മൊബൈല്‍ വോയ്സ് അസിസ്റ്റന്‍റ്, സെര്‍ച്ച് ആപ്ളിക്കേഷനുകളെ ‘സിരി’ക്ക് മുമ്പും ശേഷവും എന്ന് വിലയിരുത്തേണ്ട അവസ്ഥയാണ്. ഒറിജിനല്‍ ‘സിരി’യടങ്ങിയ ആപ്പിള്‍ നാല് എസ് ഫോണ്‍ സ്വന്തമാക്കാന്‍ മുടക്കേണ്ടി വരുന്ന തുക 40000·ത്തില്‍ അധികമാണ്. സംഭവം ഗംഭീരമൊക്കെയാണെങ്കിലും ഇത്രയും പൈസയൊന്നും മുടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരില്‍ ഒരു വിപണി സാധ്യതയില്ലേയെന്ന് മൊബൈല്‍ കമ്പനികളും ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും ചിന്തിച്ച് തുടങ്ങിയത് അല്‍പം വൈകിയാണ്. സാംസംഗ്, എല്‍.ജി പിന്നെ മൈക്രോമാക്സുമാണ് ‘സിരി’ മോഡല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കിയ കമ്പനികള്‍. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും വെറുതെയിരുന്നില്ല. സാംസംഗ് എസ് വോയിസ്, എല്‍.ജി ക്വിക്ക് വോയിസ്, മൈക്രോമാക്സ് ഐഷ, പിന്നെ മികച്ചതെന്ന് തോന്നുന്ന ചില ആപ്ളിക്കേഷനുകള്‍ (അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം) എന്നിവയെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. സാംസഗ് എസ് വോയിസ് - ‘സിരി’യുമായി ഒട്ടനവധി കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്നുന്ന ഇന്‍റലിജന്‍റ് പെഴ്സനല്‍ അസിസ്റ്റന്‍റ് ആന്‍റ് നോളജ് നാവിഗേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘എസ് വോയിസ്’ സാംസംഗിന്‍െറ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ്3യിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നാച്ചറല്‍ ലാംഗ്വേജ് ഇന്‍റര്‍ഫേസ് എന്ന സങ്കേതം ഉപയോഗിച്ച് ഉപഭോക്താവിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യുകയും ചെയ്യുന്ന ഇവന് ഇംഗ്ളീഷിന് പുറമെ ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, കൊറിയന്‍, ഫ്രഞ്ച് ഭാഷകളും ‘അറിയാം’. രാവിലെ എഴുന്നേല്‍പ്പിക്കുക, കോളുകള്‍ക്ക് ആട്ടോമാറ്റിക്ക് മറുപടി പറയുക, നിര്‍ദേശിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുക തുടങ്ങിയവക്കും എസ് വോയിസിനെ കൊണ്ട് കഴിയും. ലോക്കേഷന്‍ അടിസ്ഥാനമാക്കിയുള്ളതും രാജ്യങ്ങള്‍ കേന്ദ്രമാക്കിയുള്ളതും ആയ ചോദ്യങ്ങള്‍ക്ക് ‘സിരി’യേക്കാള്‍ എസ് വോയ്സാണ് നന്നായി സംസാരിക്കുക.
2. എല്‍.ജി ക്വിക്ക് വോയിസ് - ഓപ്റ്റിമസ് വ്യു, ഓപ്റ്റിമസ് എല്‍.ടി.ഇ 2 ഫോണുകളില്‍ ജൂലൈ മാസത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ക്വിക്ക് വോയിസ് സോഫ്റ്റ്വെയര്‍ അപ്ഡേഷനിലൂടെ ലഭ്യമാകുന്നതാണ്. ആപ്ളിക്കേഷന്‍ ഓപണ്‍ ചെയ്യല്‍, വെബ് സേര്‍ച്ച്, ഫോണ്‍ ചെയ്യല്‍ തുടങ്ങി എസ്വോയിസിലും സിരിയിലും ചെയ്യാനാകുന്ന കാര്യങ്ങള്‍ ക്വിക്ക് വോയിസിനും കഴിയും.
3. മൈക്രോമാക്സ് ‘ഐഷ’ - സാധാരണക്കാരന്‍െറ പോക്കറ്റിനിണങ്ങുന്ന എ50 നിഞ്ജ ഫോണിലാണ് ഐഷ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്പീച്ച് ഹാന്‍ഡ്സെറ്റ് അസിസ്റ്റന്‍റ്) ഉള്‍കാള്ളിച്ചിരിക്കുന്നത്. എസ്വോയിസിനും സിരിക്കുമൊപ്പം വരില്ലെങ്കിലും ഫോണ്‍ കോള്‍ അസിസ്റ്റന്‍റ്, മെസേജ് അയക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ‘ഐഷ’യെ ഉപയോഗിക്കാം.
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്ളിക്കേഷനുകള്‍:
1. സ്കൈവി ( Skyvi) -ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനാണ്. ശബ്ദം ഉപയോഗിച്ച് ഫേസ്ബുക്കും ട്വിറ്ററും അപ്ഡേറ്റ് ചെയ്യാനും കഴിയും.
2.എവി (Evi) -ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യ ആപ്ളിക്കേഷന്‍ ലഭ്യമാണ്. മറ്റു സേര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യക്തവും കൃത്യവുമായ സെര്‍ച്ച് ഫലങ്ങള്‍ നല്‍കുമെന്ന് ആപ്ളിക്കേഷന്‍ അവകാശപ്പെടുന്നു.
3. ഐറിസ് (Iris.alpha) - സിരിയുടെ ക്ളോണ്‍ പതിപ്പായി വികസിപ്പിച്ചെടുത്തതാണ് ഇത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
4. വി ലിംഗോ (Vlingo) - ആന്‍ഡ്രോയിഡ് 2.0 മുതലുള്ള ഫോണുകളിലും ഐഫോണ്‍, ബ്ളാക്ക്ബെറി, നോക്കിയ, തെരഞ്ഞെടുത്ത വിന്‍ഡോസ് ഫോണുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആപ്ളിക്കേഷന്‍.
5. ഡ്രാഗണ്‍ഗോ (Dragon Go!) - ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. വിമാനടിക്കറ്റുകളും സിനിമാ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ വരെ ഇതുകൊണ്ട് സാധിക്കും.
6. വോയിസ് ആന്‍സര്‍ (Voice Answer) - മറ്റു വോയ്സ് അസിസ്റ്റന്‍റുകള്‍ ചെയ്യുന്ന ജോലികള്‍ എല്ലാം ചെയ്യുന്ന ഇതിന്‍െറ ആകര്‍ഷണം സംശയങ്ങള്‍ ചോദിക്കാനുള്ള ഒരു റോബോട്ട് ആണ്. ചാറ്റിനുള്ള മറുപടിയില്‍ റോബോട്ട് വിശദമായ മറുപടി നല്‍കും.
7. മിറ്റിനി (Mitini) -സിരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കനേഡിയന്‍ സ്വദേശി ഹോബി എന്ന നിലയില്‍
വിന്‍ഡോസ് ഫോണിനായി വികസിപ്പിച്ചെടുത്ത ആപ്ളിക്കേഷനാണ് മിറ്റിനി

0 അഭിപ്രായ(ങ്ങള്‍) :
Post a Comment