Friday, December 17, 2010

നോക്കിയ സ്‌മാര്‍ട്ട്‌മോണ്‍ സി7 ഇന്ത്യന്‍ മാര്‍ക്കറ്റിലും

മൊബൈല്‍രംഗത്തെ ഭീമനായ നോക്കിയ അടുത്തിടെ പുറത്തിറക്കിയ നോക്കിയ സി7 സ്‌മാര്‍ട്ട്‌ഫോര്‍ ഇന്ത്യന്‍ വിപണിയിലും. 3.5 ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഈ ഹാന്റ്‌സെറ്റ്‌ സ്‌മാര്‍ട്ട്‌ ലൂക്ക്‌ നല്‍കുന്നതാണ്‌. ഇതിന്റെ ആക്‌ടീവ്‌ മാട്രിക്‌സ്‌ ഒഎല്‍ഇഡി സാങ്കേതികതയോടുകൂടിയസ്‌ക്രീന്‍ വളരെ മികച്ച നിലവാരത്തിലുള്ളതാണെന്ന്‌ കമ്പനി പറയുന്നു. 360 x 640 റെസല്യുഷനുള്ള ഇതിന്റെ ദര്‍ശാനനുഭവം വളരെ മികച്ചതാണത്രേ. ടച്ച്‌ സ്‌ക്രീന്‍ മോഡ്‌ സാധ്യമാകുന്നതാണിത്‌. 3.5 എം.എം. ഓഡിയോ ജാക്‌ സ്‌പീക്കര്‍ഫാണ്‍, 8 ജി.ബി ഇന്റേണലോടുകൂടി 32 ജി.ബി. കാര്‍ഡ്‌ സപ്പോര്‍ട്ടുചെയ്യുന്നതാണ്‌ ഇതിന്റെ മെമ്മറി. മ്യൂസിക്‌ പ്ലെയര്‍, 8എം.പി. ക്യാമറ, എച്ച്‌.ഡി വീഡിയോ, യു.എസ്‌.ബി സപ്പോര്‍ട്ട്‌, ഡാറ്റ ട്രാന്‍സ്‌ഫറിന്‌ വളരെ വേഗത പ്രധാനംചെയ്യുന്ന ബ്ലൂടൂത്ത്‌ 3.0. ARM 11 680 MHz
മൈക്രോപ്രോസസര്‍. 2ഡി, 3ഡി ഗ്രാഫിക്‌സ്‌ വീഡിയോകളും ഗെയിംസുകളും സപ്പോര്‍ട്ടുചെയ്യുന്ന ഗ്രാഫിക്‌ പ്രൊസസര്‍. ഇതുകൂടാതെ ഫ്‌ളാഷ്‌ലിറ്റ്‌ 4.0, വെബ്‌ റണ്‍ടൈം 7.2 എന്നിവ വെബ്‌ ബ്രൗഡിംഗ്‌ അനുഭവം പ്രധാനം ചെയ്യുന്നു. 9.6 മമണിക്കൂറാണ്‌ ടോക്ക്‌ടൈം. 2ജി ജി.എസ്‌.എം ഈ മോഡലില്‍ വര്‍ക്ക്‌ ചെയ്യുന്നതാണ്‌. മെറ്റല്‍, ബ്രൗണ്‍, ബ്ലാക്ക്‌ എന്നീ മൂന്നു നിറങ്ങളിലായാണ്‌ ഇത്‌ ഇന്ത്യയില്‍ ലഭ്യമാകുന്നത്‌.
നവംബര്‍ ആദ്യവാരം മുതല്‍ ലഭ്യമാകുന്ന ബിസിനസ്‌ ആവശ്യങ്ങള്‍ക്ക്‌ ഏറ്റവും ഉപകരിക്കുന്ന ഈ മൊബൈല്‍ ഹാന്റ്‌സെറ്റിനുവേണ്ടി അഡ്വാന്‍സ്‌ ബുക്കിംഗ്‌ ആരംഭിച്ചതായി നോക്കിയയുടെ അറിയിപ്പില്‍ പറയുന്നു. 20,000 മുതല്‍ 25,000 വരെയാണ്‌ ഇതിന്‌ വില കണക്കാക്കുന്നത്‌.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment