ലോകോത്തര മൊബൈല്‍ കമ്പനിയായ നോക്കിയ തങ്ങളുടെ പുത്തന്‍ സിംബിയന്‍ 3 അടിസ്‌ഥാനമാക്കിയുള്ള നോക്കിയ ഇ7 സ്‌മാര്‍ട്ട്‌ഫോണിന്റെ പുറത്തിറക്കല്‍ 2011 ജനുവരിയിലേക്ക് മാറ്റി. നേരത്തെ ഡിസംബര്‍ പര്‍ചേഴ്‌സിന് അനുയോജ്യമാംവിധം ഡിസംബറില്‍ പുറത്തിറക്കാന്‍ പ്ലാന്‍ ചെയ്‌തിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറില്‍ ലണ്ടനില്‍ നടന്ന നോക്കിയ കോണ്‍ഫറന്‍സില്‍ അനൗസ് ചെയ്‌തിരുന്നതാണ് നോക്കിയ ഇ7. സെറ്റ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയാക്കുന്നതിനാലാണ് ലോഞ്ചിംഗ് വൈകുന്നതെന്ന് ഫിന്നിഷ് കമ്പനിയായ നോക്കിയ പറയുന്നു. തീര്‍ത്തും ബിസിനസ് ക്ലാസ് ആയ ഇ7 നുവേണ്ടി ജനുവരിവരെ കാത്തിരിക്കണം. സെറ്റില്‍ 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 8 എം.പി പ്രൈമറി ക്യാമറ, സെക്കന്‍ഡറി വി.ജി.എ ക്യാമറ, ഡ്യുവല്‍ ലെഡ് ഫ്‌ളാഷ്, എച്ച്.ഡി വീഡിയോ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൗകര്യം, ക്വാര്‍ട്ടി ടീബോഡ്,16 ജി.ബി ഇന്റേണല്‍ മെമ്മറി, 256 എം.ബി റാം, 1 ജി.ബി റോം, സിംബിയന്‍ 3 ഒ.എസ്, എ.ആര്‍.എം 11 680എംഎച്ച്‌സെഡ് പ്രോസസര്‍, 3ഡി ഗ്രാഫിക്‌സ്, ജി.പി.ആര്‍.എസ്, എഡ്‌ജ്, 3ജി, ബ്ലൂടൂത്ത്, യു.എസ്.ബി, ബ്രൗസര്‍, എഫ്.എം സ്‌റ്റീരിയോ റെഡിയോ, ഡൗണ്‍ലോഡബിള്‍ ഗെയിംസ്, ജാവ, എം.പി3, എം.പി4 പ്ലെയര്‍, ഡോക്യുമെന്റ് എഡിറ്ററുകളായ വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, പി.ഡി.എഫ്, വീഡിയോ/ഫോട്ടോ എഡിറ്റര്‍, ദീര്‍ഘസമയബാറ്ററി തുടങ്ങി വിവിധങ്ങളായ സൗകര്യങ്ങളാണ് ഇതിലുള്ളത്.
Friday, December 17, 2010
നോക്കിയ ഇ7 2011 ജനുവരിയില്‍
Subscribe to:
Post Comments
(
Atom
)
0 അഭിപ്രായ(ങ്ങള്‍) :
Post a Comment