ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, December 09, 2010

പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും.

1. സ്വയം വിശകലനം ചെയ്യു
പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്‍ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്‍ഷന്റെ മൂലകാരണം .എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്‍ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്‍ഷന്‍ ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്‌നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്‍ഷന്‍ അതിജീവിക്കാനാകും

2. നെടുവീര്‍പ്പിടുക


എന്തെങ്കിലും മനപ്രയാസമുണ്ടാകുമ്പോള്‍ സ്വയമറിയാതെ നാം നെടുവീര്‍പ്പിടാറുണ്ട്. നെടുവീര്‍പ്പിലൂടെ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.

3. ശ്വസനവ്യായാമങ്ങള്‍


ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്‍ന്നിരിക്കുക.
വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക
ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് നിറയ്ക്കുക.

ഉള്ളില്‍ ശ്വാസംനിറഞ്ഞുകഴിഞ്ഞാല്‍ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്.

എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.

4. പ്രാണായാമം


നാഡീശുദ്ധീപ്രാണായാമം: ച്രമംപടിഞ്ഞ് നിവര്‍ന്നിരിക്കുക. ഉള്ളിലെ ശ്വാസം 

പൂര്‍ണമായി ഉച്ച്വസിച്ചുകളയുക. വലതുകയ്യുടെ പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ

 ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനത്തില്‍ ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം

 നിറഞ്ഞാല്‍ മൂക്കിന്റെ ഇടത്തെ ദ്വാരം അടച്ച് വലതുമൂക്കിലൂടെ സാവധാനത്തില്‍ 

ശ്വാസം പുറത്തുവിടുക. ശ്വാസം ഉള്ളിലേയ്‌ക്കെടുത്തതിന്റെ ഇരട്ടി സമയംകൊണ്ടാണ് 

ശ്വാസം പുറത്തുവിടേണ്ടത്. വീണ്ടും മൂക്കിന്റെ ഇടത്തെദ്വാരം അടച്ചുപിടിച്ച് 

വലതുദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ നാലുതവണ 

ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. സാവധാനം ഇത് അഭ്യസിച്ചുതുടങ്ങി ക്രമേണ 12

പ്രാണായാമംവരെ ചെയ്യുക.


ശീതളീപ്രാണായാമം:

ചമ്രംപടിഞ്ഞ് നിവര്‍ന്നിരുന്ന് നാവ് കുഴല്‍പോലെ ചുരുട്ടി വായിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞുകഴിഞ്ഞാല്‍ ഏതാനും സെക്കന്റ് ശ്വാസം ഉളളില്‍ നിര്‍ത്തിയശേഷം രണ്ട് നാസാദ്വാരങ്ങളിലൂടെയും സാവധാനം പുറത്തുവിടുക. ഇത് ഒരു പ്രാണായാമമാണ്. ഇങ്ങനെ ആറുതവണ ചെയ്യാം.


സംഗീതം

ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്‍ഷനകറ്റാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ആശ്വാസദായകമാണ് അല്‍പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്‍ കയറുമ്പോള്‍ പലരും പാട്ടുപാടാന്‍ കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്‍ മനസ്സിനുണ്ടാകുന്ന ലാഘവമാണ്.

6. പ്രാര്‍ഥന

ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്‍ധക്യത്തിന്റെയുമൊക്കെ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും.

7. ഹോബികള്‍

രസകരമായ ഹോബികളുള്ളവര്‍ക്ക് അതില്‍മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെന്‍ഷനുകളില്‍നിന്നും മോചനം നല്‍കാറുണ്ട്. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൗതുക വസ്തുനിര്‍മാണം, തുന്നല്‍, ചെറിയ കൃഷിപ്പണികള്‍, സ്റ്റാമ്പ് ശേഖരണം തുടങ്ങി ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഹോബികള്‍ വളര്‍ത്തിയെടുക്കാം

8. സഞ്ചാരം

ജോലിത്തിരക്കുകളില്‍നിന്നുവിട്ട് എപ്പോഴെങ്കിലും യാത്രപോകുന്നത് മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും അകറ്റാന്‍ നല്ലതാണ്. കുടുംബാംഗങ്ങളെയും കൂട്ടി വല്ലപ്പോഴും ചെറിയ ചെറിയ യാത്രനടത്തുന്നത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതല്‍ ആഹ്ലാദഭരിതമാക്കുന്നതിനും നല്ലതാണ്. ടെന്‍ഷനുള്ള സമയത്ത് വെറുതെ ഒരു സവാരിക്കിറങ്ങുന്നതും നല്ലതാണ്

9. മധുരസ്മരണകള്‍

ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ആഹ്ലാദകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എപ്പോഴും ടെന്‍ഷനുകളില്‍നിന്ന് മോചനം നല്‍കാന്‍ സഹായിക്കും. ആഹ്ലാദകരമായ ഒരു യാത്രയുടെ, സ്‌നേഹമുള്ളവര്‍ക്കൊക്കം ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങളുടെ സ്മരണയോ, കൂടെക്കൂടെ ചിരിപ്പിച്ച ഒരു തമാശയോ ഓര്‍ത്തെടുക്കുക


10. ഉത്കര്‍ഷവേളകള്‍



വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും 

ചെയ്യുന്ന രീതി വളര്‍ത്തിയെടുക്കണം.ഇങ്ങനെ എല്ലാ അംഗങ്ങളും 

ആഹ്ലാദത്തോടെയിരിക്കുന്ന സമയമാണ് ഉത്കര്‍ഷവേള. പലവീടുകളിലും 

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അതുമാത്രം പോര. ദിവസവും 

കുറച്ചുനേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കണം. ഒറ്റക്കല്ല 

എന്ന ബോധം മനസ്സില്‍ വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് 

പ്രയോജനകരമാണ്


Tuesday, December 07, 2010

3 G എത്തി, നിങ്ങള്ക്കും തുടങ്ങാം ടി വി ചാനല്‍!



സ്വന്തമായൊരു മലയാളം ടി വി ചാനല്‍ തുടങ്ങുക, അതും രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവില്‍, ഭൂമിയിലെങ്ങുമുള്ള മലയാളികള്‍ക്ക്‌ അവരുടെ മൊബീല്‍ ഫോണില്‍ തല്‍സമയം ചാനല്‍ കാണാനാവുക, കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ കൈയിലൊതുങ്ങുന്ന ഒരു കാമറയുമായി പ്രോഗ്രാമുകള്‍ തല്‍സമയം ടെലികാസ്റ്റ്‌ ചെയ്യുവാന്‍ സാധിക്കുക, ടി വി ചാനല്‍ മൊബീല്‍ ഫോണില്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോക്താവ്‌ തന്റെ മുമ്പില്‍ ആകസ്‌മികമായി സംഭവിച്ചേക്കാവുന്ന ഒരപകടമോ മറ്റ്‌ `എക്‌സ്‌ക്ലൂസിവാ'യ പരിപാടികളോ തല്‍സമയം മൊബീല്‍ ഫോണ്‍ കാമറ ഉപയോഗിച്ച്‌ റിക്കോഡ്‌ ചെയ്‌ത്‌ ലോകമെങ്ങുമുള്ള ചാനല്‍ ആസ്വാദകര്‍ക്ക്‌ എത്തിച്ചുകൊടുക്കാനാവുക. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം അല്ലേ?

എന്നാല്‍ 3Gയുടെ വരവോടെ ഇതും ഇതിലപ്പുറവും സാധ്യമാകും. വളരെ കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു ടി വി ചാനല്‍ തുടങ്ങാം, സ്വന്തമായൊരു റേഡിയോ സ്റ്റേഷന്‍ തുടങ്ങാം, ലോകത്തിന്റെ ഏതു കോണിലുമുള്ള ആളുകളുമായും മൊബീല്‍ഫോണിലൂടെ കണ്ടുകൊണ്ട്‌ സംസാരിക്കാം, നിങ്ങളുടെ ഓഫീസിലും ഫാക്‌റ്ററിയിലും ഘടിപ്പിച്ചിട്ടുള്ള സെക്യൂരിറ്റി കാമറകള്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും വ്യക്തതയോടെ നിരീക്ഷിക്കാം, മൊബീല്‍ഫോണ്‍ സേവനദാതാക്കള്‍ക്ക്‌ അധികം പണം നല്‍കാതെ ഇന്റര്‍നെറ്റിലൂടെ വളരെ ചുരുങ്ങിയ ചെലവില്‍ വോയ്‌സ്‌ കോള്‍ ചെയ്യാം, നിങ്ങളുടെ ബിസിനസ്‌ സ്ഥാപനത്തിലെ കംപ്യൂട്ടറിലെ വിവരങ്ങള്‍ അപ്പപ്പോള്‍ മൊബീല്‍ ഫോണില്‍ ലഭ്യമാക്കാം ... ഇങ്ങനെ 3Gയുടെ വരവോടെ സാധ്യമാകുന്ന സൗകര്യങ്ങള്‍ വളരെയധികമാണ്‌.

എന്താണ്‌ 3ജി?
മൊബീല്‍ ഡിവൈസുകളില്‍ അതിവേഗതയില്‍ കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതിനുള്ള ഒരു രാജ്യാന്തര സ്റ്റാന്‍ഡേര്‍ഡാണ്‌ 3G (തേര്‍ഡ്‌ ജനറേഷന്‍). മൊബീല്‍ ഫോണുകളിലും മറ്റു മൊബീല്‍ ഡിവൈസുകളിലും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. സാധാരണ ജി.പി.ആര്‍.എസ്‌ ഉപയോഗിച്ച്‌ 2G സ്റ്റാന്‍ഡേര്‍ഡിലും 2.5G സ്റ്റാന്‍ഡേര്‍ഡിലും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ വേഗത മാത്രമേ ലഭിക്കുന്നുള്ളു. അതുകൊണ്ടുതന്നെ വലിയ വെബ്‌സൈറ്റുകള്‍ തുറക്കുന്നതിനും വീഡിയോ ഫയലുകള്‍ പോലുള്ള വലിയ ഫയലുകള്‍ ആസ്വദിക്കുന്നതിനും കൂടുതല്‍ സമയമെടുക്കുകയും പലപ്പോഴും സാധിക്കാതെ വരുകയും ചെയ്യുന്നു. എന്നാല്‍ 3G ഉപയോഗിക്കുന്നതോടെ സാധാരണ കംപ്യൂട്ടറുകളില്‍ ലഭ്യമാകുന്ന ബ്രോഡ്‌ ബാന്റ്‌ കണക്‌ഷനേക്കാളും വേഗതയില്‍ മൊബീല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം. അതുകൊണ്ടു തന്നെ വലിയ ഒരു വിഭാഗം ഉപഭോക്താക്കളും ഇന്റര്‍നെറ്റ്‌ ഉപയോഗം കംപ്യൂട്ടറില്‍ നിന്നും മൊബീല്‍ ഫോണുകളിലേക്ക്‌ മാറുവാന്‍ സാധ്യതയുണ്ട്‌. വീഡിയോ ചാറ്റിംഗ്‌, വോയ്‌സ്‌ ചാറ്റിംഗ്‌, യൂ ട്യൂബ്‌ തുടങ്ങിയ വളരെയധികം ഇന്റര്‍നെറ്റ്‌ വേഗത ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ 3Gയുടെ വരവോടെ അനായാസമായി ഉപയോഗിക്കാം. 14.0 Mbits/second ഡൗണ്‍ലോഡ്‌ വേഗതയും 5.8 Mbits വേഗതയും ആണ്‌ 3G ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ലഭ്യമാകുക. ഇത്രയും വേഗത യഥാര്‍ത്ഥത്തില്‍ ലഭ്യമാകാന്‍ സാധ്യതയില്ലെങ്കിലും സാധാരണ ഉപയോഗങ്ങള്‍ക്ക്‌ ആവശ്യമായ വേഗത ലഭ്യമാക്കാന്‍ 3Gക്ക്‌ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

3G ഫോണുകള്‍
3Gയുടെ വരവോടെ 3G എനേബിള്‍ഡ്‌ ഡിവൈസുകള്‍ക്ക്‌ പ്രിയമേറുകയാണ്‌. ഒട്ടുമിക്ക മൊബീല്‍ കമ്പനികളുടെയും പുതിയ ഡിവൈസുകള്‍ 3G സപ്പോര്‍ട്ടോടു കൂടിയാണ്‌ പുറത്തിറക്കുന്നത്‌. മൊബീല്‍ ഫോണ്‍ വാങ്ങിക്കുമ്പോള്‍ത്തന്നെ ആ ഡിവൈസ്‌ 3G സപ്പോര്‍ട്ടോട്‌ കൂടിയതാണോ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അല്‍പ്പം വില കൂടുതലാണെങ്കിലും ഇനി മുതല്‍ 3G എനേബിള്‍ഡ്‌ ഫോണുകള്‍ തെരഞ്ഞെടുക്കുന്നതാകും അഭികാമ്യം.
മൊബീല്‍ ഫോണുകളുടെ മുന്‍ഭാഗത്തുള്ള ചെറിയ കാമറയാണ്‌ വീഡിയോ കോളിങ്ങിനുപയോഗിക്കുന്നത്‌. അതുകൊണ്ടുതന്നെ പുതിയ 3G ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ അവയുടെ മുന്‍ഭാഗത്താണോ കാമറ എന്ന്‌ കൂടി പരിശോധിക്കണം. ബ്ലാക്ക്‌ ബെറി, ഐഫോണ്‍ തുടങ്ങിയ ഫോണുകളില്‍ മുന്‍ഭാഗത്ത്‌ കാമറയോടു കൂടിയ മോഡലുകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എങ്കിലും ഈയിടെ പുറത്തുവന്ന ഐഫോണിന്റെ പുതിയ മോഡലില്‍ മുന്‍ ഭാഗത്ത്‌ കാമറ ഘടിപ്പിച്ചിട്ടുണ്ട്‌ (ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല). 3Gയില്‍ വീഡിയോ കോളിങ്ങിന്റെ പ്രാധാന്യം തന്നെയാണ്‌ ഇതിലൂടെ മനസിലാക്കാവുന്നത്‌.

വില നിലവാരം
3Gയുടെ വാടകയെ കുറിച്ച്‌ പല വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. 3G സ്‌പെക്‌ട്രത്തിന്‌ മൊബീല്‍ കമ്പനികള്‍ നല്‍കേണ്ടി വന്ന അറുപതിനായിരത്തില്‍പ്പരം കോടി രൂപ തിരിച്ചെടുക്കുന്നതിനു വേണ്ടി തുടക്കത്തില്‍ വലിയ വാടകയായിരിക്കും 3Gക്ക്‌ കൊടുക്കേണ്ടിവരുക എന്നതാണ്‌ ഒരു വാദം. എന്നാല്‍ ചെറിയ വാടകയില്‍ 3G നല്‍കാന്‍ സാധിച്ചാല്‍ വളരെയധികം ആളുകള്‍ ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ പെട്ടെന്ന്‌ ലാഭമുണ്ടാക്കാന്‍ സാധിക്കും എന്നും കരുതുന്നവരുണ്ട്‌. എന്തുതന്നെയായാലും ഒരു മൊബീല്‍ കമ്പനിക്കും ഇന്ത്യ മുഴുവനും 3G സ്‌പെക്‌ട്രം വാങ്ങിക്കുവാന്‍ സാധിക്കാതിരുന്നതുകൊണ്ട്‌ കടുത്ത മല്‍സരമാണ്‌ വരാന്‍ പോകുന്നത്‌ എന്ന കാര്യത്തില്‍ സംശയമില്ല. BSNL വളരെ കുറഞ്ഞ വിലയില്‍ 3G ലഭ്യമാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ മറ്റു കമ്പനികളും വില കുറച്ചു നല്‍കാന്‍ തയാറാകും എന്നു പ്രതീക്ഷിക്കാം. എങ്കില്‍ മാത്രമേ 3G സാധാരണക്കാരിലേക്കെത്തുകയും അതുകൊണ്ട്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയും ചെയ്യുകയുള്ളൂ.

Hi Dear,
HAVE A NICE DAY
എന്നെ നീ വിസ്മരിച്ചാലും , മറക്കില്ല നിന്നെ ഞാന്‍ കണ്ണടയുവോളം!
"സാദ്ധ്യം"www.sunilmji2008.blogspot.com
സാദ്ധ്യംമെന്നത് ശക്തിയുടെ വാക്കാണ്‌ ! അസാദ്ധ്യംമെന്നത് പരാജയത്തിന്റെയും !!

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ .. കണ്ണടച്ച് അകത്തേക്കും !" എന്റെ ഉള്ളില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന അന്വേഷണം ആവശ്യമാണ്‌. ഏതു മനുഷ്യമനസ്സിലും ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള യുദ്ധം അനുസ്യൂതം നടക്കുകയാണ്‌. നമ്മളാണ്‌ നമുക്കെതിരായി നില്‍ക്കുന്നത്‌. ഉള്ളില്‍ ചോദ്യം ഉയരുമ്പോള്‍ ധ്യാനം ആരംഭിക്കുന്നു
" സത്യം " www.sunilmanjeri.blogspot.com
സത്യം കയ്പ്പുള്ള മരുന്നാണ് ..ഫലമോ മധുരമുള്ളതും.
സത്യമേത് അസ്ത്യമേത് എന്ന് ഞാന്‍ അനേക്ഷിക്കുന്നില്ല. എന്റെ കണ്ണുകള്‍ക്ക്‌ മുന്പില്‍ കണ്നുന്നതിനെ ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്നെ സംബധിച്ചിടത്തോളം അതുമാത്രം നിലനില്‍ക്കുന്നു . എന്നാല്‍ എനിക്ക് കാണാന്‍ പറ്റാത്തതൊന്നുംസത്യമല്ലെന്നും നിലനില്‍ക്കുന്നില്ലെന്നും വാദിക്കാന്‍ ഞാനില്ല .
Thanks.
Mobile: 9895 34 56 16


ആകെ മൊബൈല്‍ വരിക്കാര്‍ 48 കോടി



മുംബൈ: ഇന്ത്യയിലെ ആകെ മൊബൈല്‍ ഫോണ്‍ വരിക്കാരില്‍ സജീവമായുള്ള കണക്ഷനുകള്‍ 70 ശതമാനം മാത്രം. സെപ്തംബര്‍ 30 അടിസ്ഥാനമാക്കി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
മൊബൈല്‍ കമ്പനികളുടെ കണക്ക് പ്രകാരം സെപ്തംബര്‍ 30ന് ഇന്ത്യയിലെ ആകെ മൊബൈല്‍ വരിക്കാരുടെ എണ്ണം 68.7 കോടിയായിരുന്നു. എന്നാല്‍ ട്രായ് നടത്തിയ കണക്കെടുപ്പില്‍ സ്ഥിരം ഉപയോഗത്തിലുള്ള ഫോണുകളുടെ എണ്ണം 48.2 കോടി മാത്രമാണെന്നാണ് കണ്ടെത്തിയത്.
ആദ്യമായാണ് ട്രായ് സ്ഥിരം ഉപയോഗത്തിലുള്ള മൊബൈല്‍ ഫോണ്‍ വരിക്കാരുടെ കണക്ക് പുറത്തുവിടുന്നത്.
വിസിറ്റര്‍ ലൊക്കേഷന്‍ സംവിധാനം ഉപയോഗിച്ചാണ് ട്രായ് വരിക്കാരുടെ എണ്ണം കണക്കാക്കിയത്. ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ സ്ഥിരം ഉപയോഗിക്കുന്ന നമ്പരുകളുടെ എണ്ണമേ വരികയുള്ളൂ. അതേസമയം ടെലിക്കോം കമ്പനികളാവട്ടെ അനുവദിച്ച സിം കാര്‍ഡുകളുടെ എണ്ണം അനുസരിച്ചാണ് ഉപഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തുന്നത്. അപ്പോള്‍ മാസങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന കണക്ഷനുകള്‍ പോലും എണ്ണത്തില്‍ വരും.


മൊബൈല്വസഴി പണമയക്കുന്ന സംവിധാനത്തിന് വോഡഫോണ്‍ തുടക്കമിട്ടു


രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലേക്കും മൊബൈല്ഫോഹണ്‍ വഴി പണമയക്കുന്ന നൂതന സംവിധാനത്തിന് വോഡഫോണ്‍ ഖത്തര്‍ തുടക്കമിട്ടു. ഖത്തര്‍ സയന്സ്ത ആന്റ് ടെക്‌നോളജി പാര്ക്കി്ല്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം.
ഖത്തര്‍ സെന്ട്രധല്‍ ബാങ്കിന്റെ അനുമതിയോടെ വി.എം.ടി (വോഡഫോണ്‍ മണി ട്രാന്സ്ഫിര്‍) എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ സംവിധാനം വഴി ഖത്തറിലുള്ള വോഡഫോണ്‍ വരിക്കാര്ക്ക് മൊബൈല്‍ ഫോണിലൂടെ രാജ്യത്തിനകത്തുള്ളവര്ക്കും പുറത്തുള്ളവര്ക്കും അവരുടെ മൊബൈല്‍ ഫോണിലേക്കോ ബാങ്ക് അക്കൗണ്ടുകളിലേക്കോ വളരെ ലളിതമായും വേഗത്തിലും സുരക്ഷിതമായും പണമയക്കാം. മൊബൈല്‍ വാര്ത്താ വിനിമയരംഗത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംവിധാനം ഖത്തറിലെ പത്ത് ലക്ഷത്തിലധികം വരുന്ന പ്രവാസികള്ക്കാനയിരിക്കും ഏറെ പ്രയോജനം ചെയ്യുക. ദോഹബാങ്കിന്റെയും ഗ്ലോബ് ടെലികോമിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന വി.എം.ടി വഴി നിലവില്‍ ഫിലിപ്പൈന്സിമലേക്കാണ് പണമയക്കാന്‍ സംവിധാനം ഏര്പ്പെ ടുത്തിയിരിക്കുന്നത്. 12 റിയാലാണ് ഒരു തവണ പണമയക്കുന്നതിനുള്ള ചാര്ജ്ു. വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ സൗകര്യം നിലവില്‍ വരുമെന്ന് ആക്ടിംഗ് സി.ഇ.ഒ ജോണ്‍ ടോംബിള്സളണ്‍ പറഞ്ഞു. ഖത്തറിലെ ഫിലിപ്പൈന്സ്റ അംബാസഡര്‍ ക്രെസന്റെ റെലാസിയോണ്‍ മനിലയിലെ ടെലിവിഷന്‍ അവതാരകയായ ബിയാന്കറ ഗോണ്സായലസിന്റെ മൊബൈലിലേക്ക് 2000 റിയാല്‍ അയച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പണം സ്വീകരിച്ചതായി അഞ്ച്മിനിറ്റിനകം മനിലയില്‍ നിന്ന് അംബാസഡറുടെ മൊബൈലിലേക്ക് സന്ദേശമെത്തി.
മൊബൈല്‍ വഴി പണമയക്കുന്ന സംവിധാനം പ്രയോജനപ്പെടുത്താന്‍ വരിക്കാര്‍ വാഡഫോണ്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത് വി.എം.ടി അക്കൗണ്ടെടുക്കണം. വോഡഫോണ്‍ സ്‌റ്റോര്‍ വഴിയോ ദോഹ ബാങ്കിന്റെ ഇ.ബ്രാഞ്ചുകള്‍ വഴിയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടോ വി.എം.ടി അക്കൗണ്ടിലേക്ക് പണം മാറ്റാം. ഇങ്ങനെ വി.എം.ടി അക്കൗണ്ടിലെത്തുന്ന പണം വരിക്കാര്ക്ക്ി ഇഷ്ടമുള്ളപ്പോള്‍ അയക്കാം. പിന്‍ നമ്പര്‍ നല്കിര ഇടപാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാം. അയക്കുന്നയാള്ക്കും പണം സ്വീകരിക്കുന്നയാള്ക്കും വിശദമായ എസ്.എം.എസ് സന്ദേശവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.vodafone.com.qa/VMT എന്ന വെബ്‌സൈറ്റിലുണ്ട്. വോഡഫോണ്‍ പ്രൊഡക്ട് മാനേജര്‍ മര്ക്കTസ് ബിക്കര്‍, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.