വിന്‍ഡോസിന്റെ പുതിയ പതിപ്പില്‍ കട്ടകളായി ക്രമീകരിച്ചിട്ടുള്ള ഇന്റര്‍ഫേസിന് നല്‍കിയിരുന്ന പേരാണ് 'മെട്രോ' (Metro). ട്രേഡ്മാര്‍ക്ക് തര്‍ക്കത്തെ തുടര്‍ന്ന് 'മെട്രോ'എന്ന നാമം ഉപേക്ഷിക്കാന്‍ മൈക്രോസോഫ്ട് നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ട്.
ഒരു 'പ്രധാനപ്പെട്ട യൂറോപ്യന്‍ പങ്കാളി'യുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിന്‍ഡോസ് 8 ല്‍ നിന്ന് മെട്രോ നാമം മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതെന്ന് 'ദ വെര്‍ജ്' ന്യൂസ് സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
വിന്‍ഡോസ് 8 ല്‍ നിന്ന് മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ മറ്റ് ഉത്പന്നങ്ങളില്‍ നിന്നും മെട്രോ ബ്രാന്‍ഡിങ് ഉപേക്ഷിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് അയച്ച മെമ്മോ ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജര്‍മന്‍ റീട്ടെയ്ല്‍ ഭീമനായ 'മെട്രോ എജി'യാണ്, മൈക്രോസോഫ്റ്റ് സൂചിപ്പിക്കുന്ന യൂറോപ്യന്‍ പങ്കാളിയെന്ന് കരുതുന്നു.
മെട്രോ എന്ന നാമം ഒഴിവാക്കുമ്പോള്‍ പകരം എന്തു പേരിടണം എന്ന് മൈക്രോസോഫ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ പുതിയ നാമം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മാസങ്ങള്‍ക്കുമുമ്പ് ഡെവലപ്പര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും അയച്ച രേഖയില്‍ മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നത്, മെട്രോ എന്നത് തങ്ങളുടെ 'ഡിസൈന്‍ ഭാഷയുടെ കോഡുനാമമാണ്' എന്നാണ്.
എന്നാല്‍, വിന്‍ഡോസ് 8 ന്റെ സവിശേഷ ഇന്റര്‍ഫേസിനെ (സമ്പര്‍ക്കമുഖത്തെ) പരാമര്‍ശിക്കുമ്പോള്‍, മെട്രോ എന്ന പേര് ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഡെവലപ്പര്‍മാരെ അറിയിച്ചിരിക്കുന്നു.
മെട്രോ എന്ന നാമം ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണി മൈക്രോസോഫ്റ്റിന് മെട്രോ എജിയില്‍ നിന്നുണ്ടായി എന്നാണ് സൂചന.
മെട്രോയ്ക്ക് പകരം 'വിന്‍ഡോസ് 8 സ്‌റ്റൈല്‍ യുഐ' (Windows 8 style UI) എന്ന് തല്‍ക്കാലം ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു
0 അഭിപ്രായ(ങ്ങള്‍) :
Post a Comment