ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, December 07, 2012

വേഗമെന്താണെന്ന് മനസ്സിലാവാന്‍ ഫോര്‍ ജി എല്‍.ടി.ഇയെ അറിയണം



Byline: 
ജിന്‍സ് സ്കറിയ
പറയാന്‍ എളുപ്പമാണ്; കേള്‍ക്കാനും. പക്ഷേ സംഭവം ഇങ്ങത്തെുമ്പോള്‍ ഏറെക്കാലമെടുക്കും. 4 ജി (നാലാംതലമുറ) എന്ന് പറഞ്ഞുകേള്‍ക്കാള്‍ തുടങ്ങിയിട്ടും കാലം കുറേയായി. ഇതുവരെ ഇന്ത്യയിലത്തെിയില്ളെന്ന് മാത്രം.  എന്തിന് 3 ജി (മൂന്നാംതലമുറ) പോലും അതിന്‍റ പൂര്‍ണപ്രഭയില്‍ പല മഹാനഗരങ്ങളിലും (മെട്രോ) ലഭ്യമല്ല. അതിനിടയ്ക്കാണ് 3 ജിയേക്കാള്‍ പത്തിരട്ടി വേഗവുമായി 4 ജി എല്‍.ടി.ഇ അഥവാ ഫോര്‍ത്ത് ജനറേഷന്‍ (നാലാം തലമുറ) ലോങ് ടേം ഇവല്യൂഷന്‍ വരുന്നത്. സെക്കന്‍ഡില്‍ 100 മെഗാ ബിറ്റ്സ് വരെ ഡൗണ്‍ലോഡ് സ്പീഡ്, 50 മെഗാ ബിറ്റ്സ് വരെ അപ്ലോഡ് വേഗം എന്നിവയാണ് എല്‍.ടി.ഇ വാഗ്ദാനം ചെയ്യുന്നത്. ഇത് 200 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തില്‍ പോകുമ്പോഴത്തെ കാര്യം. നടക്കുകയോ നില്‍ക്കുകയോ ആണെങ്കില്‍ സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് ആണ് വേഗം.
 
വയര്‍ലെസ് വിവരവിനിമയ രംഗത്തെ ഈ നവാതിഥിയെ തേര്‍ഡ് ജനറേഷന്‍ പാര്‍ട്ണര്‍ഷിപ് പ്രോജക്ട് (3 ജി.പി.പി) ആണ് വികസിപ്പിച്ചത്. പരസ്പരം മത്സരിക്കുന്ന നിരവധി നാലാംതലമുറ സേവന നിലവാരങ്ങള്‍ (4 ജി സ്റ്റാന്‍ഡേര്‍ഡ്സ്) ഒത്തൊരുമിക്കുന്ന വേദിയാണ് എല്‍.ടി.ഇ. അള്‍ട്രാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, വൈമാക്സ് എന്നിവ ഇതില്‍പ്പെടുന്നു. നിലവില്‍ നമ്മള്‍ വയര്‍ലെസ് സേവനദാതാവിനെ (സര്‍വീസ് പ്രൊവൈഡര്‍) നോക്കിയാണ് മൊബൈല്‍ സിം (സബ്സ്ക്രൈബേഴ്സ് ഇന്‍ഡക്സ് മൊഡ്യൂള്‍) തെരഞ്ഞെടുക്കുന്നത്. ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിങ്ങനെ. ഇത് എല്‍.ടി.ഇയിലത്തെുമ്പോള്‍ ദാതാവിന് പകരം സേവനകേന്ദ്രീകൃതമാകും. അപ്പോള്‍  കമ്പനിക്ക് പകരം ഓരോയിടത്തും മികച്ച സൗകര്യങ്ങളും വേഗതയും നല്‍കുന്ന സേവനദാതാവിനെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ കഴിയും. 
 
ഒന്നിലധികം പേര്‍ കളിക്കാവുന്ന ഗെയിം, തടസ്സമില്ലാത്ത ലൈവ് വീഡിയോ എന്നിവ എല്‍.ടി.ഇ സമ്മാനിക്കുന്നു.   4 ജി ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ കോളിങ്, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നു. എല്‍.ടി.ഇ ആകട്ടെ സേവനങ്ങളുടെ വേഗതയിലാണ് ശ്രദ്ധിക്കുന്നത്. ഇതാണ് 4 ജിയും 4 ജി എല്‍.ടി.ഇയും തമ്മിലുള്ള പ്രധാന വ്യത്യാസം.
 
  •  ഒന്ന് മുതല്‍ മൂന്നുവരെ തലമുറകള്‍
കോളിങ് മാത്രം കഴിയുന്ന ആദ്യ തലമുറ (1 ജി) മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ അനലോഗ് ആയിരുന്നു. പിന്നീട് വന്ന ഡിജിറ്റല്‍ നിലവാരത്തിലുള്ള രണ്ടാംതലമുറയില്‍ (2 ജി) മെസേജ് അയയ്ക്കാനും പരിമിത വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിഞ്ഞു. 3 ജി(മൂന്നാംതലമുറ )യില്‍  വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യമുണ്ട്. സിമ്മും ഫോണും പ്രത്യേകമുള്ള  ജി.എസ്.എം (ഗ്ളോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ ) അടിസ്ഥാനമാക്കിയ 2 ജിയില്‍ സമയം വിഭജിച്ചാണ് വിവരം വിനിമയം ചെയ്യുന്നത്.  ഫോണും സിമ്മും ഒരുമിച്ച് ലഭിക്കുന്ന സി.ഡി.എം.എയില്‍ (കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ്) ഓരോ യൂസറിനും പ്രത്യേക കോഡ് നല്‍കുന്നു. ഇതനുസരിച്ച്  കോഡ് വിഭജന സംവിധാനത്തിലൂടെയാണ് വിവര വിനിമയം നടക്കുന്നത്. 
 
ജി.എസ്.എം യൂറോപ്യന്‍ നിലവാരത്തിലുള്ളതും സി.ഡി.എം.എ അമേരിക്കന്‍ നിലവാരത്തിലുള്ളതുമായ റേഡിയോ സാങ്കേതികവിദ്യകളാണ്. 2 ജിയില്‍ ജി.പി.ആര്‍.എസ് (ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്), എന്‍ഹാന്‍സ്ഡ് ജി.പി.ആര്‍.എസ് എന്ന എഡ്ജ് (എന്‍ഹാന്‍സ്ഡ് ഡാറ്റ ഫോര്‍ ജി.എസ്.എം ഇവല്യൂഷന്‍) എന്നീ വിവര വിനിമയ നിലവാരങ്ങളിലൂടെയാണ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയത്. ജി.പി.ആര്‍.എസില്‍ സെക്കന്‍ഡില്‍ 56 മുതല്‍ 114 വരെ കിലോ ബിറ്റ്സ്, എഡ്ജില്‍ സെക്കന്‍ഡില്‍ 384 കിലോ ബിറ്റ്സ് എന്നിങ്ങനെയായിരുന്നു ഡാറ്റ കൈമാറ്റ വേഗം. 2 ജിക്കൊപ്പം ജി.പി.ആര്‍.എസ് ഉള്ളതിനെ 2.5 ജി എന്നും എഡ്ജ് ഉള്ളതിനെ 2.75 ജി എന്നും പറയുന്നു. ഇതിനെ ത്രീ ജിയായി കണക്കാക്കുന്നില്ല. തുടര്‍ന്നാണ് വീഡിയോ കോളിങ്, ലൈവ് ടി.വി അടക്കം അതിലേറെ വേഗതയുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യവുമായി മൂന്നാംതലമുറ (3 ജി) വരുന്നത്.
ജി.എസ്.എമ്മില്‍ യൂനിവേഴ്സല്‍ മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തിലൂടെ (യു.എം.ടി.എസ്) അഥവാ എച്ച്.എസ്.പി.എ പ്ളസ് (ഇവോള്‍വ്ഡ് ഹൈ സ്പീഡ് പാക്കറ്റ് ആക്സസ്) ആണ് വേഗത്തിലുള്ള 3 ജി വിവരവിനിമയം സാധ്യമാകുന്നത്. സി.ഡി.എം.എയില്‍ ഇവി-ഡിഒ  (ഇവല്യൂഷന്‍ ഡാറ്റ ഒപ്റ്റിമൈസ്ഡ്) ആണ് 3 ജി നിലവാരം നല്‍കുന്നത്. യു.എം.ടി.എസില്‍  സെക്കന്‍ഡില്‍ 2 മെഗാ ബിറ്റ്സ് വരെയും ഇവി-ഡിഒയില്‍ സെക്കന്‍ഡില്‍ 2.4  മെഗാ ബിറ്റ്സ് വരെയുമാണ് വേഗം. ഈ നിരക്കിലുള്ള വേഗം പലയിടത്തും ലഭിക്കാറില്ളെന്നതാണ് സത്യം.
 
മറ്റ് വയര്‍ലെസ് സേവനങ്ങളായ വൈമാക്സ് ( വേള്‍ഡ് വൈഡ് ഇന്‍ററോപ്പറബിളിറ്റി ഫോര്‍ മൈക്രോ വേവ് അക്സസ്) 30 മുതല്‍ 40 മെഗാ ബിറ്റ്സ് വരെ സ്പീഡാണ് നല്‍കുന്നത്. ഇതിന്‍റ കവറേജ് സ്ഥലങ്ങളെ ഹോട്ട്സോണ്‍ എന്നാണ് പറയുന്നത്. ചലിക്കാത്ത അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ നെറ്റ്വര്‍ക്ക് പരിധി ലഭിക്കും. 2011ല്‍ നിശ്ചല നെറ്റ്വര്‍ക്കിന്‍റ വേഗം സെക്കന്‍ഡില്‍ ഒരു ജിഗാ ബിറ്റ്സ് വരെയായി. രണ്ടാമനായ വൈ ഫൈ (വയര്‍ലെസ് ഫിഡലിറ്റി) ലഭിക്കുന്ന സ്ഥലങ്ങള്‍ക്ക് ഹോട്ട് സ്പോട്ട് എന്നാണ് പേര്. ഈ സ്ഥലങ്ങളില്‍ 11 മെഗാബിറ്റ്സ് വരെ വേഗത ലഭിക്കും. 30 മുതല്‍ 100 വരെ മീറ്ററാണ് നെറ്റ്വര്‍ക്ക് പരിധി. മറ്റ് 3 ജി സാങ്കേതികവിദ്യകളായ ഹൈ സ്പീഡ് ഡൗണ്‍ലിങ്ക് പാക്കറ്റ് അക്സ്സ് (എച്ച്.എസ്.ഡി.പി.എ) 14.4 മെഗാബിറ്റ്സ്, ഹൈ സ്പീഡ് അപ്ലിങ്ക് പാക്കറ്റ് അക്സസ് (എച്ച്.എസ്.യു.പി.എ) 5.76 മെഗാബിറ്റ്സ് എന്നിങ്ങനെയാണ് വേഗ നിരക്ക്.
 
  • സ്വതന്ത്ര കൂട്ടായ്മ
എല്‍.ടി.ഇയില്‍ നിലവിലുള്ള ഈ സാങ്കേതികവിദ്യകളെല്ലാം ഒരുമിക്കുകയാണ്. 2 ജി, 3 ജി, 4 ജി എല്‍.ടി.ഇ എന്നീ സേവനങ്ങള്‍ ഒറ്റ ഉപകരണത്തില്‍ ലഭിക്കും. അതുകൊണ്ട് നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കേണ്ടിവരുന്നില്ല.  അതിവേഗത്തില്‍ മൊബൈല്‍ വെബ്, ബഫറിങ്ങില്ലാതെ ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടി.വി, ത്രീ ഡി ടെലിവിഷന്‍, വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവ എല്‍.ടി.ഇയില്‍ സുഗമമായി സാധ്യമാകും. സ്വതന്ത്ര മൊബൈല്‍ വേദി (പ്ളാറ്റ്ഫോം) ആയതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളെ ആശ്രയിക്കാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള സോഫ്റ്റ്വെയര്‍ വികസന ഭീമന്മാര്‍ക്കും ഉപഭോക്തൃസേവനങ്ങള്‍ നല്‍കാന്‍ കഴിയും. 
 
ഒന്നിലധികം ആന്‍റിനകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ സ്വീകരിക്കുകയും അയയ്ക്കുകയും ചെയ്യുന്ന മിമോ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഒൗട്ട്പുട്ട്), സിഗ്നല്‍ പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ കുറച്ചധികം ഡിജിറ്റല്‍ വിവരങ്ങളെ വിഭജിച്ച് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള ചെറു തരംഗങ്ങളാക്കി ഒരുമിച്ച് പ്രസാരണം ചെയ്യുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്ളക്സിങ് (ഒ.എഫ്.ഡി.എം), ഒരേസമയം വിവിധ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഓര്‍ത്തോഗണല്‍ ഫ്രീക്വന്‍സി ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ഒ.ഫ്.ഡി.എം.എ), കോളിങ്, ബ്ളൂടൂത്ത്, വൈ ഫൈ, ജി.പി.എസ് തുടങ്ങിയ വിവിധ പ്രവൃത്തികള്‍ക്കുള്ള നിരവധി റേഡിയോ സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (എസ്.ഡി.ആര്‍), സമയം വിഭജിച്ച് സംഭാഷണം, വീഡിയോ, ഇന്‍റര്‍നെറ്റ് തുടങ്ങിയവ നല്‍കുന്ന ചൈന വികസിപ്പിച്ച ടൈം ഡിവിഷന്‍ സിങ്ക്രണസ് കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ് (ടി.ഡി-എസ്.സി.ഡി.എം.എ), വൈമാക്സ് തുടങ്ങിയ സാങ്കേതികവിദ്യകളെല്ലാം ഒരുമിച്ച് 4 ജി എല്‍.ടിയില്‍ ഉപയോഗിക്കുന്നു. അങ്ങനെ നിരവധി റേഡിയോ പ്രസാരണ സാങ്കേതികവിദ്യകളെ ഒരു സ്വതന്ത്ര വേദിയില്‍ (ഓപണ്‍ വയര്‍ലെസ് ആര്‍ക്കിടെക്ചര്‍ അഥവാ ഒ.ഡബ്ള്യൂ.എ) കൊണ്ടുവരികയാണ് എല്‍.ടി.ഇ. മൊബൈല്‍ഫോണ്‍, വീട്ടിലെ ഫോണ്‍, ഓഫിസ് ഫോണ്‍ സേവനങ്ങളെല്ലാം ഇിവടെ ഒരുമിച്ച് ലഭിക്കുന്നു.
 
  • കാത്തിരുന്നേ പറ്റൂ
എയര്‍ടെല്‍  4 ജി സര്‍വീസ് കൊല്‍ക്കത്തയില്‍ ഈ വര്‍ഷം തുടങ്ങിയിട്ടുണ്ട്. അമേരിക്ക, ഇംഗ്ളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്‍.ടി.ഇ സേവനം തുടങ്ങിയിട്ടുണ്ട്. ന്യൂസിലന്‍ഡ് 2013ല്‍ ഈ ലോകത്തേക്ക് പ്രവേശിക്കും. ആപ്പിള്‍ ഐ ഫോണ്‍ 5,  ഐപാഡ് 4, ഐപാഡ് മിനി, സാംസങ് ഗ്യാലക്സി എസ് ത്രീ, നോട്ട്, നോട്ട് ടു, ഗ്യാലക്സി എസ്.ടു, എല്‍.ജി റവല്യൂഷന്‍, മോട്ടറോള ഡ്രോയിഡ് റേസര്‍, ഫോട്ടോണ്‍ ക്യൂ, എച്ച്.ടി.സി ഇവോ തുടങ്ങിയവ  4 ജി എല്‍.ടി.ഇ സംവിധാനമുള്ള ചില ഫോണുകളാണ്. 

കണ്ണടച്ചു തുറക്കുമ്പോഴെത്തും ഗ്യാലക്സി എസ് 4



കാത്തിരിപ്പിന്‍െറ സുഖം ഒന്നു വേറെ തന്നെയാണ്. അതും ഫോണിനുവേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും. ഇല്ലാത്ത കാശും ഉണ്ടാക്കിവെച്ചങ്ങനെ നാളെണ്ണിയിരിക്കുക. അങ്ങനെ ഇനി നമ്മള്‍ കാത്തിരിക്കേണ്ടത് കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍െറ ഗ്യാലക്സി എസ് 4ന് വേണ്ടിയാണ്.  2013 ജനുവരിയില്‍ മേപ്പടിയാന്‍ രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 മിന്നിത്തിളങ്ങാം. നാലിഞ്ച് ഡിസ്പ്ളേയുള്ള ആപ്പിള്‍ ഐഫോണിന് ഒരടി നല്‍കാന്‍ 4.99 ഇഞ്ച് ഡിസ്പ്ളേയാകും എസ് 4നുണ്ടാകുക. മാത്രമല്ല, ഈ നാലാമനെക്കുറിച്ച് വെബ്സൈറ്റുകളില്‍ അഭ്യൂഹങ്ങളുടെ പ്രളയമാണ്. എന്താണ് വസ്തുതയെന്നറിയാന്‍ ഒരു മാസമെങ്കിലും കാത്തിരുന്നേ പറ്റൂ.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍,  പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്,  64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും നവാഗതനിലുണ്ടാവുമെന്നാണ് സൂചന. 
സ്മാര്‍ട്ട്ഫോണിനും ടാബ്ലറ്റിനും ഇടയിലുള്ള ഫാബ്ലറ്റിന്‍െറ അവതാരമായ 5.5 ഇഞ്ചുള്ള ഗ്യാലക്സി നോട്ട് രണ്ടിന് 13 എം.പി ക്യാമറയായിരുന്നു പറഞ്ഞുകേട്ടിരുന്നത്. പക്ഷേ കൈയിലത്തെിയപ്പോള്‍ എട്ട് എം.പിയായി. മുന്‍ഗാമിയായ ഗ്യാലക്സി എസ് 3ക്കും എസ് രണ്ടിലുള്ള എട്ട് എം.പി ക്യാമറ തന്നെയായിരുന്നു. ഇത്തവണയെങ്കിലും പ്രതീക്ഷ അസ്ഥാനത്താവില്ളെന്ന് കരുതാം. 
ഗ്യാലക്സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്‍െറ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ  ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച്  ടച്ച്സ്ക്രീന്‍ സാംസങ്ങിനെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു.  എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടി. 
 
എസ് 3
ഗ്യാലക്സി എസ് 3യില്‍ ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്‍വിച്ച് ഒ.എസ് (ജെല്ലിബീനാക്കാം), 1 ജി.ബി റാം,  133 ഗ്രാം ഭാരം, 720*1280 പിക്സല്‍ 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, എട്ട് എം.പി പിന്‍ ക്യാമറ 1.9 എം.പി മുന്‍ ക്യാമറ,  നാല് കോര്‍ 1.4 ജിഗാഹെര്‍ട്സ് എക്സൈനോസ് 4412 പ്രോസസര്‍, ത്രീജിയില്‍ 790 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും 11.40 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 2100 എം.എച്ച് ബാറ്ററി എന്നിവയുണ്ട്.
 
എസ് 3 മിനി
സ്ക്രീന്‍ വലിപ്പം കൂടുന്നത് ഇഷ്ടമില്ലാത്തവരെ ലക്ഷ്യമിട്ട് ഇറക്കിയ സാംസങ് ഗ്യാലക്സി എസ് 3 മിനിയില്‍ നാലിഞ്ച് 480*800 പിക്സല്‍ സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍, 1 ജി.ബി റാം,  അഞ്ച് എം.പി പിന്‍ ക്യാമറ, വി.ജി.എ മുന്‍ ക്യാമറ, 32 ജി.ബി വരെ മൈക്രോ എസ്.ഡി സപ്പോര്‍ട്ട്,  ഡ്യുവല്‍കോര്‍ 1 ജിഗാഹെര്‍ട്സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, 111.5 ഗ്രാം ഭാരം,  1500 എം.എ.എച്ച് ബാറ്ററി, ത്രീജിയില്‍ 430 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും 7.10 മണിക്കൂര്‍ സംസാരസമയവും ലഭിക്കും.
 
ഐ ഫോണ്‍ 5
ആപ്പിള്‍ ഐ ഫോണ്‍ 5ല്‍ നാലിഞ്ച് 640*1136 പിക്സല്‍ ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ്, 1 ജി.ബി റാം, എട്ട് എം.പി പിന്‍ ക്യാമറ, 1.2 എം.പി മുന്‍ ക്യാമറ, 16/32/64 ജി.ബി വരെ സ്റ്റോറേജ്,  ത്രി ബാന്‍ഡ്് എല്‍.ടി.ഇ,  ഡ്യൂവല്‍ കോര്‍ 1.2 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, ഐ.ഒ.എസ് 6 ഓപറേറ്റിങ് സിസ്റ്റം,  112 ഗ്രാം ഭാരം, ത്രീ ജിയില്‍ 225 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും എട്ട് മണിക്കൂര്‍ വരെ സംസാരസമയവും നല്‍കുന്ന 1440 എം.എച്ച് ബാറ്ററി എന്നoവയായിരുന്നു പ്രത്യേകതകള്‍.

വേഗത്തില്‍ ഷെയറിങിന് സ്ളാം എന്ന അടവുമായി നോക്കിയ



വിപണിയില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന നോക്കിയ അറ്റകൈ പ്രയോഗിക്കുകയാണ്. ജന്മനാടായ ഫിന്‍ലന്‍ഡില്‍ ഒരു കാലത്ത് തലയുയര്‍ത്തിനിന്ന ഈ കമ്പനിയുടെ നില ഇപ്പോള്‍ പരിതാപകരമാണ്.  വിന്‍ഡോസ് ഫോണ്‍ എട്ട് എന്ന ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ലൂമിയ എന്ന ഇനവുമായി സാംസങ്ങിനെയും ആപ്പിളിനെയും പാഠംപഠിപ്പിക്കാന്‍ ഇറങ്ങിയ നോക്കിയയുടെ കണക്കുകൂട്ടല്‍ അത്രം ഫലം കണ്ടിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ സാംസങ്ങിനും ആപ്പിളിനുമാണ് പ്രിയം. ഇന്ത്യയാണ് നോക്കിയക്ക് അല്‍പം ആശ്വാസം. ചെറുപ്പക്കാരൊക്കെ കൊറിയന്‍, അമേരിക്കന്‍ കമ്പനികളുടെ പിന്നാലെയാണെങ്കിലും പ്രായമായവര്‍ക്ക് ഇന്നും നോക്കിയ വിശ്വസ്തനാണ്.  സൗകര്യങ്ങളും ശേഷിയും കുറവാണെങ്കിലും അവര്‍ക്കത് പ്രശ്നമല്ല. ഒരിക്കല്‍ വിശ്വാസം നേടിയാല്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യക്കാര്‍ വിട്ടുകളയില്ല. പുതിയ ഒന്നിനെ അംഗീകരിക്കാന്‍ അവര്‍ സമയമെടുക്കും. എങ്കിലും തങ്ങളുടെ ഇന്ത്യന്‍ സ്ഥിതിയും അത്ര മെച്ചമല്ളെന്ന് നോക്കിയക്ക് അറിയാം. 
ഉപയോഗിക്കാന്‍ എളുപ്പവും വില കുറവും ലഭ്യതയുമായിരുന്നു നോക്കിയ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാകാന്‍ കാരണം. ക്യുവര്‍ട്ടി കീപാഡുമായി ബ്ളാക്ക്ബെറിയും ടച്ച്സ്ക്രീനുമായി സാംസങ്ങുമത്തെിയപ്പോള്‍ സാദാ കീപാഡുള്ള ഫിന്നിഷുകാരന്‍ ഒന്നുപരുങ്ങി. ഡ്യുവല്‍ സിമ്മുമായി ചൈനീസ് കമ്പനികളും  മൈക്രോമാക്സും ലാവയും മാക്സും കാര്‍ബണും പോലുള്ള ഇന്ത്യന്‍ കമ്പനികളും പിന്നാലെ സാംസങ്ങും എല്‍.ജിയും വന്നിട്ടും ഡ്യുവല്‍ സിമ്മിനോട് ഏറെക്കാലം നോക്കിയ മുഖംതിരിച്ചുനിന്നു. ഒരുവര്‍ഷം മുമ്പാണ് അല്‍പം മെച്ചപ്പെട്ട ഡ്യുവല്‍ സിം ഫോണ്‍ അവര്‍ ഇറക്കിയത്. ഇതൊക്കെ കൊണ്ടാവണം ഉയര്‍ന്നശ്രേണിയില്‍  ലൂമിയയുമായി കളംനിറയുമ്പോള്‍ തന്നെ വില കുറഞ്ഞ ആശ സീരീസുമായി നോക്കിയ വീണ്ടും അടവൊന്നുമാറ്റിയത്. 
 
നോക്കിയ സ്ളാം
 നോക്കിയ ആശ 205, നോക്കിയ ആശ 206 എന്നീ രണ്ട് ടു ജി ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. രണ്ടും ഡ്യുവല്‍ സിം, സിംഗിള്‍ സിം ഇനങ്ങളില്‍ ലഭ്യമാണ്. ത്രീജി, വൈഫൈ എന്നിവയില്ല. രണ്ടിനും 3500 രൂപയാണ് പ്രതീക്ഷിത വില. ഡിസംബറില്‍ വിപണിയിലത്തെുന്ന രണ്ടിലും വേഗത്തിലുള്ള ഫയല്‍ കൈമാറ്റ സംവിധാനമായ നോക്കിയ സ്ളാമാണ് പ്രത്യേകത. 
ബ്ളൂടൂത്തുള്ള ഏത് ഫോണുമായും ഈ സംവിധാനത്തിലൂടെ വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ എന്നിവ കൈമാറാം. എന്നാല്‍ പാസ്വേര്‍ഡ് നല്‍കി പെയര്‍ ചെയ്യേണ്ടതില്ല.  രണ്ടാമത്തെ ഫോണിന് സ്ളാമിന്‍െറ ആവശ്യമേയില്ല. വേഗത്തില്‍ കണക്ടുചെയ്യാന്‍ സാധിക്കും. ഇന്‍റര്‍നെറ്റ് ഡാറ്റയും ഉപയോഗിക്കേണ്ടി വരുന്നില്ല. ആന്‍ഡ്രോയിഡുമായും ഒത്തുചേരും. എന്നാല്‍ ആപ്പിള്‍ ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല.
 
 
നോക്കിയ ആശ 205
നേരിട്ട് ഫേസ്ബുക്കിലേക്ക് കയറാനുള്ള കീയാണ് പ്രധാന പ്രത്യേകത. ക്യുവര്‍ട്ടി കീപാഡ്, 2.4 ഇഞ്ച് 65കെ ക്യു.വി.ജി.എ ടി.എഫ്.ടി ഡിസ്പ്ളേ, 320* 240 പിക്സല്‍ സ്ക്രീന്‍ റസല്യൂഷന്‍, 0.3 മെഗാപിക്സല്‍ വി.ജി.എ ക്യാമറ, 64 എം.ബി ഇന്‍േറണല്‍ മെമ്മറി, മെമ്മറി കാര്‍ഡിലൂടെ 32 ജി.ബി വരെ വര്‍ധിപ്പിക്കാം, ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളൂടുത്ത്, 3.5 എ.വി കണക്ടര്‍, 37 ദിവസ സ്റ്റാന്‍ഡ്ബൈയും 11 മണിക്കൂര്‍ സംസാരസമയവും നല്‍കുന്ന 1020 എം.എ.എച്ച് ബാറ്ററി, 94 ഗ്രാം ഭാരം, 40 ഗെയിമുകള്‍, ചാറ്റിങ്ങിന് ഇ ബഡ്ഡി, നോക്കിയ മാപ്പ്, ഗൂഗിള്‍ടോക്ക്, യാഹൂ മെസഞ്ചര്‍, മൈക്രോസോഫ്റ്റ് മെസഞ്ചര്‍, റെക്കോര്‍ഡറുള്ള സ്റ്റീരിയോ എഫ്.എം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 1000 ഫോണ്‍ബുക്ക് എന്നിവയാണ് സവിശേഷതകള്‍. സിയാന്‍, മജന്ത, ഓറഞ്ച്, കറുപ്പ്, വെള്ള എന്നിവയാണ് നിറങ്ങള്‍. ക്യാമറ ഫ്ളാഷില്ല,  ജി.പി.എസില്ല എന്നിവയാണ് പോരായ്മകള്‍.
 
നോക്കിയ ആശ 206 
2.4 ഇഞ്ച് 65കെ ടി.എഫ്.ടി ക്യു.വി.ജി.എ ഡിസ്പ്ളേ, 1.3 മെഗാപിക്സല്‍ ക്യാമറ, ബ്ളൂടൂത്ത്, ഇബഡ്ഡി ചാറ്റ്,   91 ഗ്രാം ഭാരം, സീരീസ് 40 ആശ ഓപറേറ്റിങ് സിസ്റ്റം, 32 ജി.ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, സിയാന്‍, മജന്ത, മഞ്ഞ എന്നിവയാണ് നിറങ്ങള്‍. സിംഗിള്‍ സിമ്മില്‍ 47 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും ഇരട്ട സിമ്മില്‍ 25 ദിവസം സ്റ്റാന്‍ഡ്ബൈയും 20 മണിക്കൂര്‍ സംസാരസമയവും നല്‍കും. ജിമെയില്‍, ട്വിറ്റര്‍, ഗെയിം സപ്പോര്‍ട്ട് എന്നിവയാണ്് പ്രത്യേകതകള്‍.

Wednesday, October 17, 2012

പൊറോട്ട വേണോ സ്വന്തം വയറു വേണോ





പൊറോട്ട എന്നാല്‍ മൈദാ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു. എന്നാല്‍ മൈദയുടെ ചരിത്രം അറിയാമോ? അങ്ങ് അമേരിക്കയില്‍ ഗോതമ്പ് ഇടിച്ചു പൊടിച് വേണ്ടതെല്ലാം എടുത്ത  ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് റവയും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് പകുതി ആട്ടക്കും പോയി ബാക്കി വരുന്നതായ ചണ്ടില്‍ അലോക്സന്‍എന്നൊരു കെമിക്കല്‍ ചേര്‍ത്ത് അതിനു സോഫ്റ്റാക്കി  ബെന്‍സോയില്‍ പെറോക്സൈഡ് എന്ന ബ്ലീച്ചിംഗ് കെമിക്കല്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തു ആണ് മൈദാ.
മൈദായുടെ രണ്ടേരണ്ടു ഉപയോഗങ്ങള്‍:
ഒന്ന്. പൊറോട്ട ഉണ്ടാക്കാന്.
രണ്ട്: പോസ്റര്‍ ഒട്ടിക്കാന്‍.
പോസ്റര്‍ ഒട്ടിക്കുക എന്നതാണ് മൈദയുടെ യഥാര്‍ത്ഥ ഉപയോഗം എന്നറിയുക. ഇനി തിന്നാലോ! അവന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഗോതമ്പ് മുഴുവനായി ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ പൊറോട്ട ദഹിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതുവരെ നമ്മുടെ പാവം ആമാശയം പൊറോട്ടയുമായി ഗുസ്തി പിടിച്ചു തളരുന്നു. ഇനി നിങ്ങള്‍ തീരുമാനിക്കൂ പൊറോട്ട വേണോ സ്വന്തം വയറു വേണോ എന്നു!

Monday, October 15, 2012

ഫാനും എ. സിയും മനുഷ്യന്റെ ശത്രുക്കളോ?






ഭൂമിയിലെ സകല ജീവജാലങ്ങളും ശ്വസിച്ചുകൊണ്ടിരിക്കുന്നത് ശുദ്ധവായുവാണ്. അതുകൊണ്ട് അവര്‍ക്ക്  ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. മനുഷ്യന്‍ മാത്രം ഫാനിന്റെയും എ. സിയുടെയും അശുദ്ധ വായു സ്വയം തിരഞ്ഞെടുത്തിരിക്കുന്നു. ഫാന്‍ കറങ്ങുമ്പോള്‍ പൊടിപടലങ്ങള്‍ ഇളകി ശ്വാസ കോശത്തിലേക്ക് പ്രവേശിക്കുന്നു. തന്മൂലം തുമ്മല്‍, മൂക്കടപ്പ്, ശ്വാസതടസം, അലര്‍ജി എന്നിങ്ങനെ പേരുകളിട്ട രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എ. സി പുറത്തു വിടുന്ന സി. എഫ്. സി ( ക്ളോറോ ഫ്ലൂറോ കാര്‍ബണ്‍) യും അതിമാരകമാത്രേ.

ഫാനും എ. സിയും ചെയ്യുന്ന മറ്റൊരപകടം വിയര്‍ക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്. ശരീരത്തില്‍ പചന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന അസംഖ്യം മാലിന്യങ്ങളും വിഷവസ്തുക്കളും ഉണ്ട്. അവയെ പുറംതള്ളികൊണ്ടിരിക്കുകയാണ് ശരീരം. മലവും മൂത്രവും വിയര്‍പ്പും കഫങ്ങളും കാര്‍ബണ്‍ ഡയോക്സൈഡും  തുടങ്ങി നിരവധി മാലിന്യങ്ങള്‍ പുറത്ത് പോകേണ്ടതുണ്ട്. മലത്തെയും മൂത്രത്തെയും പുറത്ത് പോകാന്‍ അനുവദിക്കുന്ന നാം കഫത്തെയും വിയര്‍പ്പിനെയും പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. ജലദോഷവും തുമ്മലും ചുമയും ഉണ്ടാകുമ്പോള്‍ മരുന്ന് കൊണ്ട് അവയെ അടിച്ചമര്‍ത്തി വെക്കുകയാണ് നമ്മുടെ രീതി. വിയര്‍ക്കാന്‍ ശരീരത്തെ അനുവദിക്കാതിരിക്കാന്‍ വേണ്ടി ഫാനും എ. സിയും ഉപയോഗിക്കുകയും ചെയ്യുന്നു.
Mohanan Vaidyar - Naturopathy and Food Adulteration consultant

Wednesday, October 10, 2012

ഇനി സ്മാര്‍ട്ട് വാച്ചുകള്‍



വാച്ച് എന്തിനെന്നു ചോദിച്ചാല്‍ സമയമറിയാന്‍ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. മൊബൈല്‍ ഫോണ്‍ വന്നതോടെ സമയമറിയാന്‍ ഫോണ്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. എന്നാല്‍ കൂടുതല്‍ അഴകും സൗകര്യങ്ങളുമായി വാച്ചുകള്‍ 'സ്മാര്‍ട്ട് വാച്ചു'കളായി അവതരിക്കുകയാണ്. ബ്ലൂടൂത്തിലൂടെ ആന്‍ഡ്രോയിഡ് മൊബൈലുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കാനും എസ്എംഎസ് അയയ്ക്കാനും മറ്റും സൗകര്യമൊരുക്കുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍.

തിരക്കിട്ട ജോലിക്കിടയിലും മറ്റും കോള്‍ വരുമ്പോള്‍ ബാഗില്‍ നിന്നോ പോക്കറ്റില്‍ നിന്നോ ഫോണ്‍ തപ്പിത്തിരഞ്ഞെടുക്കണം. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല. ഇതിനെല്ലാം ഉത്തരവുമായാണ് സ്മാര്‍ട്ട് വാച്ച് എത്തുന്നത്.

മെസേജുകള്‍ വായിക്കാനും കോള്‍ സ്വീകരിക്കാനും പ്ലേ ലിസ്റ്റ് മാനേജ് ചെയ്യാനും ശബ്ദം നിയന്ത്രിക്കാനും കലണ്ടര്‍ നോക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നോക്കാനുമെല്ലാം സ്മാര്‍ട്ട് വാച്ച് സൗകര്യം നല്‍കുന്നു. സ്മാര്‍ട്ട് ഫോണ്‍ ബാഗിലോ പോക്കറ്റിലോ സൂക്ഷിച്ചാല്‍ മതി.

പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉത്പന്ന നിര്‍മാതാക്കളായ സോണിയാണ് ആന്‍ഡ്രോയിഡ് സാങ്കേതികതയില്‍ സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് മി.മീ കനമുള്ള ഇതില്‍ അള്‍ട്രാ റെസ്‌പോണ്‍സീവ് 1.3 ഇഞ്ച് ഒഎല്‍ഇഡി ടച്ച് ഡിസ്‌പ്ലേ ആണ് ഒരുക്കിയിരിക്കുന്നത്. ഫോണുമായി കണക്ട് ചെയ്യുന്നതിന് ബ്ലൂടൂത്ത് സംവിധാനമാണ് സഹായിക്കുക.

ഇന്ത്യയില്‍ 6299 രൂപ മുതലാണ് വില. 

Thursday, October 04, 2012

സാംസങ് ഗാലക്‌സി എസ് 3 : വില്‍പ്പന കോടി കടന്നു




സാംസങിന്റെ ആന്‍ഡ്രോയിഡ് സൂപ്പര്‍ഫോണ്‍ ആയ ഗാലക്‌സി എസ് 3 യുടെ വില്‍പ്പന ഒരു കോടി കടന്നതായി റിപ്പോര്‍ട്ട്. യോന്‍ഹാപ് വാര്‍ത്താഏജന്‍സിയോട് സംസാരിക്കവെ, സാംസങ് മൊബൈല്‍ വിഭാഗം മേധാവി ഷിന്‍ ജോങ്-ക്യുന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലായ് അവസാനമാകുമ്പോഴേക്കും ഗാലക്‌സി എസ് 3 യുടെ ഒരു കോടി യൂണിറ്റ് വില്‍ക്കാനാകുമെന്നാണ് സാംസങ് മുമ്പ് പറഞ്ഞത്. ഇപ്പോള്‍ തന്നെ ആ നാഴികക്കല്ല് പിന്നിടാന്‍ സാംസങിന് കഴിഞ്ഞുവെന്നാണ് ഷിന്നിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

വിപണിയിലെത്തി രണ്ടുമാസം കൊണ്ടാണ് ഗാലക്‌സി എസ് 3 ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ മുന്‍ഗാമിയായ ഗാലക്‌സി എസ് 2 ന്റെ വില്‍പ്പന ഒരു കോടി പിന്നിടാന്‍ അഞ്ചു മാസമെടുത്തു.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ രംഗത്തെത്താന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയണം. ആ നിലയ്ക്ക് നിലവില്‍ വിപണിയിലുള്ള സൂപ്പര്‍ഹിറ്റ് ഗാലക്‌സി എസ് 3 തന്നെ എന്നുറപ്പിക്കാം.

ഗാലക്‌സി എസ് 3 യെക്കൂടി ഉന്നംവെച്ചാണ് അമേരിക്കയില്‍ സാംസങിനെതിരെ ആപ്പിള്‍ പേറ്റന്റ് കേസ് നല്‍കിയിട്ടുള്ളത്. അതിന്റെ ഫലമായി സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ന്റെയും ഗാലക്‌സി നെക്‌സസ് ഫോണിന്റെയും വില്‍പ്പന തല്‍ക്കാലത്തേക്ക് തടയാന്‍ ആപ്പിളിനായി.

ആപ്പിളിന്റെ ഐഫോണ്‍ 4എസ് ആണ് വിപണിയില്‍ ഗാലക്‌സി എസ് 3 യുടെ മുഖ്യപ്രതിയോഗി. അമേരിക്കയില്‍ ഗാലക്‌സി എസ് 3 യുടെ 16 ജിബി മോഡലിന് 199 ഡോളറാണ് വില. അതേസമയം, ഐഫോണ്‍ 4എസ് 32 ജിബി മോഡലിന് 299 ഡോളര്‍ നല്‍കണം.

വിലക്കുറവ് മാത്രമല്ല, 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയും ഗാലക്‌സി എസ് 3 യ്ക്ക് മേല്‍ക്കൈ നല്‍കുന്നു. ഐഫോണ്‍ 4എസിന് 3.5 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത് (അടുത്ത ഐഫോണ്‍ മോഡലില്‍ ഡിസ്‌പ്ലെയുടെ വലിപ്പം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു).

കഴിഞ്ഞ മെയ് 29 നാണ് ഗാലക്‌സി എസ് 3 വില്‍പ്പനയ്‌ക്കെത്തിയത്. ആന്‍ഡ്രോയിഡ് 4.0.4 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ക്വാഡ്-കോര്‍ പ്രൊസസറുമാണുള്ളത്. 

Wednesday, September 05, 2012

ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്


ആദ്യ വിന്‍ഡോസ്8 ഫോണ്‍ സാംസംഗില്‍ നിന്ന്
ഗ്യാലക്സി നോട്ട് രണ്ടാമന്‍, ആന്‍ഡ്രോയിഡ് കാമറ... ബെര്‍ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര റേഡിയോ പ്രദര്‍ശനത്തില്‍ (ഐ.എഫ്.എ) സാംസംഗില്‍ നിന്ന് പ്രതീക്ഷിച്ച ചില ഉല്‍പ്പന്നങ്ങളാണ് ഇവ. അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാക്കി ഇവയെല്ലാം പ്രഖ്യാപിച്ച സൗത്ത് കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍മാര്‍ ഒരു 'സര്‍പ്രൈസ്' കൂടി മേളയില്‍ ഒരുക്കിവെച്ചിരുന്നു, ആദ്യ വിന്‍ഡോസ് എട്ട് ഫോണ്‍.
സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന നോക്കിയ വേള്‍ഡ് കോണ്‍ഫറന്‍സില്‍ വിന്‍ഡോസ് എട്ട് ഫോണ്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സാംസംഗ് നോക്കിയയെ കടത്തിവെട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആന്‍ഡ്രോയിഡ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പേറ്റന്റ് കേസില്‍ അമേരിക്കന്‍ കോടതിയില്‍ നിന്ന് കിട്ടിയ 'അടി'ക്ക് ശേഷം കമ്പനി വിന്‍ഡോസ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വിന്‍ഡോസ് ആര്‍.ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടറും സാംസംഗ് മേളയില്‍ പുറത്തിറക്കിയിരുന്നു. വിന്‍ഡോസ് ഉല്‍പ്പന്നങ്ങള്‍ക്കായി സാംസംഗ് എ.ടി.ഐ.വി എന്ന ട്രേഡ് മാര്‍ക്ക് ആഗസ്റ്റ് മധ്യത്തോടെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
വിന്‍ഡോസ് എട്ട് ഫോണിന്റെ വിശേഷങ്ങള്‍ ആദ്യം;-എ.ടി.ഐ.വി എസ് എന്നാണ് സാംസംഗ് തങ്ങളുടെ വിന്‍ഡോസ് എട്ട് ഫോണിന് ഇട്ടിരിക്കുന്ന പേര്. മികച്ച ഫിനിഷിംഗോടെയുള്ള അലൂമിനിയം ബോഡിയുള്ള ഫോണിന് 8.7 മില്ലിമീറ്റര്‍ മാത്രമാകും കനം. സ്ക്രീന്‍ വലുപ്പം ഗ്യാലക്സി എസ്3യുടേതിന് സമാനമായിരിക്കും,4.8 ഇഞ്ച്. കോര്‍ണിംഗ് ഗൊറില്ല ഗ്ളാസ്2 ഉപയോഗിച്ചുള്ള എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആന്‍ഡ്രോയിഡ് വേണോ ഐ ഫോണ്‍ വേണോ എന്ന് 'കണ്‍ഫ്യൂഷന്‍' അടിച്ച് നടക്കുന്നവര്‍ക്ക് മികച്ച ചോയിസ് ആയിരിക്കുമെന്ന് സാംസംഗ് അവകാശപ്പെടുന്നു.
ഡ്യുവല്‍കോര്‍,മള്‍ട്ടി കോര്‍ പ്രോസസറുകളെ ഒരു പോലെ പിന്തുണക്കുന്ന വിന്‍ഡോസ് എട്ടിന്റെ മികവ് കണക്കിലെടുത്ത് 1.5 ജിഗാഹെഡ്സ് ഡ്യുവല്‍കോര്‍ പ്രോസസറാണ് എ.ടി.ഐ.വി എസിലുള്ളത്. ഒരു ജി.ബി ഓണ്‍ബോര്‍ഡ് റാമും വിന്‍ഡോസ് 7 ഫോണുകളേക്കാള്‍ പ്രവര്‍ത്തന വേഗം ഉറപ്പുനല്‍കുന്നു. ഗ്യാലക്സി എസ്3ലെ പോലെ എട്ട് എം.പി ആട്ടോഫോക്കസ് കാമറ, 1.9 എം.പി ഫ്രണ്ട് കാമറ എന്നിവയാണ് കാമറ വിശേഷം. 16, 32 ജി.ബി സംഭരണശേഷിയുള്ള വിന്‍ഡോസ് 8 ഫോണ്‍ മൈക്രോ എസ്.ഡി കാര്‍ഡ് എക്സ്പാന്‍ഷനും വാഗ്ദാനം ചെയ്യുന്നു. 2300 എം.എ.എച്ച് ശേഷിയുള്ള ബാറ്ററി ഉപഭോക്താക്കളെ നിരാശരാക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
സാങ്കേതിക തികവില്‍ മറ്റു മോഡലുകള്‍ക്കൊപ്പം നില്‍ക്കുന്ന വിന്‍ഡോസ് എട്ട് ഫോണ്‍ ആന്‍ഡ്രോയിഡിനും ഐഫോണിനും ഒപ്പം മല്‍സരിക്കണമെങ്കില്‍ ആപ്ലിക്കേഷനുകളുടെ വൈവിധ്യം മാത്രം മതിയെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ വിന്‍ഡോസ് എട്ടിനെ ഗൗരവമായി എടുക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് ഉറപ്പാക്കാത്തപക്ഷം വിന്‍ഡോസ് എട്ട് ഫോണിനും മുന്‍ഗാമികളെപ്പോലെ മൂന്നോ,നാലോ സ്ഥാനത്ത് നില്‍ക്കേണ്ടിവരും. ഒക്ടോബര്‍ 26ന് വിന്‍ഡോസ് എട്ട് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കിയ ശേഷമേ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തൂ. ഗ്യാലക്സി നോട്ട് രണ്ട്,ഗ്യാലക്സി ആന്‍ഡ്രോയിഡ് കാമറ,ഗ്യാലകസ്സി പ്ലെയര്‍ 5.8 എന്നിവയാണ് ബെര്‍ലിനില്‍ സാംസംഗ് ഇതുവരെ പുറത്തിറക്കിയ മറ്റു ഉല്‍പ്പന്നങ്ങള്‍.

പുതിയ ഐഫോണിന് 800 ഡോളര്‍: ആരാധകര്‍ക്ക് നടുക്കമുളവാക്കി അഭ്യൂഹം




ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ ഐഫോണിന് 800 ഡോളര്‍ (ഏതാണ്ട് 45000 രൂപ) ആയിരിക്കുമോ വില? ഐഫോണ്‍ 5 എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിള്‍ വില്‍ക്കുക ഇത്രയും ഉയര്‍ന്ന വിലയ്ക്കായിരിക്കുമെന്ന അഭ്യൂഹം ഇന്റര്‍നെറ്റിലാകെ പടരുകയാണ്.

വ്യാഴാഴ്ച്ച രാവിലെ മുതല്‍ ട്വിറ്ററിലാണ് ഐഫോണ്‍ 5 ന് 800 ഡോളര്‍ വിലയെന്ന അഭ്യൂഹം പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്ന്, 'ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തു. ആപ്പിള്‍ ആരാധകര്‍ക്ക് നടുക്കമുളവാക്കിക്കൊണ്ടാണ് ഈ അഭ്യൂഹം പടര്‍ന്നത്. 

'iPhone 5 $800' 
എന്നത് വ്യാഴാഴ്ച ലോകമെങ്ങും ട്വിറ്ററിലെ ഏറ്റവും ജനപ്രിയ പ്രയോഗങ്ങളില്‍ രണ്ടാംസ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഐഫോണ്‍ 5 ന്റെ വിലയെക്കുറിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചില അപ്‌ഡേറ്റുകള്‍


അമേരിക്കയില്‍ സെല്ലുലാര്‍ സേവനദാതാക്കളുടെ കരാറോടുകൂടി ഐഫോണ്‍ 4എസിന്റെ 64 ജിബി മോഡല്‍ വാങ്ങുമ്പോള്‍ 399 ഡോളര്‍ (ഏതാണ്ട് 21000 രൂപ) ആണ് വില. 

ഇപ്പോഴത്തെ അഭ്യൂഹത്തിന്റെ ഉറവിടം വ്യക്തമല്ല. പുതിയ ഐഫോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. സപ്തംബര്‍ 12 ന് ഐഫോണ്‍ 5 ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രമുഖ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പുതിയ ഐഫോണിന് വലിയ സ്‌ക്രീന്‍ ആയിരിക്കുമെന്ന് കുറെ നാളായി റിപ്പോര്‍ട്ടുകള്‍
 വരുന്നുണ്ട്. നാലിഞ്ചോ അതില്‍ കൂടുതലോ ആയിരിക്കും ഐഫോണ്‍ 5 ന്റെ സ്‌ക്രീന്‍ വലിപ്പമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍, പുതിയ ഐഫോണിനെക്കുറിച്ച് ഒരു വിവരവും പുറത്തു വിടാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. 

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുത്തന്‍മുഖം നല്‍കാന്‍ വിന്‍ഡോസ് 8




ദിന്ദ്വമുഖവുമായാണ് വിന്‍ഡോസ് 8 എത്തുന്നത്-പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും ടച്ച്‌സ്‌ക്രീനിനും യോജിച്ച രീതിയില്‍. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുതിയ രൂപംനല്‍കാന്‍ വിന്‍ഡോസ് 8 ന്റെ ഈ സവിശേഷത വഴിയൊരുക്കും.

2012 ഒക്ടോബര്‍ 26 നാണ് മൈക്രോസോഫ്റ്റ് പുതിയ വിന്‍ഡോസ് പതിപ്പ് പുറത്തിറക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എച്ച്.പി, തോഷിബ, ഡെല്‍, അസ്യൂസ്, ലെനൊവൊ തുടങ്ങിയ പ്രമുഖ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) നിര്‍മാതാക്കളെല്ലാം വിന്‍ഡോസ് 8 ന്റെ സാധ്യതകള്‍ മുതലാക്കാന്‍ പാകത്തില്‍ ഹൈബ്രിഡ് ടച്ച്‌സ്‌ക്രീനുകളോടു കൂടിയ മോഡലുകളിറിക്കാന്‍ തയ്യാറെടുക്കുകയാണ്.

ലാപ്‌ടോപ്പുകളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ വിന്‍ഡോസ് 8 ന്റെ ദിന്ദ്വസ്വഭാവം കമ്പനികള്‍ക്ക് അവസരമൊരുക്കും. ഡിസ്‌പ്ലേ സ്‌ക്രീനുകളില്‍ നിന്ന് വേര്‍പെട്ട കീബോര്‍ഡുള്ള മോഡലുകളും, ഡിസ്‌പ്ലേയ്ക്കുള്ളില്‍ തന്നെ കീബോര്‍ഡുകള്‍ മറഞ്ഞിരിക്കുന്ന തരത്തിലുള്ള മോഡലുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.

ടാബ്‌ലറ്റുകളുടെയും ലാപ്‌ടോപ്പുകളുടെയും ഗുണങ്ങളടങ്ങിയ സങ്കരയിനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പുതിയനിരയാണ് വിന്‍ഡോസ് 8 ന്റെ പിന്തുണയോടെ രംഗത്തെത്തുകയെന്ന് സാരം.


പ്രമുഖ പിസി നിര്‍മാതാക്കളായ ഹ്യൂലെറ്റ്-പക്കാഡ് (എച്ച്.പി) അടുത്തയിടെ മൂന്നു പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഒരെണ്ണം 'എച്ച്.പി. എന്‍വി എക്‌സ് 2' (HP Envy x2) ആണ്. അനായാസം കൊണ്ടുനടക്കാവുന്ന ആ ഉപകരണത്തിന്റെ 11 ഇഞ്ച് കീബോര്‍ഡ് കാന്തങ്ങളുടെ സഹായത്തോടെ കീബോര്‍ഡ് ഡോക്കില്‍ ഘടിപ്പിക്കാനാകും.

എന്‍വി എക്‌സ് 2 വിന്റെ സ്‌ക്രീനിന് പിന്നില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. മാത്രമല്ല, എന്‍.എഫ്.സി (near field communication) സങ്കേതവും ഇതിലുണ്ട്. യൂസര്‍മാര്‍ക്ക് ഫോട്ടോകളും കോണ്ടാക്ടുകളും മറ്റ് ഉള്ളടക്കങ്ങളും പങ്കുവെയ്ക്കാന്‍ ഇത് സഹായിക്കും.

പരമ്പരാഗത ലാപ്‌ടോപ്പ് ഡിസൈനൊപ്പം ടച്ച്‌സ്‌ക്രീന്‍ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയതാണ് എച്ച്.പി.യുടെ മറ്റ് മോഡലുകള്‍.


തോഷിബ അടുത്തിയിടെ അവതരിപ്പിച്ച 'സാറ്റ്‌ലൈറ്റ് യു925ടി' (Toshiba Satellite U925t) മോഡലിന്റെ പ്രത്യേകത ഇതിന്റെ സ്‌ക്രീന്‍ കീബോര്‍ഡിന് മുകളിലൂടെ തെന്നിമാറ്റാന്‍ കഴിയുമെന്നതാണ്. 12.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിലുള്ളത്.


വ്യത്യസ്തമായ സമീപനമാണ് ഡെല്‍ അതിന്റെ 'എക്‌സ്പിഎസ് ഡ്യുവൊ 12' (Dell XPS Duo 12) എന്ന മോഡലില്‍ എടുത്തിരിക്കുന്നത്. സ്‌ക്രീനിനെ മുകളിലേക്ക് തിരിച്ചുവെച്ച് ഉപയോഗിക്കാന്‍ പാകത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.


'ഐഡിയാപാഡ് യോഗ' (Ideapad Yoga) എന്ന മോഡലാണ് വിന്‍ഡോസ് 8 ന്റെ പ്രത്യേകത മുതലെടുത്ത് ലെനൊവൊ അവതരിപ്പിക്കുന്നത്. 

Saturday, August 18, 2012


Tuesday, August 14, 2012


എല്ലാം സ്മാര്‍ട്ട്‌ ആയി പഠിക്കാം !

നിങ്ങള്‍ വിദ്യാര്‍ത്ഥി ആണോ ?

(LKG /MONTISSORI മുതല്‍ +2 വരെ
 (STATE /CBSE/ICSE STALLBUS)
MEDICALENGG.ENTRANCE,PSC,BANK,RAILWAY,GATE,NET etc, തുടങ്ങിയ മല്‍സര പരിക്ഷകള്‍ക്ക് തയാരെടുക്കുനവര്‍ )

നിങ്ങള്‍ INETRNET ഉപയോഗിക്കുന്ന വെക്തിയാണോ/ വീട്ടില്‍ COMPUTER, INTERNET CONNECTION ഉണ്ടോ?

ഉത്തരം YES  ആണെങ്കില്‍ വെറും Rs. 500/- രൂപയ്ക്ക് SMART INDIA യുടെ ONLINE പഠനം വഴി ഒരു വര്‍ഷത്തേക്ക് പഠനം സ്മാര്‍ട്ട്‌ ആക്കാം .
 ഒപ്പം വരുമാനവും !

കുടുതല്‍ വിവരങ്ങള്‍ക്ക് : 
ഉടന്‍ ബന്ധപെടുക
  സുനില്‍ മഞ്ചേരി.
  e- learning Educational Advisor
  Mob: 9895 345 616   www.linusmji2008.blogspot.com

Friday, August 10, 2012

ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍


ബാറ്ററിയുടെ ആയുസ് കൂട്ടാന്‍ ചില പൊടിക്കൈകള്‍
മൊബൈല്‍ഫോണുകള്‍ സ്മാര്‍ട്ടായതോടെ കഷ്ടത്തിലായ കൂട്ടരാണ് ബാറ്ററികള്‍. മൊബൈല്‍ സംസാരിക്കാനും മെസേജ് അയക്കാനും മറ്റും ഉപയോഗിച്ചിരുന്ന മൂന്നും നാലും ദിവസം ചാര്‍ജ് നിന്നിരുന്ന ബാറ്ററികള്‍ സ്മാര്‍ട്ട്ഫോണിലേക്ക് എത്തിയതോടെ കഷ്ടിച്ച് ഒരു ദിവസം കൂടിയാല്‍ ഒന്നര ദിവസം, അതിനുള്ളില്‍ വറ്റിവരണ്ട് പണിമുടക്കുകയാണ്. അത്യാവശ്യം ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയും പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യുന്ന മൊബൈലാണെങ്കില്‍ ഒരു ദിവസം തന്നെ ചാര്‍ജ് നിന്നാല്‍ ഭാഗ്യം. കൂടെ ഒരു ചാര്‍ജര്‍ കൊണ്ടുനടന്നില്ലെങ്കില്‍ എപ്പോ വേണമെങ്കിലും നിങ്ങള്‍ ‘പെരുവഴി’യിലാകും. ബാറ്ററിയുടെ ആയുസ് കുറച്ചെങ്കിലും കൂട്ടാന്‍ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? താഴെപറയുന്ന പൊടിക്കൈകള്‍ ഒന്നു ചെയ്തുനോക്കൂ.
ഡിസ്പ്ളേ ശ്രദ്ധിക്കുക- സ്മാര്‍ട്ട്ഫോണില്‍ ഏറ്റവുമധികം ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നയാളാണ് ഡിസ്പ്ളേ. ഡിസ്പ്ളേ ബ്രൈറ്റ്നസ് എത്ര ഉയര്‍ന്നിരിക്കുന്നുവോ അത്ര വേഗത്തില്‍ ചാര്‍ജ് ഇറങ്ങും. സ്ക്രീന്‍ ബ്രൈറ്റ്നസ് 100 ഒക്കെ ഇട്ട ശേഷം ചാര്‍ജ് പെട്ടന്ന് തീരുന്നുവെന്ന് ഫോണിനെ കുറ്റം പറയേണ്ട എന്ന് സാരം. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ബ്രൈറ്റ്നെസ് കുറച്ചുവെക്കുകയാണ് ഇതിനുള്ള പ്രതിവിധി. ടൈംഔ് ഓപ്ഷനുള്ള ഫോണുകളില്‍ സ്ക്രീന്‍ലൈറ്റ് ടൈംഔ് 15 മുതല്‍ 30 വരെ സെക്കന്‍റ് ആക്കിവെച്ചാല്‍ നന്നായിരിക്കും.
കണക്ടിവിറ്റി വില്ലനായേക്കാം- ചാര്‍ജ് കുടിക്കുന്ന മറ്റൊരു വില്ലനാണ് കണക്ടിവിറ്റി, പ്രത്യേകിച്ച് വൈഫൈയും ജി.പി.എസും. യാത്രയിലും മറ്റും ആണെങ്കില്‍ പുതിയ സിഗ്നലുകള്‍ ലഭ്യമാക്കാന്‍ ഇവ ഏറെ ബാറ്ററി ചാര്‍ജ് വിനിയോഗിക്കുന്നു. ആവശ്യമില്ലാ· സമയങ്ങളില്‍ എല്ലാ കണക്ടിവിറ്റിയും ഓഫ് ആക്കാന്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാം. വൈഫൈ, ജി.പി.എസ് എന്നിവയുടെ വിഡ്ജറ്റുകളോ ഷോര്‍ട്ട്കട്ട് കീയോ ഹോംസ്ക്രീനില്‍ ഉപയോഗിച്ചാല്‍ ഇത് ഏറെ എളുപ്പമാകും.
ഹോംസ്ക്രീന്‍ കുത്തിനിറക്കരുത്- എളുപ്പത്തില്‍ ഉപയോഗിക്കാനെന്ന് പറഞ്ഞ് ഉപയോഗിക്കാത്ത ആപ്ളിക്കേഷനുകളുടെ വരെ ഷോര്‍ട്ട്കട്ടുകളും വിഡ്ജറ്റുകളും ഹോംസ്ക്രീനില്‍ ഇടുന്നവരാണ് നമ്മള്‍ പലരും. എന്നാല്‍ ഹോംസ്ക്രീനില്‍ ഐക്കണുകളുടെ എണ്ണം വര്‍ധിക്കുന്നത് ബാറ്ററി ചാര്‍ജിന് ഹാനികരമാണ് എന്നതാണ് വസ്തുത. ഹോംസ്ക്രീനില്‍ ആനിമേറ്റഡ് വാള്‍പേപ്പറുകള്‍ ഒഴിവാക്കേണ്ടതാണ്.
ഗെയിമുകളും ആപ്ളിക്കേഷനുകളും ഉപയോഗിച്ച ശേഷം വെറുതെ എക്സിറ്റ് അടിക്കാതെ ഷട്ട്ഡൗണ്‍ ചെയ്തുവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം അവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും അത് ബാറ്ററി ചാര്‍ജ് നഷ്ടമുണ്ടാക്കുകയും ചെയ്യും.
ആപ്ളിക്കേഷന്‍ സ്റ്റോറുകളില്‍ ബാറ്ററി ഉപയോഗം കാണാന്‍ കഴിയുന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഫോണിലെ ആപ്ളിക്കേഷനുകളും പ്രോഗ്രാമുകളും എത്ര ബാറ്ററി ചാര്‍ജ് ഉപയോഗിക്കുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
ആപ്ളിക്കേഷനുകള്‍ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പതിവായി പുതുക്കുന്നതാണ് (സിംക്രണൈസേഷന്‍) മറ്റൊരു വില്ലന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, കാലാവസ്ഥ,വാര്‍ത്തകള്‍ തുടങ്ങിയവക്കായുള്ള ആപ്ളിക്കേഷനുകള്‍ ഉദാഹരണം. ഇവയില്‍ അപ്ഡേറ്റുകളുടെ സമയം വര്‍ധിപ്പിക്കുകയോ അത്യാവശ്യമില്ലാത്ത ആപ്ളിക്കേഷനുകളാണെങ്കില്‍ അപ്ഡേറ്റ് ഓഫ് ചെയ്യുകയോ ചെയ്യുക

സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം


സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിനെ ‘റാഞ്ചാന്‍’ അണിയറില്‍ ഒരുക്കം സജീവം
ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ തലച്ചോറിലെ വിലപിടിച്ച ആശയങ്ങളും ചിന്തകളും ‘ഹാക്ക്’ ചെയ്യാനുള്ള ഉപകരണത്തിന്‍െറ പണിപ്പുരയിലാണ് ശാസ്ത്രലോകം. തളര്‍ന്ന ശരീരവുമായി വീല്‍ ചെയറില്‍ കഴിയുന്ന ഈ പ്രതിഭ കഴിഞ്ഞ 30 വര്‍ഷമായി സംസാരിക്കാനാവാത്ത അവസ്ഥയിലാണ്. അവ്യക്തമെങ്കിലും അമൂല്യമായ വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഈ 70 കാരന്‍െറ മുന്നില്‍ കാതുകൂര്‍പിക്കുകയായിരുന്നു ശാസ്ത്ര ലോകം. ശബ്ദം പുറപ്പെടുവിക്കുന്ന തരം റോബോര്‍ട്ടിനെ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ആണ്് നിലവില്‍ ആശയ വിനിമയത്തിന് ഇദ്ദേഹം ആശ്രയിക്കുന്നത.് എന്നാല്‍, ഇത് ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയം ദിനംപ്രതി മോശമായി വരുന്നതാണ് പുതിയ പരീക്ഷണത്തിന് ഹോക്കിങ്ങിനെയും മറ്റു ശാസ്ത്രഞ്ജരെയും പ്രേരിപ്പിച്ചത്. യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘ഐ ബ്രെയിന്‍’ എന്ന് പേരിട്ട പുതിയ ഉപകരണം വികസിപ്പിക്കുന്നത്. ഇതിനായി ഇവര്‍ക്കൊപ്പം സര്‍വകലാശാലയില്‍ കഴിയുകയാണ് ഹോക്കിങ്. തീപെട്ടിക്കൂടിനോളം വലിപ്പവും തീരെ ഭാരം കുറഞ്ഞതുമായ ‘ഐ ബ്രെയിന്‍’ ഹോക്കിങ്ങിന്‍െറ തലയില്‍ ആണ് ഘടിപ്പിക്കുകയെന്ന് പരീക്ഷണത്തിന് തേൃത്വം നല്‍കുന്ന പ്രൊഫസര്‍ ലോ പറഞ്ഞു. ഹോക്കിങ്ങിന്‍െറ തലച്ചോറിനകത്തേക്കു തുറക്കുന്ന ജനല്‍ പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നും ഇത് തങ്ങളില്‍ വളരെയധികം ഉത്സാഹം ജനിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംബ്രിഡ്ജില്‍ അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ ‘ഐ ബ്രെയിന്‍’ ഘടിപ്പിച്ച ഹോക്കിങ്ങുമൊത്തുള്ള ആശയവിനിമയം സംഘടിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഫസര്‍ അറിയിച്ചു.

‘സിരി’ക്ക് പകരം വെക്കാന്‍


‘സിരി’ക്ക് പകരം വെക്കാന്‍
മൊബൈല്‍ വോയ്സ് അസിസ്റ്റന്‍റ്, സെര്‍ച്ച് ആപ്ളിക്കേഷനുകളെ ‘സിരി’ക്ക് മുമ്പും ശേഷവും എന്ന് വിലയിരുത്തേണ്ട അവസ്ഥയാണ്. ഒറിജിനല്‍ ‘സിരി’യടങ്ങിയ ആപ്പിള്‍ നാല് എസ് ഫോണ്‍ സ്വന്തമാക്കാന്‍ മുടക്കേണ്ടി വരുന്ന തുക 40000·ത്തില്‍ അധികമാണ്. സംഭവം ഗംഭീരമൊക്കെയാണെങ്കിലും ഇത്രയും പൈസയൊന്നും മുടക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവരില്‍ ഒരു വിപണി സാധ്യതയില്ലേയെന്ന് മൊബൈല്‍ കമ്പനികളും ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും ചിന്തിച്ച് തുടങ്ങിയത് അല്‍പം വൈകിയാണ്. സാംസംഗ്, എല്‍.ജി പിന്നെ മൈക്രോമാക്സുമാണ് ‘സിരി’ മോഡല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കിയ കമ്പനികള്‍. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ഡെവലപ്പര്‍മാരും വെറുതെയിരുന്നില്ല. സാംസംഗ് എസ് വോയിസ്, എല്‍.ജി ക്വിക്ക് വോയിസ്, മൈക്രോമാക്സ് ഐഷ, പിന്നെ മികച്ചതെന്ന് തോന്നുന്ന ചില ആപ്ളിക്കേഷനുകള്‍ (അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം) എന്നിവയെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. സാംസഗ് എസ് വോയിസ് - ‘സിരി’യുമായി ഒട്ടനവധി കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്നുന്ന ഇന്‍റലിജന്‍റ് പെഴ്സനല്‍ അസിസ്റ്റന്‍റ് ആന്‍റ് നോളജ് നാവിഗേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘എസ് വോയിസ്’ സാംസംഗിന്‍െറ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ്3യിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നാച്ചറല്‍ ലാംഗ്വേജ് ഇന്‍റര്‍ഫേസ് എന്ന സങ്കേതം ഉപയോഗിച്ച് ഉപഭോക്താവിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യുകയും ചെയ്യുന്ന ഇവന് ഇംഗ്ളീഷിന് പുറമെ ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, കൊറിയന്‍, ഫ്രഞ്ച് ഭാഷകളും ‘അറിയാം’. രാവിലെ എഴുന്നേല്‍പ്പിക്കുക, കോളുകള്‍ക്ക് ആട്ടോമാറ്റിക്ക് മറുപടി പറയുക, നിര്‍ദേശിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുക തുടങ്ങിയവക്കും എസ് വോയിസിനെ കൊണ്ട് കഴിയും. ലോക്കേഷന്‍ അടിസ്ഥാനമാക്കിയുള്ളതും രാജ്യങ്ങള്‍ കേന്ദ്രമാക്കിയുള്ളതും ആയ ചോദ്യങ്ങള്‍ക്ക് ‘സിരി’യേക്കാള്‍ എസ് വോയ്സാണ് നന്നായി സംസാരിക്കുക.
2. എല്‍.ജി ക്വിക്ക് വോയിസ് - ഓപ്റ്റിമസ് വ്യു, ഓപ്റ്റിമസ് എല്‍.ടി.ഇ 2 ഫോണുകളില്‍ ജൂലൈ മാസത്തോടെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ക്വിക്ക് വോയിസ് സോഫ്റ്റ്വെയര്‍ അപ്ഡേഷനിലൂടെ ലഭ്യമാകുന്നതാണ്. ആപ്ളിക്കേഷന്‍ ഓപണ്‍ ചെയ്യല്‍, വെബ് സേര്‍ച്ച്, ഫോണ്‍ ചെയ്യല്‍ തുടങ്ങി എസ്വോയിസിലും സിരിയിലും ചെയ്യാനാകുന്ന കാര്യങ്ങള്‍ ക്വിക്ക് വോയിസിനും കഴിയും.
3. മൈക്രോമാക്സ് ‘ഐഷ’ - സാധാരണക്കാരന്‍െറ പോക്കറ്റിനിണങ്ങുന്ന എ50 നിഞ്ജ ഫോണിലാണ് ഐഷ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്പീച്ച് ഹാന്‍ഡ്സെറ്റ് അസിസ്റ്റന്‍റ്) ഉള്‍കാള്ളിച്ചിരിക്കുന്നത്. എസ്വോയിസിനും സിരിക്കുമൊപ്പം വരില്ലെങ്കിലും ഫോണ്‍ കോള്‍ അസിസ്റ്റന്‍റ്, മെസേജ് അയക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ‘ഐഷ’യെ ഉപയോഗിക്കാം.
ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപ്ളിക്കേഷനുകള്‍:
1. സ്കൈവി ( Skyvi) -ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനാണ്. ശബ്ദം ഉപയോഗിച്ച് ഫേസ്ബുക്കും ട്വിറ്ററും അപ്ഡേറ്റ് ചെയ്യാനും കഴിയും.
2.എവി (Evi) -ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗജന്യ ആപ്ളിക്കേഷന്‍ ലഭ്യമാണ്. മറ്റു സേര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യക്തവും കൃത്യവുമായ സെര്‍ച്ച് ഫലങ്ങള്‍ നല്‍കുമെന്ന് ആപ്ളിക്കേഷന്‍ അവകാശപ്പെടുന്നു.
3. ഐറിസ് (Iris.alpha) - സിരിയുടെ ക്ളോണ്‍ പതിപ്പായി വികസിപ്പിച്ചെടുത്തതാണ് ഇത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
4. വി ലിംഗോ (Vlingo) - ആന്‍ഡ്രോയിഡ് 2.0 മുതലുള്ള ഫോണുകളിലും ഐഫോണ്‍, ബ്ളാക്ക്ബെറി, നോക്കിയ, തെരഞ്ഞെടുത്ത വിന്‍ഡോസ് ഫോണുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആപ്ളിക്കേഷന്‍.
5. ഡ്രാഗണ്‍ഗോ (Dragon Go!) - ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. വിമാനടിക്കറ്റുകളും സിനിമാ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ വരെ ഇതുകൊണ്ട് സാധിക്കും.
6. വോയിസ് ആന്‍സര്‍ (Voice Answer) - മറ്റു വോയ്സ് അസിസ്റ്റന്‍റുകള്‍ ചെയ്യുന്ന ജോലികള്‍ എല്ലാം ചെയ്യുന്ന ഇതിന്‍െറ ആകര്‍ഷണം സംശയങ്ങള്‍ ചോദിക്കാനുള്ള ഒരു റോബോട്ട് ആണ്. ചാറ്റിനുള്ള മറുപടിയില്‍ റോബോട്ട് വിശദമായ മറുപടി നല്‍കും.
7. മിറ്റിനി (Mitini) -സിരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു കനേഡിയന്‍ സ്വദേശി ഹോബി എന്ന നിലയില്‍
വിന്‍ഡോസ് ഫോണിനായി വികസിപ്പിച്ചെടുത്ത ആപ്ളിക്കേഷനാണ് മിറ്റിനി

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍


സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍
വാഷിംഗ്ടണ്‍: സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ത്വക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്ട്വെയര്‍ വികസിപ്പിച്ചെടുത്തു. യു.എം. സ്കിന്‍ ചെക്ക് (UMSkinCheck) എന്ന് പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ അമേരിക്കയിലെ മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്.
തലമുതല്‍ കാല്‍വിരല്‍ വരെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളുടെ 23 ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന ഈ സങ്കേതം, പതിവായി ചര്‍മം പരിശോധിക്കും. നേരത്തെ നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ച് പിന്നീട് തൊലിപ്പുറത്ത് വരുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും വളര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.
ഒരു മറുകിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകുകയോ അതിന്‍െറ സ്വഭാവം മാറുകയോ ചെയ്താല്‍ അതിന്‍െറ ചിത്രങ്ങള്‍ ത്വക്ക് രോഗ വിദഗ്ധന് കൈമാറ്റം ചെയ്യപ്പെടും. തുടര്‍ന്ന് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യും. ത്വക്കിനുണ്ടാകുന്ന അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ ഈ സോഫ്ട്വെയര്‍ മൂലം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ത്വക്ക് കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ഇതാണ് തങ്ങളെ ഇത്തരമൊരു സോഫ്ട്വെയറിലേക്ക് നയിച്ചതെന്ന് ഗവേഷക ടീം പറയുന്നു. ഐ ഫോണിലും ഐ പാഡിലും മാത്രമെ ഇപ്പോള്‍ ഈ സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയു

മൊബൈല്‍ചാര്‍ജ് തീര്‍ന്നാല്‍ ‘മാനത്ത്' നോക്കാം


മൊബൈല്‍ചാര്‍ജ് തീര്‍ന്നാല്‍ ‘മാനത്ത്' നോക്കാം
‘ഫുള്‍ടൈം റേഞ്ചി’ലായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടും പിടിക്കാത്ത കാര്യമാണ് മൊബൈലിന്‍െറ ബാറ്ററി ചാര്‍ജ് തീരുന്നത്. വറ്റിയ ബാറ്ററിയുമായി രാവിലെ ഓഫീസില്‍ പോകുന്നതിന് മുമ്പ് ചാര്‍ജറില്‍ കുത്തുമ്പോഴായിരിക്കും വൈദ്യുതി ഇല്ലെന്ന കാര്യം അറിയുന്നത്. കേരള·ിലടക്കം ഇന്ത്യന്‍ നഗരങ്ങളില്‍ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന വേനല്‍ക്കാലത്തെ പതിവ് കാഴ്ചയാണ് ഇത്. മഴ കുറയുന്ന സാഹചര്യത്തില്‍ വൈദ്യുതോല്‍പ്പാദനത്തിന് ബദല്‍മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നത്പോലെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ബദല്‍ വഴി തേടുകയാണ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങള്‍. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ഹാന്‍ഡ്സെറ്റ് വിപണിയിലെ ശ്രദ്ധേയ സാന്നിധ്യമായ മൈക്രോമാക്സിലെ ഗവേഷകര്‍ ഈ ഒരു ചിന്തയുമായി ‘മാനത്തേക്ക്’ നോക്കിയിരിക്കുന്നതായി വാര്‍ത്ത വന്നിട്ട് നാളുകളായിരുന്നു. നാളുകളുടെ ഗവേഷണത്തിനൊടുവില്‍ ആദ്യ സോളാര്‍ പാനലോടെയുള്ള അവരുടെ ആദ്യമൊബൈല്‍ഫോണ്‍ വിപണിയിലെത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മൈക്രോമാക്സ് എക്സ് 259 എന്നാണ് ഈ പരിസ്ഥിതി സൗഹൃദ ഹാന്‍ഡ്സെറ്റിന്‍െറ പേര്. എപ്പോഴും യാത്ര ചെയ്യുന്നവര്‍ക്കും പവര്‍കട്ട് നിത്യസംഭവമായ ഗ്രാമങ്ങളില്‍ താമസിക്കുന്നവരെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍സെല്ലിന് മൂന്ന്മണിക്കൂര്‍ സൂര്യപ്രകാശമേറ്റാല്‍ ഏതാണ്ട് 1.5 മണിക്കൂര്‍ വരെ ടോക്ക്ടൈം ലഭിക്കും. 240*320 റെസല്യൂഷനുള്ള 2.4 ഇഞ്ച് QVGA ഡിസ്പ്ളേ ആണ് ഇതിനുള്ളത്. വി.ജി.എ കാമറ, വീഡിയോ ആഡിയോ പ്ളെയറുകള്‍, ബ്ളൂടൂത്ത·് ,എഫ്.എം റേഡിയോ എന്നീ സൗകര്യങ്ങളുള്ള ഇത് ഡ്യുവല്‍ സിം ഫോണ്‍ ആണ്. നാല് ജി.ബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്ന ഈ ‘ഹരിത’ഫോണിന് 1000 എം.എ.എച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. വിപണിയില്‍ ഉടന്‍ ലഭ്യമാകുന്ന എക്സ് 259ന് 2499 രൂപയാണ് വിലയിട്ടിരിക്കുന്നത്.

Wednesday, August 08, 2012

ടോര്‍ച്ചായും മൊബൈല്‍ചാര്‍ജറായും സിഗ്നല്‍ ബൂസ്റ്ററായും....കുട




മഴ നനയാതെയും വെയില്‍കൊള്ളാതെയും നടക്കാന്‍ മാത്രമുള്ളതല്ല കുടയെന്ന് തെളിയിക്കുകയാണ് ലണ്ടനിലെ ഒരു വിദ്യാര്‍ഥി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പി.എച്ച്.ഡി. വിദ്യാര്‍ഥി കെന്നറ്റ് ടോങ് ആണ് കുടയുടെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തുന്നത്.

ഒരേ സമയം കുടയായും, മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളിലെ സിഗ്‌നല്‍ ബൂസ്റ്ററായും, മൊബൈല്‍ ചാര്‍ജറായും, ടോര്‍ച്ചായും ഉപയോഗിക്കാവുന്ന വിവിധോദ്ദേശ കുടയാണ് കെന്നറ്റ് ടോങിന്റെ സൃഷ്ടി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ജെയിംസ്‌ബോണ്ട് കുട'.

വിദൂര സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മൊബൈലുകള്‍ക്ക് റേഞ്ച് കിട്ടാതെ വരിക ഒരു സാധാരണ സംഭവമാണ്. മൊബൈലുകളുടെ ബാറ്ററി തീരുന്നതും സാധാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ബൂസ്റ്റര്‍ ബ്രോളി' (Booster Brolly) എന്ന് പേരുള്ള ഈ കുട തുണയ്‌ക്കെത്തും. ഇരുട്ടത്തിത് ടോര്‍ച്ചായും ഉപയോഗിക്കാം.

മൊബൈല്‍ സിഗ്‌നലുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ ടവറുകളില്‍ നിന്നുള്ള ദുര്‍ബല റേഡിയോ സിഗ്‌നലുകള്‍ പിടിച്ചെടുത്ത് ശക്തിപ്പെടുത്തുകയും, ചുറ്റും ഒരു ഷവര്‍പോലെ സിഗ്‌നലുകള്‍ നല്‍കുകയാണ് കുട ചെയ്യുന്നത്. ഇതിനായി ഹൈ-ഗെയിന്‍ ആന്റിനയും കുറഞ്ഞ ശക്തിയിലുള്ള സിഗ്‌നല്‍ റിപ്പീറ്ററും ചേര്‍ന്നുള്ള സങ്കേതമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പഴയ കാലന്‍കുടകളുടേതുപോലെ മുകള്‍ഭാഗത്ത് നിന്ന് തള്ളിനില്‍ക്കുന്ന അലുമിനിയം ഭാഗമാണ് ആന്റിനയായി പ്രവര്‍ത്തിക്കുക. കുടയുടെ തുണിയില്‍ തുന്നിച്ചേര്‍ത്ത സോളാര്‍ പാനലുകളില്‍ നിന്ന് ഇതിനുള്ള വൈദ്യുതി ലഭ്യമാക്കുന്നു.

കുടയുടെ പിടിയില്‍ ഘടിപ്പിച്ച 12 വോള്‍ട്ടിന്റെ രണ്ട് ബാറ്ററികളിലാണ് സോളാര്‍ വൈദ്യുതി സംഭരിക്കുന്നത്. പിടിയിലുള്ള യു.എസ്.ബി. പോര്‍ട്ടുവഴി മൊബൈല്‍ ചാര്‍ജിങും സാധ്യമാകുന്നു.
മൊബൈല്‍ മാത്രമല്ല ക്യാമറ തുടങ്ങിയ ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം. മൂന്നു മണിക്കൂര്‍കൊണ്ട് ഒരുസ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പിടിയില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി. ബള്‍ബാണ് കുടയെ ടോര്‍ച്ചാക്കി മാറ്റുന്നത്. കുടയുടെ ഭാരം വെറും 800 ഗ്രാം മാത്രം.

ബ്രിട്ടണിലെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ആണ് ഈ ഹൈടെക് കുട പുറത്തിറക്കുന്നത്. എന്നാല്‍, ഇത് പുറത്തിറക്കുന്ന ദിവസവും വിലയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വേനലോടെ സംഭവം വിപണിയിലെത്തുമെന്നാണ് സൂചന.

Sunday, August 05, 2012

'ഏഴ് സംഭ്രമനിമിഷങ്ങള്‍ക്ക്' ലോകമൊരുങ്ങി




വാഷിങ്ടണ്‍ : 1969-ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണത് വിശേഷിപ്പിക്കപ്പെടുന്നത്. യു.എസ്സിന്റെ റോബോട്ടിക് പേടകമായ 'ക്യൂരിയോസിറ്റി' തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.01ന് ചൊവ്വാഗ്രഹത്തിലിറങ്ങുമ്പോള്‍ അതൊരു ബഹിരാകാശ വിസ്മയമാവും. 

നൂതനവും സാഹസികവുമായ 'ലാന്‍ഡിങ്' രീതിയാണു യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'(നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) യിലെ ശാസ്ത്രജ്ഞര്‍ ഈ പേടകത്തിനായി വിഭാവനം ചെയ്തിരിക്കുന്നത് എന്നതാണു കാരണം. 

'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകള്‍ അതീവനിര്‍ണായകമാണ്. അതുകൊണ്ടുതന്നെ 'ഏഴു സംഭ്രമനിമിഷങ്ങള്‍' (സെവന്‍ മിനിറ്റ്‌സ് ഓഫ് ടെറര്‍) എന്നാണതിനെ 'നാസ' വിശേഷിപ്പിക്കുന്നത്. 

മുന്‍കാല ചൊവ്വാപര്യവേക്ഷണ പേടകങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണു 'ക്യൂരിയോസിറ്റി'ക്കുവേണ്ടി സങ്കീര്‍ണമായ 'ലാന്‍ഡിങ്' രീതി പരീക്ഷിക്കേണ്ടിവന്നത്. 

'സ്പിരിറ്റ്', 'ഓപര്‍ച്യുണിറ്റി' തുടങ്ങിയ മുന്‍ പേടകങ്ങള്‍ 'എയര്‍ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍, 'ആകാശ ക്രെയിന്‍' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി ഉപയോഗിക്കുന്നത്. 'ലാന്‍ഡിങ്ങി'ന് ഏഴു മിനിറ്റു മുമ്പ് വിക്ഷേപണവാഹനത്തില്‍നിന്ന് വേര്‍പെടുന്ന പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. 'ആകാശ ക്രെയിനാ'ണ് പിന്നെ പേടകത്തെ താങ്ങുന്നത്. 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ അതിവേഗമാര്‍ജിക്കുന്ന പേടകം പിന്നീട് ക്രമാനുഗതമായി വേഗം കുറച്ച് വളഞ്ഞും പുളഞ്ഞുമിറങ്ങുന്നു. പേടകത്തിന്റെ ആറു ചക്രങ്ങളും ചൊവ്വയുടെ പ്രതലത്തില്‍ മുട്ടുന്നതോടെ 'ആകാശ ക്രെയിനു'മായി അതിനെ ബന്ധിപ്പിച്ചിരുന്ന നൈലോണ്‍ ചരടുകള്‍ വിച്ഛേദിക്കപ്പെടും. 'ക്രെയിന്‍' പറന്നകലുകയും സുരക്ഷിതമായ ദുരത്തെത്തിയശേഷം തകര്‍ന്നുവീഴുകയും ചെയ്യും. 

ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങുക. 154 കിലോമീറ്റര്‍ വീതിയുള്ള ഈ കുഴിയില്‍ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ളൊരു പര്‍വതമുണ്ട്- മൗണ്ട് ഷാര്‍പ്. കുഴിയില്‍നിന്ന് മുകളിലേക്കുയര്‍ന്നാണതിന്റെ നില്‍പ്പ്. 

ചൊവ്വയില്‍ എന്നെങ്കിലും ജീവാണുസാന്നിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ഈ കുഴിയില്‍നിന്നും മലയില്‍ നിന്നും തോണ്ടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് 'നാസ' യിലെ ശാസ്ത്രജ്ഞര്‍ക്കുള്ളത്. അതിനാവശ്യമായ ഉപകരണങ്ങളുടെ സമ്പന്നശേഖരവും വഹിച്ചാണ് 566 ദശലക്ഷം കിലോമീറ്റര്‍ പറന്ന് 'ക്യൂരിയോസിറ്റി' ചൊവ്വയിലെത്തുന്നത്. രണ്ടു വര്‍ഷം നീണ്ട ദൗത്യത്തിനിടെ സുപ്രധാന വിവരങ്ങള്‍ ഈ പേടകം ഭൂമിയിലേക്കു വിനിമയം ചെയ്യുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ നവംബര്‍ 26-നു ഫേ്‌ളാറിഡയിലെ കേപ് കനവറില്‍നിന്നാണ് പേടകം വിക്ഷേപിച്ചത്. യു.എസ്സിന്റെ ഇതേവരെയുള്ള ഏറ്റവും വലിയ ചൊവ്വാപര്യവേക്ഷണ പദ്ധതിയാണിത്. 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്. 

ക്വാഡ്‌കോര്‍ നിരയില്‍ എല്‍.ജി. ഓപ്ടിമസ്‌




ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളെക്കുറിച്ച് ലോകം കേട്ടുതുടങ്ങിയത് ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടന്ന കോണ്‍ഗ്രസില്‍ ഹ്വാവേ (huawei) എന്ന ചൈനീസ് കമ്പനി ക്വാഡ്‌കോര്‍ പ്രൊസസറുളള അസെന്റ് ഡി ക്വാഡ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം എല്‍.ജി. ഒപ്ടിമസ് എക്‌സ് 3, എച്ച്.ടി.സി. എന്‍ഡെവര്‍ എന്നീ സ്മാര്‍ട്‌ഫോണുകള്‍ മൊബൈല്‍കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടു. ഇവയും ക്വാഡ്‌കോര്‍ പ്രൊസസറുളള മോഡലുകളായിരുന്നു.

അതോടെ 2012 ല്‍ നടക്കാന്‍ പോകുന്നത് ക്വാഡ്‌കോര്‍ ഫോണുകളുടെ കിടമത്സരമായിരിക്കുമെന്ന് പലരും വിധിയെഴുതി. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണിയിലെത്തിയ സാംസങ് എസ് 3, എച്ച്.ടി.സി. വണ്‍എക്‌സ് തുടങ്ങിയ പല മോഡലുകളിലും ക്വാഡ്‌കോര്‍ പ്രൊസസറുണ്ടായിരുന്നു. ഇനിയിറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഐഫോണ്‍ 5, സാംസങ് നോട്ട് 10.1 എന്നിവയിലും ക്വാഡ്‌കോര്‍ പ്രൊസസര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള കമ്പ്യൂട്ടറുകളെയും സ്മാര്‍ട്‌ഫോണുകളെയുംകുറിച്ച് നമുക്കറിയാം. രണ്ടു ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണ് ക്വാഡ്‌കോര്‍ പ്രൊസസര്‍. ഡ്യുവല്‍കോര്‍ പ്രൊസസറുകളുടെ ഇരട്ടിവേഗം ന്യായമായും ക്വാഡ്‌കോറിന് ഉറപ്പുനല്‍കാനാകും, ഊര്‍ജലാഭവും.

എല്‍.ജി.യുടെ ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി (Optimus 4X HD) എന്നു പേരുള്ള ഈ ഫോണ്‍ ഇന്ത്യയിലെ എല്‍.ജി. ഷോറൂമുകളില്‍ ലഭ്യമാണ്.

1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ എന്‍വിഡിയ ടെഗ്രാ 3 പ്രൊസസര്‍ തന്നെയാണ് ഒപ്ടിമസ് 4 എക്‌സിന്റെ ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഒരു ജി.ബി. റാമാണുള്ളത്.

4.7 ഇഞ്ച് ഐ.പി.എസ്. സ്‌ക്രീനോടുകൂടിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡിയുടെ ഡിസ്‌പ്ലേ റിസൊല്യൂഷന്‍ 720 ഗുണം 1280 പിക്‌സല്‍സ് ആണ്. എട്ട് മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ ഫോണില്‍ വീഡിയോകോളിങിനായി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഓട്ടോഫോക്കസ്, ഫേസ്ട്രാക്കിങ്, പനോരമ, എച്ച.ഡി. റെക്കോഡിങ് എന്നീ സൗകര്യങ്ങളോടുകൂടിയതാണ് എട്ട് മെഗാപിക്‌സല്‍ ക്യാമറ.

എഫ്്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., 3.5 എം.എം. ഓഡിയോ ജാക്ക്, 64 ജി.ബി. മൈക്രോ എസ്.ഡി. സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, എന്‍.എഫ്.സി. എന്നിവയാണ് ഒപ്ടിമസ് 4 എക്‌സിലുള്ളത്.

ഒമ്പതു മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 10 മണിക്കൂര്‍ ത്രിജി ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ബാക്കപ്പായി എല്‍.ജി.അവകാശപ്പെടുന്നത്. എല്‍.ജി. ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.യുടെ വില 35,000 രൂപ.

വിലയേറിയ ഒപ്ടിമസ് 4എക്‌സ് എച്ച്.ഡി.ക്കൊപ്പം മിഡ്‌റേഞ്ചില്‍ മറ്റൊരു മോഡല്‍ സ്മാര്‍ട്‌ഫോണ്‍ കൂടി എല്‍.ജി. ഇന്ത്യക്കാര്‍ക്കായി കാഴ്ചവെച്ചിട്ടുണ്ട്. 13,200 രൂപ വിലവരുന്നഓപ്ടിമസ് എല്‍5 (Optimus L5). നാലിഞ്ച് എച്ച്.വി.ജി.എ. സ്‌ക്രീനോടു കൂടിയ ഈ ഫോണിന്റെ പിക്ചര്‍ റിസൊല്യൂഷന്‍ 320 ഗുണം 480 പിക്‌സല്‍സ് ആണ്.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് എല്‍ ഫൈവില്‍ 800 മെഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാമുമാണുള്ളത്. ത്രിജി, വൈഫൈ, ബ്ലൂടുത്ത്, എന്‍.എഫ്.സി., എഫ്.എം. റേഡിയോ, അസിസ്റ്റഡ് ജി.പി.എസ്., ആക്‌സിലറോമീറ്റര്‍ എന്നിവയും ഫോണിലുണ്ട്. രണ്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുപേയാഗിക്കാം. 

വിന്‍ഡോസ് 8 ല്‍ നിന്ന് 'മെട്രോ' ഒഴിവാക്കുന്നു




വിന്‍ഡോസിന്റെ പുതിയ പതിപ്പില്‍ കട്ടകളായി ക്രമീകരിച്ചിട്ടുള്ള ഇന്റര്‍ഫേസിന് നല്‍കിയിരുന്ന പേരാണ് 'മെട്രോ' (Metro). ട്രേഡ്മാര്‍ക്ക് തര്‍ക്കത്തെ തുടര്‍ന്ന് 'മെട്രോ'എന്ന നാമം ഉപേക്ഷിക്കാന്‍ മൈക്രോസോഫ്ട് നിര്‍ബന്ധിതമായതായി റിപ്പോര്‍ട്ട്.

ഒരു 'പ്രധാനപ്പെട്ട യൂറോപ്യന്‍ പങ്കാളി'യുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിന്‍ഡോസ് 8 ല്‍ നിന്ന് മെട്രോ നാമം മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതെന്ന് 'ദ വെര്‍ജ്' ന്യൂസ് സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

വിന്‍ഡോസ് 8 ല്‍ നിന്ന് മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ മറ്റ് ഉത്പന്നങ്ങളില്‍ നിന്നും മെട്രോ ബ്രാന്‍ഡിങ് ഉപേക്ഷിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാര്‍ക്ക് മൈക്രോസോഫ്റ്റ് അയച്ച മെമ്മോ ആണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജര്‍മന്‍ റീട്ടെയ്ല്‍ ഭീമനായ 'മെട്രോ എജി'യാണ്, മൈക്രോസോഫ്റ്റ് സൂചിപ്പിക്കുന്ന യൂറോപ്യന്‍ പങ്കാളിയെന്ന് കരുതുന്നു.

മെട്രോ എന്ന നാമം ഒഴിവാക്കുമ്പോള്‍ പകരം എന്തു പേരിടണം എന്ന് മൈക്രോസോഫ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ പുതിയ നാമം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മാസങ്ങള്‍ക്കുമുമ്പ് ഡെവലപ്പര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും അയച്ച രേഖയില്‍ മൈക്രോസോഫ്റ്റ് പറഞ്ഞിരുന്നത്, മെട്രോ എന്നത് തങ്ങളുടെ 'ഡിസൈന്‍ ഭാഷയുടെ കോഡുനാമമാണ്' എന്നാണ്.

എന്നാല്‍, വിന്‍ഡോസ് 8 ന്റെ സവിശേഷ ഇന്റര്‍ഫേസിനെ (സമ്പര്‍ക്കമുഖത്തെ) പരാമര്‍ശിക്കുമ്പോള്‍, മെട്രോ എന്ന പേര് ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഡെവലപ്പര്‍മാരെ അറിയിച്ചിരിക്കുന്നു.

മെട്രോ എന്ന നാമം ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീഷണി മൈക്രോസോഫ്റ്റിന് മെട്രോ എജിയില്‍ നിന്നുണ്ടായി എന്നാണ് സൂചന.

മെട്രോയ്ക്ക് പകരം 'വിന്‍ഡോസ് 8 സ്‌റ്റൈല്‍ യുഐ' (Windows 8 style UI) എന്ന് തല്‍ക്കാലം ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു

Friday, August 03, 2012

വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും


വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് പുറത്തിറങ്ങും
സാന്‍ഫ്രാന്‍സിസ്കോ: തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിന്‍െറ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് എട്ട് ഒക്ടോബര്‍ 26ന് പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്‍െറ സെയില്‍സ് മീറ്റില്‍ യൂണിറ്റ് തലവനായ സ്റ്റീവന്‍ സിനോഫ്സ്കിയാണ് വിന്‍ഡോസ് 8 വാതായനം തുറന്നുവെയ്ക്കുന്ന ദിവസം വെളിപ്പെടുത്തിയത്. കൂടാതെ മൈക്രോസോഫ്റ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ബ്രാന്‍ഡന്‍ ലേബ്ളാന്‍ക് കഴിഞ്ഞ ദിവസം തന്‍െറ ബ്ളോഗിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പേഴ്സണല്‍ കംപ്യൂട്ടറുകളിലേക്ക് മാത്രമല്ല സ്മാര്‍ട്ഫോണുകളിലേക്കും ടാബ്ലറ്റുകളിലേക്കുമുള്ള പതിപ്പും പ്രസ്തുത ദിവസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കംപ്യൂട്ടറില്‍ വിന്‍ഡോസ് 8 അപ്ഗ്രേഡ് ചെയ്യുകയോ അപ്ഡേഷന്‍ ലഭ്യമാകുന്ന പുതിയ കംപ്യൂട്ടര്‍ വാങ്ങുകയോ ചെയ്യാം. വിന്‍ഡോസ് XP യോ, വിന്‍ഡോസ് 7 ഓ ഉപയോഗിക്കുന്നവര്‍ക്ക് 40 ഡോളര്‍ മുടക്കിയാല്‍ വിന്‍ഡോസ് 8 ലേക്ക് മാറാം.
സാധാരണ ഡെസ്ക്ടോപ്പിനും ടച്ച്സക്രീനിനും ഉതകുന്ന രീതിയിലാണ് വിന്‍ഡോസ് 8 പുറത്തിറക്കുന്നത്. വിന്‍ഡോസ് 8ന് മൂന്ന് പതിപ്പുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഗൂഗിളിന്‍െറ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടും ആപ്പിളിന്‍െറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടും (iOS) മത്സരിക്കേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ വിന്‍ഡോസ് 7 പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്ന വിന്‍ഡോസ് 8ല്‍ കാതലായ പല മാറ്റങ്ങളും മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്.

Thursday, August 02, 2012

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന കാലം വരുന്നു





അമേരിക്കയില്‍ സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സങ്കേതം രംഗത്തെത്തിയാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങളിട്ടിരിക്കുന്ന ടീഷര്‍ട്ട് തന്നെ മതിയാകും. സാധാരണ ടീഷര്‍ട്ടുകളില്‍ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കാനുള്ള വിദ്യയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളും മറ്റ് ഉപകരണങ്ങളും വസ്ത്രങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള വഴി തുറക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

ചുരുട്ടിവെയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. അത്തരം ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. 

സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ ഷിയോഡോങ് ലീ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ലിഹോങ് ബാവോ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ടുകളെ വൈദ്യുതസംഭരണിയാക്കുന്ന വിദ്യ കണ്ടെത്തിയത്.

ലോക്കല്‍ ഡിസ്‌ക്കൗണ്ട് സ്‌റ്റോറില്‍ നിന്ന് വാങ്ങിയ ടീഷര്‍ട്ടിനെ ഒരു ഫ് ളൂറൈഡ് ലായനിയില്‍ മുക്കി ഉണക്കിയ ശേഷം, ഓക്‌സിജന്‍ വിമുക്ത പരിസ്ഥിതിയില്‍ ഉന്നത ഊഷ്മാവില്‍ ബേക്ക് ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. 

ആ പ്രക്രിയ വഴി തുണിയിലെ നാരുകള്‍ സെല്ലുലോസില്‍ നിന്ന് കാര്‍ബണായി പരിവര്‍ത്തനം ചെയ്തുവെന്ന് 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആ പ്രക്രിയ മൂലം തുണിയുടെ വഴക്കത്തിന് (flexibility) ഒരു കോട്ടവും സംഭവിച്ചില്ല. 

തുണിനാരുകളെ ഇലക്ട്രോഡുകളായി ഉപയോഗിക്കുക വഴി, തുണിയുടെ ഭാഗങ്ങളെ കപ്പാസിറ്റര്‍ (capacitor) ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചു. വൈദ്യുതിയെ സംഭരിച്ചു വെയ്ക്കാനാണ് കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ വൈദ്യുതോപകരണങ്ങളുടെയും അഭിഭാജ്യഘടകമാണ് കപ്പാസിറ്ററുകള്‍. 

ടീഷര്‍ട്ടിന്റെ ഭാഗങ്ങള്‍ ആയിരക്കണക്കിന് പ്രാവശ്യം റീചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുന്ന 'സൂപ്പര്‍കപ്പാസിറ്ററുകളാ'യി തുണിയെ മാറ്റാന്‍ കഴിയുന്നു എന്നാണിതിനര്‍ഥം-പ്രൊഫ.ലീ പറഞ്ഞു. 

ആയിരക്കണക്കിന് തവണ റീചാര്‍ജ് ചെയ്തിട്ടും, തുണിയുടെ വൈദ്യുതസംഭരണ ശേഷിക്ക് അഞ്ചു ശതമാനത്തിലേറെ ശോഷണം സംഭവിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. 

'മൊബൈല്‍ ഫോണ്‍ പോലെ കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകളുപോയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയും'-പ്രൊഫ.ലീ പറഞ്ഞു. 

വസ്ത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കോട്ടണ്‍ ടീഷര്‍ട്ടുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സെല്‍ഫോണും ഐപാഡുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള വഴിയായേക്കാം ടീഷര്‍ട്ടുകള്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.