Tuesday, March 06, 2012

വൈ-ഫൈ ബീജത്തെ കൊല്ലും!



ലാപ്‌ടോപ്പും വൈ-ഫൈയും ഉണ്ടെങ്കില്‍ ജീവിതം കുശാലായി എന്ന ഭാവമാണ് പലര്‍ക്കും. ഇഷ്ടമുള്ളിടത്തിലുന്ന് ബ്രൗസ് ചെയ്യാന്‍ വയര്‍ലെസ് ഫിഡിലിറ്റി അഥവാ വൈ-ഫൈ സഹായിക്കുമെന്നതും വാസ്തവം തന്നെ.

എന്നാല്‍ ഈ വൈഫൈയില്‍ നിന്നുള്ള വികിരണങ്ങള്‍ ബീജങ്ങളെ നശിപ്പിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. യൂണിവേഴ്‌സിറ്റി ഓഫ് അര്‍ജന്റീനയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

26നും 45നും ഇടയില്‍ പ്രായമുള്ള 29 പുരുഷന്മാരില്‍ നിന്നും ബീജം ശേഖരിച്ച ശേഷമാണ് ഈ പഠനം നടത്തിയത്. ഇവയെ വൈഫൈ കണക്ഷനുള്ള ലാപ്‌ടോപ്പിന് കീഴെ വച്ചു. ഇവയില്‍ 25 ശതമാനം ബീജങ്ങളുടേയും ചലനശേഷി നഷ്ടപ്പെട്ടു. ഇവയിലെ ഒന്‍പതു ശതമാനം ബീജങ്ങളുടെ ഡിഎന്‍എയും നശിച്ചതായി കണ്ടെത്തി. ഇതാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

ലാപ്‌ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നവരിലാണ് ബീജങ്ങള്‍ നശിക്കാനുള്ള സാധ്യത കൂടുതല്‍. ഇതില്‍ തന്നെ ഇന്റര്‍നെറ്റ്, വൈഫൈ കണക്ഷനുകളാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതായി തെളിഞ്ഞത്.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment