗഡ്‌മൊബൈല്‍ എന്ന പുത്തന്‍ ഫോണിനായിരുന്നു മികച്ച രൂപകല്‍പനയ്ക്കുള്ള ഐ.എഫ്. അവാര്‍ഡ് ലഭിച്ചത്. മാര്‍ച്ച് ഒന്നിന് സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ക്ലൗഡ്‌മൊബൈല്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരുന്നു.
പേരു സൂചിപ്പിക്കുന്നതുപോലെ ക്ലൗഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സ്മാര്‍ട്‌ഫോണ്‍. ആപ്പിളിന്റെയും ഗൂഗിളിന്റെയും ചുവടുപിടിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ ഏസര്‍ കമ്പനിയും ക്ലൗഡ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഏസര്‍ ക്ലൗഡ് എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട് ഫോണ്‍ മോഡലാണ് ക്ലൗഡ് മൊബൈല്‍. ഫോണിലുള്ള ഡാറ്റയും ഫോട്ടോകളും മ്യൂസിക് ഫയലുകളുമെല്ലാം ക്ലൗഡ് സംവിധാനത്തില്‍ സൂക്ഷിക്കാമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. എവിടെയിരുന്നും എപ്പോള്‍ മവണമെങ്കിലും ഈ ഫയലുകള്‍ വിളിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഓഫീസിലെ ഫയലുകള്‍ മൊബൈലിലേക്ക് വിളിച്ചുതുറന്ന് ആവശ്യമെങ്കില്‍ ഏസര്‍ പ്രിന്റ് സര്‍വീസ് ഉപയോഗിച്ച് പ്രിന്റെടുക്കാനും സാധിക്കും.
4.3 ഇഞ്ച് ഡിസ്‌പ്ലേയും 1280 ബൈ 720 എച്ച്.ഡി. ഡിസ്‌പ്ലേയുമുള്ള ക്ലൗഡ് മൊബൈല്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അതുകൊണ്ടാണല്ലോ ഐ.എഫ്. അവാര്‍ഡ് കക്ഷിയെ തേടിയെത്തിയതും. ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഫോണിനെന്ന് ടെക്പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നു. 9.99 മില്ലിമീറ്റര്‍ വ്യാസവും 125 ഗ്രാം ഭാരവുമുള്ള ക്ലൗഡ് മൊബൈലിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് അലൂമിനിയം കൊണ്ടാണ്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക. ഡോള്‍ബി മൊബൈല്‍ 3 ശബ്ദഗുണം, എച്ച്.ഡി.എം.ഐ. ഔട്ട്പുട്ട്, നിയര്‍ ഫീല്‍ഡ് കമ്മ്യുണിക്കേഷന്‍ സൗകര്യം തുടങ്ങി പുതുതലമുറ സ്മാര്‍ട്‌ഫോണുകളിലെ സൗകര്യങ്ങളെല്ലാം ഇതിലുമുണ്ട്. കാമറാപ്രേമികള്‍ക്കായി എട്ട് മെഗാപിക്‌സല്‍ കാമറയാണ് േഫാണിലുള്ളത്.
1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണ് ക്ലൗഡ്‌മൊബൈലിലെ ഹാര്‍ഡ്‌വെയര്‍ വിശേഷം. ഈ വര്‍ഷം അവസാനത്തോടെ ക്ലൗഡ്‌മൊബൈല്‍ ലോകവിപണിയിലെത്തിക്കാനാണ് ഏസറിന്റെ പദ്ധതി.
0 അഭിപ്രായ(ങ്ങള്‍) :
Post a Comment