Friday, December 17, 2010

ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ഇന്ന്‌ ആരംഭിക്കുന്നു

ജിമെയിലിനും യാഹൂമെയിലിനും വെല്ലുവിളി ഉയര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റായ ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനം ആരംഭിക്കുന്നു. 50 കോടി ഫേസ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കാണ്‌ ഈ സേവനം ഏറെ ഗുണം ചെയ്യുക. തിങ്കളാഴ്‌ച മുതലാണ്‌ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം തുടങ്ങുന്നത്‌. @facebook.com എന്ന വിലാസമായിരിക്കും ഇമെയിലില്‍ ലഭിക്കുക.സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ ഫേസ്‌ബുക്ക്‌ ഇമെയില്‍ സംവിധാനം ലോകത്തിനു പരിചയപ്പെടുത്തും. `പ്രോജക്‌ട്‌ ടൈറ്റന്‍' എന്ന പേരില്‍ രഹസ്യമായാണ്‌ ഫേസ്‌ബുക്ക്‌ ഇമെയില്‍ സേവനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. `ജിമെയില്‍ കില്ലര്‍' എന്നാണ്‌ സൈബര്‍ലോകം ഈ പ്രോജക്‌ടിനെ വിശേഷിച്ചിരിക്കുന്നത്‌. ഫോട്ടോ ഷെയറിംഗ്‌ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇമെയിലിലും ലഭ്യമാകുമെന്നത്‌ ഫേസ്‌ബുക്കിനു നേട്ടമാകും. ഈ വാര്‍ത്ത വന്നതു മുതല്‍ യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്‌റ്റ്‌ കമ്പനികള്‍ തങ്ങളുടെ ഇമെയില്‍ സംവിധാനം പരിഷ്‌കരിക്കാനുള്ള നെട്ടോട്ടത്തിലാണ്‌.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment