Friday, December 17, 2010

എല്‍.ജിയുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

മൊബൈല്‍ രംഗത്ത്‌ ഏറെ പേരെടുത്ത എല്‍ജി. തങ്ങളുടെ പുതിയ സ്‌മാര്‍ട്ട്‌ഫോണായ എല്‍.ജി ജിഎം730 ഇന്ത്യന്‍ മാര്‍ക്കറ്റിലിറക്കി. എയ്‌ജിന്‍ ജിഎം730 എന്നും അറിയപ്പെടുന്ന ഇത്‌ 3 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ (262കെ കളര്‍- വിക്യൂവിജിഎ) ഡിസ്‌പ്ലേ പ്രധാനംചെയ്യുന്നതാണ്‌. 240 x 400 ആണ്‌ ഇതിന്റെ റെസല്യൂഷന്‍. ഓട്ടോ ഫോക്കസ്‌ സവിശേഷതകളോടെ 5 മെഗാപിക്‌സല്‍ റെസലൂഷനോടുകൂടിയ ക്യാമറ. വീഡിയോ കോളിംഗിന്‌ സെക്കന്‍ഡറി വി.ജി.എ ക്യാമറയുമുണ്ട്‌. 289 ഇന്റേണല്‍ മെമ്മറിയോടുകൂടിയ ഇതിന്‌ 32 ജി.ബിവരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ മൈക്രോ സിഡി മെമ്മറിയും ഉപയോഗിക്കാവുന്നതാണ്‌. ബ്ല്യൂടൂത്ത്‌, വൈഫൈ, മൈക്രോ യു.എസ്‌ബി, എ-ജി.പി.എസ്‌, എം.പി3 പ്ലയര്‍, എഫ്‌.എം റേഡിയോ, മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ മൊബൈല്‍ 6.1 പ്രൊഫഷണല്‍, ക്വാല്‍കം MSM7201A 528 MHz പ്രോസസ്സര്‍ എന്നിവയുമുണ്ട്‌. ഈ സെറ്റിന്റെ ബോഡിയുടെ കനം 11.9 എം.എം. ആണ്‌. അതുപോലെ വളരെ സ്‌മൂത്തായി ഉരട്ടിയിരിക്കുന്ന ഇതിന്റെ വശങ്ങള്‍ സെറ്റിന്‌ കൂടുതല്‍ ഭംഗിനല്‍കുന്നു. മറ്റുള്ള സ്‌മാര്‍ട്ട്‌ഫോണുകളേക്കാള്‍ വളരെ വേഗതയോടെ മെസേജിംഗ്‌ ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌.
19,000 രൂപ വില കണക്കാക്കുന്ന ഇത്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രമുഖ ഷോപ്പുകളില്‍ നിന്നും ലഭിക്കും.

 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment