മൊബൈല്‍ നിര്‍മ്മാണവിതരണവിപണനരംഗത്തെ വമ്പനായ നോക്കിയയുടെ ഇ സീരിസിലെ പുതിയയിനം സ്‌മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. ഇ5 എന്ന് നാമകരണം ചെയ്‌തിരിക്കുന്ന ഇതിന് 12,699 രൂപയാണ് വില ഇ72 സ്‌മാര്‍ട്ട് ഫോണുമായി വളരെയധികം സാമ്യമുള്ള ഇതില്‍ കൂടുതല്‍ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഇതില്‍ 320 x 240 റസലോഷനോടുകൂടിയ 2.36 ടി.എഫ്.ടി ഡിസ്‌പ്ലേ വൈ-ഫൈ(802.11ബി/ജി) ആന്‍ഡ് ബ്ലൂടൂത്ത് കണക്‌ടിവിറ്റി, ക്വാര്‍ട്ടി കീപാഡ് വിത്ത് 5 നാവിഗേഷന്‍ കീ, ഇന്റേണല്‍ മെമ്മറി 250 എംബിയും റാം സൈസ് 256 എം.ബിയും. ഇതുകൂടാതെ 2 ജി.ബി. എക്‌സ്‌റ്റേണല്‍ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട്. കുടാതെ നോക്കിയ നല്‍കുന്ന അനേകം സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂസിക് പ്ലെയറിന് വളരെ മികച്ച സ്‌റ്റീരിയോ സൗണ്ട് ക്വാളിറ്റിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എഫ്.എം റേഡിയോ വിത്ത് 3.5എം.എം. ജാക്, 5 എം.പി ക്യാമറ, ലെഡ് ഫ്‌ളാഷ്, സംസാരസമയം 7.2 മണിക്കൂര്‍. നോക്കിയ ഇ5 നല്‍കുന്ന മികച്ച സവിശേഷതകള്‍ ഇ72നെ അനുസ്‌മരിപ്പിക്കുന്നതരത്തിലുള്ളതാണ്. ഡിജിറ്റല്‍ കംപാസ്, ഒപ്‌ടിക്കല്‍ ട്രാക്ക്‌പാഡ് പിന്നെ വി.ജി.എ വീഡിയോ ഇവയെല്ലാം നോക്കിയയുടെ ശ്രേണിയില്‍ വളരെ മികച്ച പ്രതികരണം ലഭിച്ച ഇ72നെ പ്രതിനിധീകരിക്കുന്നു.
Friday, December 17, 2010
നോക്കിയ ഇ5 വിപണിയില്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment